Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

മുഖ്യമന്ത്രിയുടെ ശൈലിയിൽ ആർഎസ്പിക്ക് അതൃപ്തി; ബോർഡ് കോർപറേഷൻ വിഭജനത്തിൽ തർക്കം രൂക്ഷം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഏകപക്ഷീയമായ തീരുമാനങ്ങളോടും ബോർഡ് കോർപറേഷൻ വിഭജനത്തിലെ നടപടികളോടും കടുത്ത അതൃപ്തി അറിയിച്ച് ആർഎസ്പി. ഉഭയകക്ഷി ചർച്ച നടത്തണമെന്ന് മൂന്ന് തവണ ആവശ്യപ്പെട്ടിട്ടും മുഖ്യമന്ത്രി ചർച്ചയ്ക്ക് തയ്യാറായില്ലെന്നാണ് ആർഎസ്പിയുടെ പരാതി. ഒടുവിൽ നാല് പദവികൾ വാഗ്ദാനം ചെയ്തെങ്കിലും ഇവയൊന്നും പാർട്ടിക്ക് താൽപര്യമുള്ളതല്ലെന്നും നേതാക്കൾ പറയുന്നു.

ബോർഡ് കോർപറേഷൻ വിഭജനത്തിൽ ആർഎസ്പി നിയോഗിച്ച സമിതിക്ക് നേതൃത്വം നൽകിയ എൻ.കെ. പ്രേമചന്ദ്രൻ മുഖ്യമന്ത്രിയെ നേരിൽ കണ്ട് ചർച്ച നടത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. ചർച്ച നടത്താമെന്ന് ഉറപ്പ് നൽകിയെങ്കിലും പിന്നീട് നടപടിയുണ്ടായില്ല. വാഗ്ദാനം ചെയ്ത നാല് ബോർഡുകളിലും ആർഎസ്പി കൈകാര്യം ചെയ്യുന്ന വകുപ്പുകൾക്ക് കീഴിലുള്ള സ്ഥാപനങ്ങൾ ഉൾപ്പെട്ടിരുന്നില്ലെന്നും പാർട്ടിക്ക് പരാതിയുണ്ട്.

യുഡിഎഫ് യോഗം ചേരാത്തതിലും ബോർഡ് കോർപറേഷൻ വിഭജനം വൈകുന്നതിലും പ്രതിഷേധിച്ച് ആർഎസ്പി നേതൃത്വം നേരത്തെ രംഗത്തെത്തിയിരുന്നു. നയപരമായ വിഷയങ്ങളിലെ വിയോജിപ്പുകൾ മുന്നണിക്കുള്ളിലാണ് ചർച്ച ചെയ്യേണ്ടതെന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം എൻ.കെ. പ്രേമചന്ദ്രൻ വ്യക്തമാക്കിയിരുന്നു.

അതേസമയം, മുഖ്യമന്ത്രിയുടെ ശൈലിയിൽ മന്ത്രിമാർക്കിടയിലും അതൃപ്തി നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഘടകകക്ഷിയായ ആർഎസ്പിയും എതിർപ്പ് ശക്തമാക്കുന്നത്. എന്നാൽ മുന്നണി മര്യാദ പരിഗണിച്ചാണ് പരസ്യ പ്രതികരണം മിതപ്പെടുത്തിയതെന്നാണ് ആർഎസ്പി നേതാക്കളുടെ നിലപാട്.

അതിനിടെ, ബോർഡ് കോർപറേഷൻ വിഭജനത്തെച്ചൊല്ലിയുള്ള തർക്കം കോൺഗ്രസിലും പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. പാർട്ടിയിൽ അർഹമായ പ്രാതിനിധ്യം ലഭിച്ചില്ലെന്ന പരാതിയുമായി എ വിഭാഗം രംഗത്തെത്തി. വിഷയത്തിൽ ഹൈക്കമാൻഡ് ഇടപെട്ട് സമിതി രൂപീകരിക്കുമെന്നാണ് എ ഗ്രൂപ്പ് നേതാക്കളുടെ പ്രതീക്ഷ.

മദ്യനയത്തിന്റെ കരട് പരിശോധിക്കാൻ ഇതുവരെ യുഡിഎഫ് ഉപസമിതിയും രൂപീകരിച്ചിട്ടില്ല. ഉപസമിതി പരിശോധിച്ച ശേഷമേ മദ്യനയം കൈമാറാവൂ എന്നാണ് മുഖ്യമന്ത്രിയുടെ നിർദേശം. ഉപസമിതി അധ്യക്ഷനായി കെ. ശിവദാസൻ നായരുടെ പേരാണ് കോൺഗ്രസ് പരിഗണിക്കുന്നത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix