ചുറ്റും ആള് കൂടുന്നു, മുഖ്യമന്ത്രിയുടെ സുരക്ഷ കൂട്ടും; ഇനി മഫ്തിയിലും പൊലീസുകാർ
തിരുവനന്തപുരം: മുഖ്യമന്ത്രി വിഡി സതീശന് കൂടുതൽ സുരക്ഷയൊരുക്കാൻ പൊലീസ്. പൊതുപരിപാടികളിലെത്തുന്ന മുഖ്യമന്ത്രിക്കു ചുറ്റും മാധ്യമ പ്രവർത്തകർ ഉൾപ്പെടെയുള്ളവർ തിക്കും തിരക്കും ഉണ്ടാക്കുന്നത് സുരക്ഷാ ഭീഷണിയുണ്ടാക്കുന്നതായി പൊലീസ് ഇന്റലിജൻസിന്റെ കണ്ടെത്തലിനു പിന്നാലെയാണ് തീരുമാനം. അനിയന്ത്രിതമായ തിരക്ക് മൂലം അനിഷ്ടസംഭവങ്ങൾ ഒഴിവാക്കാൻ മഫ്തിയിലടക്കം കൂടുതൽ പൊലീസിനെ നിയോഗിക്കണമെന്ന് ഇന്റലിജൻസ് എഡിജിപി ജില്ലാ പൊലീസ് മേധാവിമാർക്ക് നിർദേശം നൽകി. ദിവസങ്ങൾക്ക് മുമ്പ് ഇടുക്കിയിലെ പരിപാടിയിൽ പങ്കെടുത്ത് മുഖ്യമന്ത്രി പുറത്തിറങ്ങവേ തിക്കും തിരക്കും ചൂണ്ടിക്കാട്ടി മാധ്യമ പ്രവർത്തകരെ മാറ്റിനിർത്താൻ മുഖ്യമന്ത്രി പൊലീസിനോട് ആവശ്യപ്പെട്ടിരുന്നു. […]
Read more







