Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

സ്‌പോണ്‍സര്‍ ആരെന്ന് പറയണമായിരുന്നു’; മുഖ്യമന്ത്രിയുടെ വിവാദയാത്രയില്‍ കെ സുധാകരന്‍

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡല്‍ഹി: മുഖ്യമന്ത്രി വിഡി സതീശന്റെ വിവാദ വിമാനയാത്രയുടെ സ്‌പോണ്‍സറെ വെളിപ്പെടുത്തണമെന്ന് മുന്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. മുഖ്യമന്ത്രി പറയേണ്ടതാണ്. പറയണമെന്നാണ് തന്റെ അഭിപ്രായം. എന്നാല്‍ വേറൊരാളുടെ താല്‍പ്പര്യമാണ്. അവരവരുടെ വിഷയം അവരവരാണ് തീരുമാനിക്കേണ്ടതെന്നും കെ സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു. നമ്മള്‍ നമ്മളുടെ അഭിപ്രായം പറയും. അദ്ദേഹത്തിന് അദ്ദേഹത്തിന്റേതായ അഭിപ്രായം ഉണ്ടാകും. മുഖ്യമന്ത്രിയുടെ യാത്രയില്‍ ദുരൂഹതയെന്ന് പറയാന്‍ ഒന്നുമില്ല. മുഖ്യമന്ത്രി പോയ വണ്ടിയേക്കുറിച്ചല്ലേ തര്‍ക്കം?. വലിയ വിവാദമാക്കേണ്ട കാര്യമില്ലെന്ന് സുധാകരന്‍ പറഞ്ഞു.

മുഖ്യമന്ത്രി വിഡി സതീശന്‍ ഇത്തരം സ്‌പോണ്‍സര്‍ഷിപ്പ് സ്വീകരിക്കാമോ എന്ന ചോദ്യത്തിന്, ‘അത് കട്ടുകൊണ്ടുവന്ന വണ്ടിയല്ലല്ലോ’ എന്നാണ് കെ സുധാകരന്‍ പ്രതികരിച്ചത്. ന്യായമായി ഒരു സുഹൃത്തിന്റെ വണ്ടിയെടുത്ത് പോയതിനെ ഇത്ര പ്രകമ്പനം കൊള്ളിക്കേണ്ടതുണ്ടോയെന്നും കെ സുധാകരന്‍ ചോദിച്ചു. വിവാദ വിമാനയാത്രയുടെ സ്പോൺസറെ വെളിപ്പെടുത്തില്ലെന്നാണ് മുഖ്യമന്ത്രി വിഡി സതീശൻ ആവർത്തിച്ച് വ്യക്തമാക്കിയിരുന്നത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix