Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: Thomas Jose

ഇറാനെതിരായ വെടിനിര്‍ത്തല്‍ രണ്ടാഴ്ച്ച കൂടി നീട്ടി ട്രംപ്

വാഷിങ്ടണ്‍: ഇറാനില്‍ വെടിനിര്‍ത്തല്‍ രണ്ടാഴ്ച കൂടി നീട്ടുന്നുവെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇറാനെതിരായ അന്ത്യശാസനം നീട്ടണമെന്ന പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിന്റെ അഭ്യര്‍ത്ഥന സ്വീകരിക്കുന്നുവെന്നും ട്രംപ് പറഞ്ഞു. അമേരിക്കയുടെ സൈനിക ലക്ഷ്യങ്ങള്‍ വിജയകരമായി പൂര്‍ത്തികരിച്ചു. ഇറാനുമായുള്ള ദീര്‍ഘകാല സമാധാന കരാര്‍ ചര്‍ച്ചയില്‍ പുരോഗതിയുണ്ടെന്നും ട്രംപ് പറഞ്ഞു. ഇറാനുമായുള്ള പ്രധാന തര്‍ക്കവിഷയങ്ങളില്‍ ഭൂരിഭാഗത്തിലും ധാരണയായെന്നും ട്രംപ് പറഞ്ഞു. ഹോര്‍മൂസ് കടലിടുക്ക് ഉടനടി പൂര്‍ണ്ണമായും സുരക്ഷിതമായും തുറന്നുകൊടുക്കാന്‍ ഇറാന്‍ തയ്യാറാകണം എന്ന നിബന്ധനയിലാണ് ഈ തീരുമാനമെന്നാണ് ട്രംപിന്റെ പ്രതികരണം.
Read more

ഇടിച്ചത് മകന്റെ വാഹനം തന്നെ, ഓടിച്ചത് വേറെ ആള്‍; ബിന്ദു കൃഷ്ണ

കൊല്ലം: കൊല്ലം ആശ്രാമത്ത് കലാശക്കൊട്ട് കഴിഞ്ഞ് പോകവെ പെണ്‍കുട്ടികളെ ഇടിച്ചു തെറിപ്പിച്ചത് തന്റെ മകന്റെ പേരിലുള്ള വാഹനമാണെന്ന് സ്ഥിരീകരിച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥി ബിന്ദു കൃഷ്ണ. എന്നാല്‍ അപകടം നടന്ന സമയം മകനല്ല വാഹനം ഓടിച്ചതെന്നും അവര്‍ പറഞ്ഞു. ‘മകന്റെ കൂട്ടുകാരനാണ് വാഹനം ഓടിച്ചിരുന്നത്. തിരുവനന്തപുരത്തുള്ള സിപിഐഎം നേതാവിന്റെ മകനാണ്. ഇത് രാഷ്ട്രീയ വിഷയം ആക്കേണ്ട കാര്യമല്ല. എന്റെ മകന് അപകടമുണ്ടായാല്‍ എങ്ങനെയാണോ, അതുപോലെയാണ് എനിക്കീ അപകടം. കുഞ്ഞുങ്ങള്‍ എത്രയും വേഗം സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരട്ടെ എന്നാണ് പ്രാര്‍ത്ഥന’, […]
Read more

നഖം കടിക്കുന്ന ശീലമുണ്ടോ? ശ്രദ്ധിക്കുക, ഇത് ചില സൂചനകളാണ്

നിങ്ങള്‍ക്ക് നഖം കടിക്കുന്ന ശീലമുണ്ടോ? ഇതിന് പിന്നില്‍ ചില കാരണങ്ങള്‍ ഉണ്ടത്രേ. ഒനിക്കോഫാഗിയ എന്ന ഈ ശീലം പലപ്പോഴും ചെറുപ്പത്തിലാണ് തുടങ്ങുക. സമ്മര്‍ദം, ഉത്കണ്ഠ, പെരുമാറ്റരീതികള്‍ തുടങ്ങിയ മറ്റ് ഘടങ്ങളും നഖം കടിക്കുന്നതിന് കാരണമാകാം. കൂടാതെ, മാനസികവും വൈകാരികവുമായ നിരവധി കാര്യങ്ങളുമായി ഈ ശീലം ബന്ധപ്പെട്ടിട്ടുണ്ട്. നിങ്ങള്‍ എന്തെങ്കിലും കാര്യത്തിന് വേണ്ടി കാത്തിരിക്കുമ്പോഴോ, നിരാശരാകുമ്പോഴോ, വിരസത അനുഭവപ്പെടുമ്പോഴോ ഒക്കെയുളള പതിവ് രീതിയായി നഖംകടി മാറിയേക്കാം. ശ്രദ്ധക്കുറവ്, ഹൈപ്പര്‍ ആക്ടിവിറ്റി ഡിസോര്‍ഡര്‍(ADHD)മേജര്‍ ഡിപ്രസീവ് ആക്ടിവിറ്റി ഡിസോര്‍ഡര്‍(MDD)ഒബ്സസീവ് കംപള്‍സീവ് ഡിസോര്‍ഡര്‍(ഒസിഡി,OCD)വേര്‍പിരിയല്‍ […]
Read more

ഇളക്കി മറിച്ച് കൊട്ടിക്കലാശം; ഇനി നിശബ്ദ പ്രചരണത്തിന്റെ നാള്‍

കൊച്ചി: സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശം അവസാനിച്ചു. അടുത്ത നാല്‍പ്പത്തിയെട്ട് മണിക്കൂര്‍ നിശബ്ദ പ്രചാരണം. കേരളം മറ്റന്നാള്‍ പോളിങ് ബൂത്തിലെത്തും. ഒരു മാസത്തില്‍ താഴെ മാത്രം നിന്ന പരസ്യപ്രചാരണത്തിന് വൈകുന്നേരം ആറുമണിയോടെയാണ് തിരശീല വീണത്. നാടും നഗരവും അറിഞ്ഞ കൊട്ടിക്കലാശം എല്ലാ സ്ഥാനാര്‍ത്ഥികളുടേയും അണികളുടേയും ആവേശത്തോടെയാണ് അവസാനിച്ചത്. 140 മണ്ഡലങ്ങളിലും വലിയ ആവേശം നിറഞ്ഞതായിരുന്നു കൊട്ടിക്കലാശം. പാര്‍ട്ടി പതാകകളുമായി എന്‍ഡിഎഫ്, യുഡിഎഫ്, എന്‍ഡിഎ പ്രവര്‍ത്തകര്‍ വീഥികളിലേക്ക് ഒത്തുകൂടിയതോടെ കൊട്ടിക്കലാശം പൂര്‍ണമായി കളര്‍ഫുള്‍ ആയി. ക്രെയിനിലും ടിപ്പറിലും ലോറികളിലുമായി […]
Read more

ഇടത് സര്‍ക്കാര്‍ എല്ലാം ചെയ്ത് തന്നു; പിന്തുണ പ്രഖ്യാപിച്ച് സമസ്ത എപി വിഭാഗം

മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് പിന്തുണ പ്രഖ്യാപിച്ച് സമസ്ത എപി വിഭാഗം. ഇത്തവണ സമസ്തയുടെ പിന്തുണ ഇടതുപക്ഷത്തിനാണെന്നും തങ്ങള്‍ക്ക് എല്ലാം ചെയ്ത് തന്നത് ഇടത് സര്‍ക്കാരാണെന്നും എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ക്ക് വോട്ട് ചെയ്യണമെന്നും നിര്‍ദേശിക്കുന്ന വിഡിയോയും പുറത്ത് വന്നു. മണ്ഡലമോ സ്ഥാനാര്‍ഥിയോ നോക്കാതെ ഇടതിനൊപ്പം നില്‍ക്കണമെന്നാണ് നിര്‍ദേശം. തെരഞ്ഞെടുപ്പില്‍ മുഴുവന്‍ മണ്ഡലങ്ങളിലും എല്‍ഡിഎഫിനെ പിന്തുണയ്ക്കണമെന്നാണ് കാന്തപുരം വിഭാഗം അറിയിച്ചിരിക്കുന്നത്. കഴിഞ്ഞയാഴ്ച കോഴിക്കോട് ചേര്‍ന്ന നേതൃയോഗത്തിലെടുത്ത തീരുമാനമാണിത്. നേരത്തെ നമ്മളെ സഹായിച്ചതിനാലും ഇപ്പോഴും സഹായിക്കുന്നതിനാലും എല്‍ഡിഎഫിന് വോട്ട് ചെയ്യണമെന്നാണ് വിഡിയോയില്‍ […]
Read more

വോട്ടര്‍ പട്ടികയില്‍ പേരുണ്ടോ എന്നറിയണോ? വഴിയുണ്ട്

മറ്റന്നാള്‍ കേരളം വിധിയെഴുതാന്‍ പോവുകയാണ്. അതിന് മുമ്പ് നിങ്ങള്‍ക്ക് വോട്ടുണ്ടോ എന്നറിയേണ്ടേ. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ്‌സൈറ്റായ voters.eci.gov.in ഇലക്ടറല്‍ സെര്‍ച്ച് എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ഇലക്ഷന്‍ ഐഡി കാര്‍ഡ് നമ്പര്‍ (എപിക് നമ്പര്‍) നല്‍കി സംസ്ഥാനം നല്‍കിയാല്‍ വോട്ടര്‍ പട്ടികയിലെ വിവരങ്ങളെല്ലാം ലഭിക്കും. വോട്ടര്‍ ഹെല്‍പ് ലൈന്‍ നമ്പറായ 1950ലേക്ക് വിളിച്ചും എസ്എംഎസ് അയച്ചും വോട്ടര്‍ പട്ടികയില്‍ പേരുണ്ടോ എന്നറിയാം.
Read more

കയ്യില്‍ എന്തൊക്കെ കരുതണം, ബൂത്തില്‍ എന്തെല്ലാം ശ്രദ്ധിക്കണം; വോട്ടര്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

തിരുവനന്തപുരം: രണ്ട് നാളുകള്‍ക്കപ്പുറം കേരളം പോളിങ് ബൂത്തിലേക്ക്. സംസ്ഥാനത്തെ 140 മണ്ഡലങ്ങളില്‍ വോട്ടര്‍മാര്‍ സമ്മതിദാന അവകാശം വിനിയോഗിക്കുന്നതോടെ സംസ്ഥാനം ആര് ഭരിക്കുമെന്ന് വ്യക്തമാകും. പോളിങ് ബൂത്തിലേക്ക് എത്തുമ്പോള്‍ എന്തൊക്കെ കൈയില്‍ കരുതണം. എന്തൊക്കെ സാധനങ്ങള്‍ക്ക് നിയന്ത്രണങ്ങളുണ്ട് തുടങ്ങിയവ എല്ലാവരും അറിഞ്ഞിരിക്കണം. തിരിച്ചറിയല്‍ കാര്‍ഡും സ്ലിപ്പും ഒപ്പം കരുതാന്‍ വോട്ടര്‍മാര്‍ മറക്കരുത്. തെരഞ്ഞടുപ്പ് കമ്മീഷന്‍ അനുവദിച്ച തിരിച്ചറിയല്‍ കാര്‍ഡ് ആണ് വോട്ടര്‍മാര്‍ കൈയില്‍ കരുതേണ്ടത്. എന്നാല്‍ ഇതില്ലാത്തവര്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ച മറ്റ് പതിനൊന്ന് അംഗീകൃത തിരിച്ചറിയില്‍ രേഖകള്‍ […]
Read more

ഒന്നുകൂടി ചോദിച്ചിരുന്നെങ്കില്‍ ഡാഷ് മോനെ പൂരിപ്പിച്ചേനേ; പരിഹസിച്ച് വിഡി സതീശന്‍

കൊച്ചി: തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കെതിരായ മുഖ്യമന്ത്രി പിണറായി വിജയന്റെ ‘ഡാഷ് മോനെ രേവന്ത’ പരാമര്‍ശത്തില്‍ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഒന്നുകൂടെ ചോദിച്ചിരുന്നെങ്കില്‍ ഡാഷ് എന്നത് മുഖ്യമന്ത്രി പൂരിപ്പിച്ചേനെയെന്നാണ് സതീശന്‍ പറഞ്ഞത്. ‘പിണറായി വിജയനെതിരെ ഒന്നും പറയരുതെന്ന് ഞാന്‍ രേവന്ത് റെഡ്ഡിക്ക് നിര്‍ദേശം കൊടുത്തേനെ. അദ്ദേഹത്തോട് സൂക്ഷിച്ച് സംസാരിച്ചില്ലെങ്കില്‍ ഏറ്റവും നല്ല മലയാളത്തില്‍ ഏറ്റവും മോശം വാക്കുകള്‍ പറയുന്നയാളാണ്. താമരശ്ശേരി ബിഷപ്പിനെ നികൃഷ്ടജീവിയെന്ന് വിളിച്ചു. ടി പി ചന്ദ്രശേഖരനെ കുലംകുത്തിയെന്ന് വിളിച്ചു. എന്‍ […]
Read more

പിരിമുറുക്കം കുറയ്ക്കും, ആയുസ് കൂട്ടും; ഇനി നടത്തം പ്രകൃതിയിലൂടെ ആവാം

തിരക്കുപിടിച്ച് നഗരജീവതത്തിനിടെ പ്രകൃതിയുടെ പച്ചപ്പ് കാണുന്നത് മാനസിക പിരിമുറുക്കങ്ങളും സമ്മര്‍ദങ്ങളും കുറയ്ക്കുമെന്ന് പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്. മരങ്ങളും പച്ചപ്പും കൂടുതലുള്ള നഗരങ്ങളില്‍ പൊതുവെ ജനങ്ങളുടെ മാനസികാരോഗ്യം നല്ലതായിരിക്കുമെന്ന് ഇവര്‍ പറയുന്നു. പച്ചപ്പ് നിറഞ്ഞ സ്ഥലങ്ങളില്‍ താമസിക്കുന്നവര്‍ക്ക് മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ക്കുള്ള സാധ്യത കുറവാണെന്നാണ് ഗവേഷകര്‍ സമ്മതിക്കുന്നു. പച്ചപ്പ് കൂടും തോറും ഗുണഫലങ്ങളും വര്‍ധിക്കുന്നു. നമ്മള്‍ താമസിക്കുന്നിടത്ത് കൂടുതല്‍ പച്ചപ്പും പ്രകൃതിയും ഉണ്ടെങ്കില്‍ മാനസിക സമ്മര്‍ദ്ദം കുറയും. അങ്ങനെയുള്ള സ്ഥലങ്ങളില്‍, മാനസികരോഗങ്ങള്‍ക്ക് വേണ്ടി ആശുപത്രിയില്‍ പോകേണ്ടി വരുന്നവരുടെ എണ്ണം ഏഴ് […]
Read more

ഇങ്ങനെ പറഞ്ഞാല്‍ പോര; ഡാഷ് മോനേ പ്രയോഗത്തില്‍ പിന്തുണച്ച് സരിന്‍

പാലക്കാട്: തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കെതിരെ രൂക്ഷമായ പരാമര്‍ശം നടത്തിയ മുഖ്യമന്ത്രി പിണറായി വിജയന് പിന്തുണയുമായി സിപിഎം നേതാവ് പി സരിന്‍. ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി മറ്റൊരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയെ തന്റെ ഒഫിഷ്യല്‍ എക്സ് ഹാന്‍ഡിലില്‍ ഒഫീഷ്യല്‍ ലെറ്റര്‍ ഹെഡില്‍ അഭിസംബോധന ചെയ്ത് എഴുതിയ വരികള്‍ക്ക് ഇങ്ങനെ മറുപടി പറഞ്ഞാല്‍ പോരാ എന്നാണ് സരിന്‍ ഫേസ്ബുക്കില്‍ കുറിച്ചത്. ‘നീ പോ മോനേ വിജയന്‍’ എന്നാണ് ലെറ്ററില്‍ ഉണ്ടായിരുന്നത്. ഇതിന് മറുപടിയായാണ് കണ്ണൂര്‍ പ്രസ് ക്‌ളബ്ബ് നടത്തിയ ജനവിധി […]
Read more

Recent News

Advertisement
WhiteswanTV Footer