Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: K Sudhakaran

കെ സുധാകരന്റെ പേരിൽ വ്യാജ പ്രചാരണം; കെസെടുത്ത് പൊലീസ്

കണ്ണൂര്‍: കെ. സുധാകരന്‍ എംപിയുടെ പേരില്‍ വ്യാജ പ്രചാരണം നടത്തിയെന്ന പരാതിയില്‍ കേസെടുത്ത് കണ്ണൂര്‍ സൈബര്‍ പൊലീസ്. പി.ആര്‍ രാജീവ് എന്ന ഫേസ്ബുക്ക് അക്കൗണ്ടിനെതിരെയാണ് കേസ്. കെ. സുധാകരന്‍ ആഭ്യന്തരമന്ത്രിക്ക് നല്‍കിയ പരാതിയിലാണ് നടപടി. മുഖ്യമന്ത്രിയെ മാറ്റണമെന്ന് കെ. സുധാകരന്‍ പറഞ്ഞുവെന്നായിരുന്നു വ്യാജ പ്രചാരണം. വ്യാജ വാര്‍ത്താ കാര്‍ഡുകളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. മുഖ്യമന്ത്രി സ്ഥാനത്തുനിന്നും വി.ഡി സതീശനെ മാറ്റിയില്ലെങ്കില്‍ ജനങ്ങള്‍ സര്‍ക്കാരിന് നേരെ ചീമുട്ട എറിയുമെന്നായിരുന്നു വ്യാജ പ്രചാരണം.
Read more

സ്‌പോണ്‍സര്‍ ആരെന്ന് പറയണമായിരുന്നു’; മുഖ്യമന്ത്രിയുടെ വിവാദയാത്രയില്‍ കെ സുധാകരന്‍

ന്യൂഡല്‍ഹി: മുഖ്യമന്ത്രി വിഡി സതീശന്റെ വിവാദ വിമാനയാത്രയുടെ സ്‌പോണ്‍സറെ വെളിപ്പെടുത്തണമെന്ന് മുന്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. മുഖ്യമന്ത്രി പറയേണ്ടതാണ്. പറയണമെന്നാണ് തന്റെ അഭിപ്രായം. എന്നാല്‍ വേറൊരാളുടെ താല്‍പ്പര്യമാണ്. അവരവരുടെ വിഷയം അവരവരാണ് തീരുമാനിക്കേണ്ടതെന്നും കെ സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു. നമ്മള്‍ നമ്മളുടെ അഭിപ്രായം പറയും. അദ്ദേഹത്തിന് അദ്ദേഹത്തിന്റേതായ അഭിപ്രായം ഉണ്ടാകും. മുഖ്യമന്ത്രിയുടെ യാത്രയില്‍ ദുരൂഹതയെന്ന് പറയാന്‍ ഒന്നുമില്ല. മുഖ്യമന്ത്രി പോയ വണ്ടിയേക്കുറിച്ചല്ലേ തര്‍ക്കം?. വലിയ വിവാദമാക്കേണ്ട കാര്യമില്ലെന്ന് സുധാകരന്‍ പറഞ്ഞു. മുഖ്യമന്ത്രി വിഡി സതീശന്‍ ഇത്തരം […]
Read more

ഷുഹൈബ് വധക്കേസുമായി ബന്ധപ്പെട്ട പ്രസ്താവന; കെ സുധാകരൻ കോടതിയിൽ മാപ്പപേക്ഷിച്ചു

കൊച്ചി: കോടതിയലക്ഷ്യ കേസിൽ മുൻ കെപിസിസി പ്രസിഡന്റ് കെ. സുധാകരന് ആശ്വാസം. മട്ടന്നൂർ ഷുഹൈബ് വധക്കേസിലെ സിബിഐ അന്വേഷണം റദ്ദാക്കിയ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിധിയെ വിമർശിച്ചതുമായി ബന്ധപ്പെട്ട് ആരംഭിച്ച കോടതിയലക്ഷ്യ നടപടികൾ കേരള ഹൈക്കോടതി അവസാനിപ്പിച്ചു. ഇന്ന് കോടതിയിൽ നേരിട്ട് ഹാജരായി കെ. സുധാകരൻ സമർപ്പിച്ച മാപ്പപേക്ഷ പരിഗണിച്ചാണ് ഹൈക്കോടതിയുടെ നടപടി. തന്റെ ഭാഗത്തുനിന്നുണ്ടായ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച സുധാകരന്റെ വിശദീകരണം കോടതി അംഗീകരിക്കുകയായിരുന്നു. ഷുഹൈബ് വധക്കേസിൽ സിബിഐ അന്വേഷണം റദ്ദാക്കിയ ഡിവിഷൻ ബെഞ്ചിന്റെ വിധി […]
Read more

കൊച്ചിയിലെ വിവാദയോഗം; ഗുണ്ടകളുടെ യോഗമല്ലെന്ന് സംഘാടകന്‍

കൊച്ചി: ഓപ്പറേഷൻ തൂഫാന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കെപിസിസി മുൻ അധ്യക്ഷൻ കെ സുധാകരൻ എംപി കൊച്ചിയിൽ സംഘടിപ്പിച്ച യോഗത്തെക്കുറിച്ച് സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം. യോഗത്തിൽ പങ്കെടുത്തവരിൽ ഒരാൾ കഴിഞ്ഞ ദിവസം വധശ്രമക്കേസിൽ പിടിയിലായിരുന്നുവെന്ന വിവരത്തെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്. യോഗത്തിൽ കെ സുധാകരൻ ലഹരി മാഫിയക്കെതിരായ പോരാട്ടം ശക്തമാക്കണമെന്ന് ആവശ്യപ്പെട്ടതായി വീഡിയോയിൽ കാണുന്നു. ചുറുചുറുക്കുള്ള യുവാക്കളെ ഉപയോഗിച്ച് ലഹരി മാഫിയയെ തകർക്കുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം പ്രസംഗത്തിൽ പറഞ്ഞു. നാടിന്റെ ശബ്ദം യുവാക്കളുടെ ശബ്ദമായി മാറണമെന്ന് അദ്ദേഹം ആഹ്വാനം […]
Read more

ചെന്നിത്തല ദില്ലിക്ക് പോയതിന്റെ കാരണമറിയില്ല: കെ സുധാകരൻ

കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് നേടിയ വലിയ വിജയം കോൺഗ്രസ് നേതാക്കൾ മുൻകൂട്ടി കണ്ടിരുന്നതായിരുന്നുവെന്ന് എം.പി. കെ. സുധാകരൻ പറഞ്ഞു. കോൺഗ്രസ് നേതാക്കൾക്ക് ജനങ്ങളുടെ മനോഭാവം മനസ്സിലാക്കാൻ കഴിഞ്ഞതിന്റെ തെളിവാണ് ഈ വിജയമെന്നും അദ്ദേഹം വ്യക്തമാക്കി. “ഞങ്ങൾ യുഡിഎഫുകാർ കേരളം ഭരിക്കും, ഇനി കൂടി ഭരിക്കാൻ അവസരം ഉണ്ടാകും” എന്നും സുധാകരൻ പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ചുള്ള ചർച്ചകളിൽ പ്രതികരിച്ച അദ്ദേഹം, രമേശ് ചെന്നിത്തല ഡൽഹിക്ക് പോയത് മുഖ്യമന്ത്രി ചർച്ചയ്ക്കാണോ എന്നത് അറിയില്ലെന്നും പറഞ്ഞു. സിപിഎം സംബന്ധിച്ചും അദ്ദേഹം […]
Read more

കെപിസിസി പ്രസിഡന്റിന്റെ പേരിൽ വ്യാജകത്ത്; കെ സുധാകരന്റെ മരുമകനെ ചോദ്യം ചെയ്തു

കണ്ണൂർ: കെപിസിസി പ്രസിഡന്റിന്റെ പേരിൽ പ്രചരിച്ച വ്യാജകത്തുമായി ബന്ധപ്പെട്ട കേസിൽ കെ. സുധാകരന്റെ മരുമകൻ അജിത് കുമാറിനെ പൊലീസ് ചോദ്യം ചെയ്തു. സൈബർ പൊലീസാണ് ചോദ്യം ചെയ്തത്. തിരഞ്ഞെടുപ്പ് സമയത്താണ് ഈ വ്യാജകത്ത് പ്രചരിച്ചത്. കണ്ണൂരിൽ കെ. സുധാകരന് ജയസാധ്യത ഇല്ലെന്നായിരുന്നു കത്തിലെ ഉള്ളടക്കം. സണ്ണി ജോസഫ് എഐസിസിക്ക് അയച്ച കത്ത് എന്ന പേരിലാണ് ഇത് പ്രചരിച്ചത്. സംഭവത്തിൽ കെപിസിസി പ്രസിഡന്റിന്റെ പരാതിയെ തുടർന്ന് സൈബർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. കത്ത് പ്രചരിപ്പിച്ചവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് […]
Read more

ആദ്യം ചെന്നിത്തല, ഇപ്പോള്‍ കെസി; കുളംകലക്കി മീന്‍ പിടുത്തമാണോ സുധാകരന്റെ ലക്ഷ്യം?

വോട്ടെടുപ്പ് കഴിഞ്ഞ് വോട്ടെണ്ണല്‍ വരെയുള്ളത് ഏകദേശം മൂന്നാഴ്ച്ചയിലധികം സമയമാണ്. പത്ത് വര്‍ഷത്തിന് ശേഷം ഭരണം പിടിക്കുമെന്ന് ഊണിലും ഉറക്കത്തിലും പറഞ്ഞുകൊണ്ട് നടക്കുന്ന കോണ്‍ഗ്രസ് നേതാക്കളില്‍ മിക്കവരും ഇപ്പോള്‍ ഒരു ആലീസ് ഇന്‍ വണ്ടര്‍ലാന്‍ഡ് സ്റ്റേജിലാണ്. വോട്ടെടുപ്പിന്റെ പിറ്റേന്ന് തുടങ്ങിയ മുഖ്യമന്ത്രി കസേരയ്ക്ക് വേണ്ടിയുള്ള വടംവലി ഇപ്പോള്‍ ഏകദേശം തെരുവ് യുദ്ധത്തിന് സമാനമായിട്ടുണ്ട്. കൂട്ടിയും കിഴിച്ചും നോക്കുമ്പോള്‍ ഈ തെരഞ്ഞെടുപ്പ് പല വമ്പന്മാര്‍ക്കും ഇത് നിലനില്‍പ്പിന്റേയും പോരാട്ടം കൂടിയാണ്. അക്കൂട്ടത്തിലെ പ്രധാനിയാണ് കണ്ണൂരിലെ മഹാമേരുവായ കെ സുധാകരന്‍. സ്ഥാനാര്‍ത്ഥിത്വവുമായി […]
Read more

കെ സിയെ പുകഴ്ത്തിയ സുധാകരന്റെ പോസ്റ്റിനെ പരിഹസിച്ച് ജോൺ ബ്രിട്ടാസ്

ന്യൂഡൽഹി: എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനെ പുകഴ്ത്തിയുള്ള കെ സുധാകരൻ്റെ ഫേസ്ബുക്ക് പോസ്റ്റിനെ പരിഹസിച്ച് രംഗത്ത് വന്നിരിക്കുകയാണ് രാജ്യസഭാ എംപി ജോൺ ബ്രിട്ടാസ്. കെ സി വേണുഗോപാലിന് ആവാമെങ്കിൽ കെ സുധാകരനും ആകാമെന്ന് അനുയായികളെ കൊണ്ട് പറയിക്കാൻ ഉള്ള നീക്കമാണ് സുധാകരൻ നടത്തുന്നതെന്നാണ് ബ്രിട്ടാസിന്റെ ആരോപണം. കോൺഗ്രസിന് താങ്ങും തണലുമായി കെ സി വേണുഗോപാൽ ഡൽഹിയിൽ ഉണ്ടാകുമെന്നും ജോൺ ബ്രിട്ടാസ് പറഞ്ഞു. മേയ് 4 വരെ സ്വപ്നം കാണാൻ അവർക്ക് അവകാശമുണ്ടെന്നും ബ്രിട്ടാസ് പരിഹസിച്ചു. […]
Read more

കെ സുധാകരനെ ആട്ടിപ്പുറത്താക്കുന്നത് ശരിയല്ല: കെ വി തോമസ്

തിരുവനന്തപുരം: കെ സുധാകരനെ പോലൊരു നേതാവിനെ ആട്ടിപ്പുറത്താക്കുന്നത് ശരിയല്ലെന്ന് കെ വി തോമസ്. കോൺഗ്രസിൽ കെ സുധാകരനെ ചവിട്ടി പുറത്താക്കാനാണ് ശ്രമമെന്നാണ് കെ വി തോമസ് ആരോപിച്ചത്. തന്നെയും കോൺഗ്രസ് സമാനമായാണ് ചവിട്ടി പുറത്തിട്ടതെന്നും അദേഹം പറഞ്ഞു. കോൺഗ്രസിൽ നിന്ന് സുധാകരനെ ഒഴിവാക്കാനാണ് നേതാക്കളുടെ നീക്കമെന്നും കെ വി തോമസ് കൂട്ടിച്ചേർത്തു. താൻ ഇപ്പോഴും കോൺഗ്രസ് പ്രവർത്തകനാണെന്നും സോണിയ ഗാന്ധിയുമായും ദേശീയ നേതൃത്വവുമായും അടുത്ത ബന്ധമുണ്ടെന്നും കെ വി തോമസ് പറഞ്ഞു. നിയമസഭ തെരഞ്ഞടുപ്പിൽ കെ സുധാകരന് […]
Read more

കത്ത് തന്റേതെന്ന് തെളിയിച്ചാല്‍ രാഷ്ട്രീയം അവസാനിപ്പിക്കും; സണ്ണി ജോസഫ്

കണ്ണൂര്‍: കണ്ണൂര്‍ നിയമസഭാ സീറ്റുമായി ബന്ധപ്പെട്ട് പ്രചരിച്ച കത്ത് താനാണ് എഴുതിയതെന്ന് തെളിയിച്ചാല്‍ രാഷ്ട്രീയം അവസാനിപ്പിക്കാന്‍ തയ്യാറാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. കെ സുധാകരന് സീറ്റ് നല്‍കരുതെന്ന് ആവശ്യപ്പെട്ട് പ്രചരിച്ച കത്ത് വ്യാജമാണെന്നും കത്തിന് പിന്നില്‍ താനാണെന്ന് തെളിയിച്ചാല്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ച് കഴിഞ്ഞാല്‍ എംഎല്‍എ സ്ഥാനം രാജിവെയ്ക്കാനും തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. കെ സുധാകരനും താനുമായി ഒരു പ്രശ്‌നവുമില്ല. തന്റെ പേരിലുള്ള വ്യാജകത്ത് സംബന്ധിച്ച കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കണം. ഇക്കാര്യം തെരഞ്ഞെടുപ്പ് കമ്മീഷന്‍, ഡിജിപി, […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix