വിസ്റ്റാഡോം കോച്ചിന്റെ ക്രെഡിറ്റ് തർക്കം; എൻ.കെ. പ്രേമചന്ദ്രനെ പരോക്ഷമായി വിമർശിച്ച് കൊടിക്കുന്നിൽ സുരേഷിന്റെ പേഴ്സണൽ സ്റ്റാഫ്
കൊല്ലം: മധുര–ഗുരുവായൂർ എക്സ്പ്രസിൽ വിസ്റ്റാഡോം കോച്ച് അനുവദിച്ചതിന്റെ ക്രെഡിറ്റിനെച്ചൊല്ലി എൻ.കെ. പ്രേമചന്ദ്രൻ എംപിയും കൊടിക്കുന്നിൽ സുരേഷ് എംപിയും തമ്മിൽ വാദപ്രതിവാദം. നിവേദനം നൽകിയാൽ മാത്രം പോരെന്നും തുടർനടപടികൾ ഉറപ്പാക്കണമെന്നും ചൂണ്ടിക്കാട്ടി കൊടിക്കുന്നിൽ സുരേഷിന്റെ പേഴ്സണൽ സ്റ്റാഫ് അംഗം അബ്ദുള്ള ആസാദ് രംഗത്തെത്തി. ഉത്തരവാദിത്വമുള്ള പൊതുപ്രവർത്തനം അതാണെന്നായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം. വിസ്റ്റാഡോം കോച്ച് അനുവദിച്ചത് തന്റെ ഇടപെടലിലൂടെയാണെന്ന് അവകാശപ്പെട്ട് കൊടിക്കുന്നിൽ സുരേഷ് എംപി ഫേസ്ബുക്കിൽ പോസ്റ്റിട്ടതിന് പിന്നാലെയാണ് എൻ.കെ. പ്രേമചന്ദ്രനും പ്രതികരണവുമായി എത്തിയത്. വിസ്റ്റാഡോം കോച്ച് യാഥാർഥ്യമാക്കുന്നതിൽ നിർണായകമായ […]
Read more