തിരുവനന്തപുരം: സംസ്ഥാനത്തെ ജില്ലാ ക്രൈം ബ്രാഞ്ചുകളുടെ പേര് മാറ്റാൻ തീരുമാനം. ജില്ലാ പൊലീസ് മേധാവിയുടെ കീഴിൽ പ്രധാനപ്പെട്ട കേസുകളുടെ അന്വേഷണം നടത്തുന്ന പ്രത്യേക അന്വേഷണ വിഭാഗമാണ് ജില്ലാ ക്രൈം ബ്രാഞ്ച്.
ജില്ലാ ക്രൈം ബ്രാഞ്ചുകളെ കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി പേര് മാറ്റുന്നത് ഉന്നതതല യോഗം ചർച്ച ചെയ്തു. ഡിസ്ട്രിക്റ്റ് ക്രൈം ഇൻവെസ്റ്റിഗേഷൻ യൂണിറ്റ്, ഡിസ്ട്രിക്റ്റ് ക്രൈം ഇൻവെസ്റ്റിഗേഷൻ വിങ് എന്നീ പേരുകളാണ് യോഗത്തിൽ പരിഗണിച്ചത്. ഒടുവിൽ ഡിസ്ട്രിക്റ്റ് ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് എന്ന പേരിലേക്ക് മാറ്റാനാണ് തീരുമാനം.
കൂടുതൽ ഇൻസ്പെക്ടർ തസ്തികകൾ സൃഷ്ടിച്ച് ജില്ലാ ക്രൈം ബ്രാഞ്ചുകളെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പേര് മാറ്റവും പരിഗണിക്കുന്നത്.




