നിങ്ങള്‍ക്ക് നഖം കടിക്കുന്ന ശീലമുണ്ടോ? ഇതിന് പിന്നില്‍ ചില കാരണങ്ങള്‍ ഉണ്ടത്രേ. ഒനിക്കോഫാഗിയ എന്ന ഈ ശീലം പലപ്പോഴും ചെറുപ്പത്തിലാണ് തുടങ്ങുക.
സമ്മര്‍ദം, ഉത്കണ്ഠ, പെരുമാറ്റരീതികള്‍ തുടങ്ങിയ മറ്റ് ഘടങ്ങളും നഖം കടിക്കുന്നതിന് കാരണമാകാം. കൂടാതെ, മാനസികവും വൈകാരികവുമായ നിരവധി കാര്യങ്ങളുമായി ഈ ശീലം ബന്ധപ്പെട്ടിട്ടുണ്ട്. നിങ്ങള്‍ എന്തെങ്കിലും കാര്യത്തിന് വേണ്ടി കാത്തിരിക്കുമ്പോഴോ, നിരാശരാകുമ്പോഴോ, വിരസത അനുഭവപ്പെടുമ്പോഴോ ഒക്കെയുളള പതിവ് രീതിയായി നഖംകടി മാറിയേക്കാം.
ശ്രദ്ധക്കുറവ്, ഹൈപ്പര്‍ ആക്ടിവിറ്റി ഡിസോര്‍ഡര്‍(ADHD)
മേജര്‍ ഡിപ്രസീവ് ആക്ടിവിറ്റി ഡിസോര്‍ഡര്‍(MDD)
ഒബ്സസീവ് കംപള്‍സീവ് ഡിസോര്‍ഡര്‍(ഒസിഡി,OCD)
വേര്‍പിരിയല്‍ ഉത്കണ്ഠ
ടൂറെറ്റ് സിന്‍ഡ്രോം
പെരുമാറ്റ പ്രശ്നങ്ങള്‍,
ഇവയെല്ലാം ഈ ശീലവുമായി ബന്ധപ്പെട്ടതാണ്. എന്നാല്‍ ഈ വൈകല്യമുള്ള എല്ലാവരും നഖം കടിക്കണമെന്നില്ല. അതുപോലെ നഖം കടിക്കുന്നതിന് പിന്നില്‍ എന്തെങ്കിലും മാനസിക വൈകല്യം ഉണ്ടാകണമെന്നുമില്ല. വിശക്കുമ്പോഴും ബോറടിക്കുമ്പോഴുമെല്ലാം ഇങ്ങനെ ചെയ്യുന്നവരുണ്ട്. യാന്ത്രികമായി സംഭവിക്കുന്ന ഒന്നാണിത്.
മാറ്റിയെടുക്കാന്‍ ആഗ്രഹിച്ചിട്ട് പല വഴികളും നോക്കിയിട്ടും നടക്കുന്നില്ലെങ്കില്‍ തെറാപ്പി തേടാവുന്നതാണ്.




