Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

പിണറായിക്കെതിരായ ഇഡി നടപടി; ഗുരുതര ആരോപണമെന്ന് എൻ.കെ. പ്രേമചന്ദ്രൻ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊല്ലം: മുഖ്യമന്ത്രി പിണറായി വിജയനെതിരായ ഇഡി നടപടിയിൽ പ്രതികരണവുമായി എൻ.കെ. പ്രേമചന്ദ്രൻ എംപി. ഇഡിയുടെ നീക്കം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണെന്നും പുറത്തുവന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

ഇടതുപക്ഷ രാഷ്ട്രീയ രംഗത്ത് ഇതൊരു പുതിയ അനുഭവമാണെന്നും വിഷയത്തിൽ സിപിഎം നിലപാട് വ്യക്തമാക്കണമെന്നും പ്രേമചന്ദ്രൻ ആവശ്യപ്പെട്ടു. ഉന്നത നേതാവിനെതിരെ ഉയർന്നിരിക്കുന്നത് ഗുരുതരമായ അഴിമതി ആരോപണമാണെന്നും അദ്ദേഹം പറഞ്ഞു.

ഇഡി ഉന്നയിക്കുന്ന ആരോപണങ്ങൾക്ക് പിണറായി വിജയൻ മറുപടി നൽകുന്നില്ലെന്നും അദ്ദേഹത്തിന്റെ വാദങ്ങളെല്ലാം പൊളിഞ്ഞെന്നും പ്രേമചന്ദ്രൻ ആരോപിച്ചു. വിഷയത്തിലെ ഉത്തരവാദിത്തത്തിൽ നിന്ന് സിപിഎമ്മിന് ഒഴിഞ്ഞുമാറാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. ഇനിയും നിരവധി കേസുകൾ പുറത്തുവരുമെന്നും ബിജെപി–സിപിഎം അന്തർധാരയ്ക്ക് സംഭവത്തിൽ പോറലേറ്റിട്ടുണ്ടെന്നും എൻ.കെ. പ്രേമചന്ദ്രൻ കൂട്ടിച്ചേർത്തു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix