Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ചുറ്റും ആള് കൂടുന്നു, മുഖ്യമന്ത്രിയുടെ സുരക്ഷ കൂട്ടും; ഇനി മഫ്തിയിലും പൊലീസുകാർ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: മുഖ്യമന്ത്രി വിഡി സതീശന് കൂടുതൽ സുരക്ഷയൊരുക്കാൻ പൊലീസ്. പൊതുപരിപാടികളിലെത്തുന്ന മുഖ്യമന്ത്രിക്കു ചുറ്റും മാധ്യമ പ്രവർത്തകർ ഉൾപ്പെടെയുള്ളവർ തിക്കും തിരക്കും ഉണ്ടാക്കുന്നത് സുരക്ഷാ ഭീഷണിയുണ്ടാക്കുന്നതായി പൊലീസ് ഇന്റലിജൻസിന്റെ കണ്ടെത്തലിനു പിന്നാലെയാണ് തീരുമാനം. അനിയന്ത്രിതമായ തിരക്ക് മൂലം അനിഷ്ടസംഭവങ്ങൾ ഒഴിവാക്കാൻ മഫ്തിയിലടക്കം കൂടുതൽ പൊലീസിനെ നിയോഗിക്കണമെന്ന് ഇന്റലിജൻസ് എഡിജിപി ജില്ലാ പൊലീസ് മേധാവിമാർക്ക് നിർദേശം നൽകി.

ദിവസങ്ങൾക്ക് മുമ്പ് ഇടുക്കിയിലെ പരിപാടിയിൽ പങ്കെടുത്ത് മുഖ്യമന്ത്രി പുറത്തിറങ്ങവേ തിക്കും തിരക്കും ചൂണ്ടിക്കാട്ടി മാധ്യമ പ്രവർത്തകരെ മാറ്റിനിർത്താൻ മുഖ്യമന്ത്രി പൊലീസിനോട് ആവശ്യപ്പെട്ടിരുന്നു. എറണാകുളത്തു നടന്ന പരിപാടിയിൽ മൈക്കുമായി മുഖ്യമന്ത്രിയുടെ അടുത്ത് പോകരുതെന്നും സെഡ് പ്ലസ് സുരക്ഷയുള്ളയാളാണെന്നും പൊലീസ് മാധ്യമപ്രവർത്തരോട് നിർദേശിച്ചിരുന്നു. തൃശ്ശൂരിലും മാധ്യമങ്ങളെ വിലക്കിയിരുന്നു.

മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധവുമായി പ്രതിപക്ഷകക്ഷികൾ കരിങ്കൊടി കാണിക്കുന്ന സാഹചര്യത്തിൽ, യാത്രയിൽ അദ്ദേഹത്തിന്റെ സുരക്ഷ ഉയർത്തണമെന്നും പൊലീസ് ചൂണ്ടിക്കാട്ടുന്നു. എന്നാൽ, തനിക്ക് പൈലറ്റ്, എസ്കോർട്ട് വാഹനങ്ങൾ മാത്രം മതിയെന്ന നിലപാടിലാണു മുഖ്യമന്ത്രി.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix