Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Author: Thomas Jose

തംര​ഗമാകാൻ പുതിയ ഥാർ OG എത്തി; വില 10.30 ലക്ഷം മുതൽ

മഹീന്ദ്രയുടെ പുതിയ 3-ഡോർ ഥാർ ഒജി ഇന്ത്യൻ വിപണിയിലേക്ക്. 10.32 ലക്ഷം രൂപ മുതലാണ് വാഹനത്തിന്റെ എക്സ്-ഷോറൂം വില. പഴയ ഥാറിന് പകരക്കാരനായാണ് പുതിയ മോഡൽ എത്തുന്നത്. ആക്സ്റ്റ്, എൽഎക്സ്ടി, ഇസഡ്എക്സ്ടി എന്നിങ്ങനെ 3 വേരിയന്റുകളിലാണ് പുതിയ ഥാർ ഒറിജിൻ ലഭ്യമാകുക. 2026 ഒക്ടോബർ 11 മുതൽ വാഹനത്തിന്റെ ഡെലിവറി ആരംഭിക്കും. പുതിയ ഥാർ ഒറിജിന്റെ എൽഎക്സ്ടി പെട്രോൾ റിയർ-വീൽ ഡ്രൈവ് ഓട്ടോമാറ്റിക്കിന് 14.77 ലക്ഷം രൂപയാണ് വില. 4 വീൽ ഡ്രൈവ് മാനുവലിന് 15.60 ലക്ഷം […]
Read more

തെരുവുനായ ശല്യം പരിഹരിക്കാൻ തീവ്ര യജ്ഞം വേണം; സർക്കാരിനോട് ചെറിയാൻ ഫിലിപ്പ്

തിരുവനന്തപുരം: ദേശീയ ദുരന്തമായി മാറിയിരിക്കുന്ന തെരുവുനായ ശല്യം പരിഹരിക്കാൻ കേരളത്തിൽ ഒരു തീവ്ര യജ്ഞ പദ്ധതി ഉടൻ ആവിഷ്കരിക്കണമെന്ന് സർക്കാരിനോട് അഭ്യർ‌ത്ഥിച്ച് കോൺ​ഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്. കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ തെരുവുനായ്ക്കളുടെ കടിയേറ്റ് ഇരുനൂറിലധികം പേർ മരിക്കുകയും, മൂന്നു ലക്ഷത്തോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. വീടുകളിൽ നിന്നും ഹോട്ടലുകളുകളിൽ നിന്നും ഭക്ഷണ അവശിഷ്ടങ്ങൾ തെരുവിലേക്ക് വലിച്ചെറിയുകയും മൃഗസ്നേഹികൾ ഭക്ഷണം വിതരണം ചെയ്യുകയും ചെയ്യുന്നതു കൊണ്ടാണ് തെരുവുനായ്ക്കൾ പെറ്റുപെരുകുന്നതെന്നും അദ്ദേഹം പറഞ്ഞു. തെരുവുനായ്ക്കളെ പാർപ്പിക്കാൻ എല്ലാ തദ്ദേശ […]
Read more

DRDOയിൽ ജൂനിയർ റിസർച്ച് ഫെലോ ഒഴിവുകൾ; പ്രതിമാസം 37,000 രൂപ ലഭിക്കും

പ്രതിരോധ ഗവേഷണ വികസന കേന്ദ്രത്തിന് (ഡിആർഡിഒ) കീഴിലുള്ള ബെംഗളൂരുവിലെ മൈക്രോവേവ് ട്യൂബ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് സെന്ററിൽ ജൂനിയർ റിസർച്ച് ഫെലോ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാർ അടിസ്ഥാനത്തിൽ മൂന്ന് ഒഴിവുകളിലേക്കാണ് നിയമനം നടക്കുന്നത്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് നിബന്ധനകൾക്ക് വിധേയമായി പ്രതിമാസം 37,000 രൂപ സ്‌റ്റൈപ്പൻഡും എച്ച്ആർഎയും ലഭിക്കും. ഒക്ടോബർ 15-നാണ് അഭിമുഖം നടക്കുക. രണ്ട് വർഷത്തേക്കാണ് പ്രാഥമിക നിയമനമെങ്കിലും മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ കാലാവധി പരമാവധി നാല് വർഷം വരെ ദീർഘിപ്പിക്കാൻ വ്യവസ്ഥയുണ്ട്. ഇലക്ട്രോണിക്‌സ്, ഇലക്ട്രോണിക്‌സ് ആൻഡ് […]
Read more

ദേശിയ ദിനം; ഒമാനിൽ നാല് ദിവസം തുടർച്ചയായ അവധി

മസ്‌കത്ത്: ദേശീയ ദിനത്തോടനുബന്ധിച്ച് ഒമാനില്‍ രണ്ട് ദിവസം അവധി പ്രഖ്യാപിച്ചു. നവംബര്‍ 25, 26 തീയതികളിലാണ് അവധി. ഇത് ബുധന്‍, വ്യാഴം ദിവസങ്ങളിലായതിനാല്‍ സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലെ ജീവനക്കാര്‍ക്ക് വാരാന്ത്യം ഉള്‍പ്പെടെ നാല് ദിവസത്തെ തുടര്‍ച്ചയായ അവധി ലഭിക്കും. വേനല്‍ ചൂട് കുറഞ്ഞുതുടങ്ങുന്നതോടെ ദേശീയദിന അവധി ക്യാംപിങ്, ട്രക്കിങ്, ബീച്ച് യാത്രകള്‍ ഉള്‍പ്പെടെയുള്ള ഔട്ട്ഡോര്‍ വിനോദങ്ങള്‍ പ്ലാന്‍ ചെയ്യാനും അവസരമൊരുക്കും. 2026ലെ കലണ്ടര്‍ പ്രകാരം സുല്‍ത്താന്റെ അധികാരാരോഹണ ദിനം ജനുവരി 15നും ഇസ്‌റാഅ് മിഅ്‌റാജ് ജനുവരി 18നും […]
Read more

ഇന്ത്യ-വിൻഡീസ് ആദ്യ ഏകദിനം; കരീബിയൻ പട തിരുവനന്തപുരത്തെത്തി

ഇന്ത്യ – വെസ്റ്റ് ഇൻഡീസ് ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിനായി കരീബിയൻ ടീം തിരുവനന്തപുരത്ത് എത്തി. കാര്യവട്ടം ഗ്രീൻഫീൽഡ് അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ സെപ്തംബർ 27 ഞാ‍യറാഴ്ച നടക്കുന്ന ആദ്യ പോരാട്ടത്തിനായി ഷായ് ഹോപ്പ് നയിക്കുന്ന ‍വെസ്റ്റ് ഇൻഡീസ് ‍ടീമിൽ 15 അം​ഗങ്ങളാണ് തിരുവനന്തപുരത്തെത്തിയത്. ജസ്റ്റിൻ ഗ്രീവ്സ്, ഷമർ ജോസഫ്, അൽസാരി ജോസഫ്, ഷെർഫാൻ റൂഥർഫോർഡ് തുടങ്ങിയവരെല്ലാം വിൻഡീസ് നിരയിലുണ്ട്. ശുഭ്മൻ ഗിൽ നയിക്കുന്ന ഇന്ത്യൻ ടീം ഇന്ന് വൈകിട്ടോടെ തലസ്ഥാനത്തെത്തും. വൈസ് ക്യാപ്റ്റൻ കെ എൽ രാഹുൽ, […]
Read more

‘പിന്നാലെ നടന്ന് പ്രതികാരബുദ്ധിയോടെ ആരെയും വേട്ടയാടില്ല’; പിണറായിക്കെതിരായ കേസിനെ കുറിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: സിഎംആര്‍എല്‍ കേസില്‍ പിണറായി വിജയനെതിരായ ഇഡിയുടെ കത്തില്‍ സംസ്ഥാന സര്‍ക്കാര്‍ എടുത്തുചാടി ഒരു തീരുമാനവും എടുത്തിട്ടില്ലെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍. നിയമപരമായി ബാധ്യസ്ഥമായ തീരുമാനമാണ് സര്‍ക്കാര്‍ എടുത്തത്. ആരെയും വേട്ടയാടാനോ, ആരുടെയും പുറകെ നടന്ന് പ്രതികാരബുദ്ധിയോടെ പ്രവര്‍ത്തിക്കാനോ ഈ സർക്കാരില്ല. നിയമം നിയമത്തിന്റെ വഴിക്ക് പോകും. അപ്പോള്‍ അവര്‍ക്ക് പറയാനുള്ള എല്ലാ അവകാശവുമുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പിണറായി വിജയനെതിരെ കേസെടുക്കാന്‍ തീരുമാനിച്ചതില്‍, ഇടതുപക്ഷം മോഡി-ഇഡി-വിഡി കൂട്ടുകെട്ട് എന്ന ആക്ഷേപത്തെ കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ ‘പേര് കേള്‍ക്കാന്‍ […]
Read more

താലിബാനെ പേടിച്ച് ആൺവേഷം കെട്ടി നാട് വിട്ട ഫരീബ; ഇന്ന് പോരാട്ടത്തിന്റെ പ്രതീകം

ന​ഗോയ: 2021-ൽ താലിബാൻ വീണ്ടും അധികാരത്തിൽ ജീവനിൽ പേടിച്ച് ആൺവേഷം കെട്ടി നാട് വിട്ട് ഇറ്റലിയിൽ അഭയം പ്രാപിക്കേണ്ടി വന്നയാളാണ് 23-കാരിയായ ഫരീബ ഹാഷിമി. 2002-ന് ശേഷം ഏഷ്യൻ ഗെയിംസിൽ മെഡൽ നേടുന്ന ആദ്യ അഫ്ഗാൻ വനിതയെന്ന നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ഈ സൈക്ലിങ് താരം. ഏഷ്യൻ ഗെയിംസിൽ ഞായറാഴ്ച നടന്ന ടൈം ട്രയൽ മത്സരത്തിൽ ഏഴാം സ്ഥാനത്തെത്തിയ ഫരീബ, ബുധനാഴ്ച നടന്ന വനിതകളുടെ വ്യക്തിഗത റോഡ് റേസിലാണ് അഫ്ഗാനായി ചരിത്രം കുറിച്ചത്. വ്യാജ പേരുകളിലും ആൺവേഷത്തിലുമൊക്കെയായിരുന്നു കുട്ടിക്കാലത്തെ […]
Read more

ലോക കേരള സഭ പിരിച്ചുവിട്ടു, പകരം പുതിയ സംവിധാനം ഒരുക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: മുൻ എൽഡിഎഫ് സർക്കാർ കൊണ്ടുവന്ന ലോകകേരള സഭ പിരിച്ചുവിടുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. മന്ത്രിസഭാ യോഗത്തിന് ശേഷം വിളിച്ച വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഇതിന് പകരം ബദൽ സംവിധാനം കൊണ്ടുവരുമെന്നും അദ്ദേഹം അറിയിച്ചു. കൂടാതെ മഴക്കെടുതിയിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 8 ലക്ഷം ധനസഹായം നൽകാനും മന്ത്രിസഭാ യോഗത്തിൽ തീരുമാനിച്ചു. സംസ്ഥാനത്തെ വയോജന ക്ഷേമ വകുപ്പിന്റെ പേര് മാറ്റി ‘മുതിർന്ന പൗരന്മാർക്കുള്ള വകുപ്പ്’ എന്ന് പുനർനാമകരണം ചെയ്യാൻ മന്ത്രിസഭായോഗം തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു. കൂടാതെ, […]
Read more

AI എന്ന പേര് മാറ്റാൻ ട്രംപ്; ഇനി സൂപ്പർ ഇന്റലിജൻസ്

ന്യൂയോർക്ക്: എഐ എന്ന പേര് സ്വയം മാറ്റി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ‘മനുഷ്യന്റെ ബുദ്ധിശക്തിയെ വെല്ലുന്ന സാങ്കേതികവിദ്യ’യായ ‘ആർടിഫിഷ്യൽ ഇന്റലിജൻസ്’ എന്ന പദം മാറ്റണമെന്ന നിർദ്ദേശമാണ് ട്രംപ് മുന്നോട്ട് വെച്ചത്. ന്യൂയോർക്കിൽ നടന്ന ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലിയിൽ സംസാരിക്കവെയാണ് ട്രംപ് ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത്. ഇനി മുതൽ അമേരിക്കൻ സർക്കാരിന്റെ ഔദ്യോഗിക രേഖകളിൽ ഈ സാങ്കേതികവിദ്യയെ ‘സൂപ്പർ ഇന്റലിജൻസ്’ (Super Intelligence – SI) എന്ന് മാത്രമായിരിക്കും വിളിക്കുകയെന്ന് അദ്ദേഹം വ്യക്തമാക്കി. ‘ആർടിഫിഷ്യൽ’ (കൃത്രിമം) […]
Read more

10,000 രൂപ ശമ്പളം നൽകിയില്ല; 14 കടകൾക്ക് തീയിട്ട് യുവാവ്, നഷ്ടം 24 കോടി

സൂറത്ത്: 10,000 രൂപയുടെ ശമ്പള കുടിശ്ശിക ലഭിക്കാത്തതിന് കടുംകൈ ചെയ്ത് തൊഴിലാളി. സൂറത്തിലെ ശ്യാം സംഗിനി ടെക്സ്റ്റൈൽ മാർക്കറ്റിൽ സെപ്റ്റംബർ 9ന് ഉണ്ടായ തീപിടിത്തം അപകടമല്ലെന്നും തൊഴിലുടമയുടെ കടയ്ക്ക് ജീവനക്കാരൻ മനഃപൂർവം തീയിട്ടതാണെന്നും പൊലീസ് കണ്ടെത്തി. സംഭവത്തിൽ 14 കടകൾ കത്തിനശിക്കുകയും ഏകദേശം 24 കോടി രൂപയുടെ തുണിത്തരങ്ങൾ ഉൾപ്പെടെയുള്ള സാധനങ്ങൾ നശിക്കുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് 33കാരനായ അക്കൗണ്ടന്റ് വിനോദ് പണ്ഡിറ്റ് സാവലെയെ സൂറത്ത് ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു. മാർക്കറ്റിലെ ആറാം നിലയിലെ ഒരു […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix