Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: K Sudhakaran

തനിക്ക് എത്തിക്‌സ് ഉണ്ട്, ബിജെപിയില്‍ ചേരില്ലെന്ന് കെ സുധാകരന്‍

തിരുവനന്തപുരം: താന്‍ ബിജെപിയില്‍ ചേരുന്നുവെന്ന തരത്തിലുള്ള വാര്‍ത്തകള്‍ അസംബന്ധമാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍. നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആഗ്രഹമുണ്ടായിരുന്നുവെന്നും സാഹചര്യങ്ങള്‍കൊണ്ട് അതിന് കഴിഞ്ഞില്ലെന്നും പറഞ്ഞ സുധാകരന്‍ പേരാവൂരിലും കണ്ണൂരിലും പ്രചാരണത്തിനിറങ്ങുമെന്നും പാര്‍ട്ടിയിലെ ഒരു കുട്ടിയെപ്പോലും തോല്‍പ്പിക്കാന്‍ താന്‍ ശ്രമിക്കില്ലെന്നും വ്യക്തമാക്കി. ‘കോണ്‍ഗ്രസ് മിന്നും വിജയം നേടും. ബിജെപിയില്‍ പോകുന്ന കാര്യം ഇന്ന് വരെ ആലോചിച്ചിട്ടില്ല. ഇനി അങ്ങനെ ആലോചിക്കുകയുമില്ല. രാഷ്ട്രീയ എത്തിക്സ് ഉളള ആളാണ് ഞാന്‍. പിണറായി സര്‍ക്കാരിനെ എങ്ങനെയെങ്കിലും താഴെ ഇറക്കിയിരിക്കും’: കെ […]
Read more

സുധാകരന് സീറ്റില്ല, വാശിക്ക് വഴങ്ങേണ്ടെന്ന് നേതൃത്വം; ഇനിയെന്ത് സംഭവിക്കും?

ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള കെ സുധാകരന്റെ മോഹം അവസാനിപ്പിച്ച് കോണ്‍ഗ്രസ്. രണ്ടാം ഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കിയപ്പോള്‍ സുധാകരന്റെ പേരില്ല. രണ്ടാം ഘട്ടം പ്രഖ്യാപിച്ച പട്ടികയിലും പേരില്ലെന്നു വന്നതോടെ സുധാകരന്‍ കണ്ണൂരില്‍ സ്വതന്ത്രനായി മത്സരിച്ചേക്കുമെന്ന സൂചനകളും പുറത്തു വന്നിട്ടുണ്ട്. മാരത്തണ്‍ ചര്‍ച്ചകള്‍ക്കൊടുവിലാണ് സുധാകരനെ ഒഴിവാക്കി ആദ്യം തീരുമാനിച്ച പട്ടികയുമായി മുന്നോട്ടു പോകാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നിലപാട് എടുത്തത്. സുധാകരന്റെ സമ്മര്‍ദ്ദത്തിനു വഴങ്ങേണ്ടെന്ന തീരുമാനമാണ് ഹൈക്കമാന്‍ഡ് സ്വീകരിച്ചത് എന്നു വ്യക്തം. ആര്‍ക്കും ഒരു തരത്തിലും ഇളവ് വേണ്ടെന്ന […]
Read more

കെ.സുധാകരൻ പുതിയ പാർട്ടി രൂപീകരിക്കുമെന്നത് വെറും പ്രചാരണം: രമേശ് ചെന്നിത്തല

ആലപ്പുഴ: കെ സുധാകരൻ പാർട്ടി വിടുമെന്ന് കരുതുന്നില്ലെന്നും പുതിയ പാർട്ടി രൂപീകരിക്കുമെന്നത് വെറും വാർത്തയാണെന്നും കോൺ​ഗ്രസ് നേതാവ് രമേശ്‌ ചെന്നിത്തല. രാവിലെ കെ സുധാകരൻ വിളിച്ചിരുന്നു. പാർട്ടി വിടുമെന്ന് വിശ്വാസമില്ലെന്നും ചെന്നിത്തല പറഞ്ഞു. ആലപ്പുഴയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രമേശ് ചെന്നിത്തല. സ്ഥാനാർഥി പട്ടിക എന്താണെങ്കിലും ഇന്ന് പുറത്ത് വരും. കുറച്ചു സീറ്റിൽ കൂടി തീരുമാനമാകാനുണ്ട്. യുഡിഎഫിന് അനുകൂല രാഷ്ട്രീയ സാഹചര്യമാണുള്ളത്. പെട്ടെന്ന് ഇലക്ഷൻ വരുമെന്ന് കരുതിയില്ല. എംപിമാരുടെ കാര്യത്തിൽ തീരുമാനം എടുക്കേണ്ടത് ഹൈക്കമാൻഡ് ആണ്. കോൺ​ഗ്രസിന്റെ പ്രോസസ് […]
Read more

സുധാകരന് സീറ്റില്ല; എംപിമാര്‍ വേണ്ടെന്ന് ഖാര്‍ഗെയുടെ തീരുമാനം

തിരുവനന്തപുരം: കണ്ണൂരില്‍ മുതിര്‍ന്ന നേതാവ് കെ സുധാകരന് സീറ്റ് കിട്ടാനുള്ള സാധ്യത മങ്ങി. എംപിമാര്‍ മത്സരിക്കേണ്ടതില്ലെന്ന തീരുമാനത്തിലേക്ക് ഹൈക്കമാന്‍ഡ് എത്തുകയായിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒരു എംപിമാരും മത്സരിക്കേണ്ടതില്ലെന്ന തീരുമാനത്തില്‍ തന്നെ ഉറച്ച് നില്‍ക്കുന്നത്. ഇതോടെ കെ സുധാകരനും അടൂര്‍ പ്രകാശിനും സീറ്റുണ്ടാകില്ല. കണ്ണൂര്‍ കോര്‍പ്പറേഷന്‍ മുന്‍ മേയര്‍ ടി ഒ മോഹനന്‍ കണ്ണൂരില്‍ സ്ഥാനാര്‍ത്ഥി ആയേക്കുമെന്നാണ് വിവരം. കോന്നിയില്‍ സതീഷ് കൊച്ചുപറമ്പില്‍ ആയിരിക്കും മത്സരിക്കുക. എഐസിസി ജനറല്‍ സെക്രട്ടറി കെ സി […]
Read more

നാമനിര്‍ദേശ പത്രിക നല്‍കാന്‍ സുധാകരന്‍? കോണ്‍ഗ്രസിലെ അടി അടുത്ത തലത്തിലേക്ക്

കണ്ണൂര്‍: കോണ്‍ഗ്രസിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കി കെ. സുധാകരന്‍. ജനവിധി തേടാന്‍ തന്നെയാണ് സുധാകരന്റെ തീരുമാനം. ഇതിന്റെ ഭാഗമായി നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള പ്രാഥമിക നീക്കങ്ങള്‍ സുധാകരന്‍ ആരംഭിച്ചു കഴിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. ഇന്ന് ഡല്‍ഹിയിലെ കേരള ഹൗസില്‍ നിന്നും ‘നോ ലയബിലിറ്റി സര്‍ട്ടിഫിക്കറ്റ്’ (ബാധ്യതയില്ലാത്ത സര്‍ട്ടിഫിക്കറ്റ്) കൈപ്പറ്റുന്നതിനായി അദ്ദേഹത്തിന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ നേരിട്ടെത്തി. ആവശ്യമായ രേഖകളും നടപടിക്രമങ്ങളും പൂര്‍ത്തിയാക്കി സ്റ്റാഫ് അംഗങ്ങള്‍ മടങ്ങിയിട്ടുണ്ട്
Read more

പിണറായിയെ താഴെയിറക്കാന്‍ പടനായകന്‍ വരുന്നു; സുധാകരന് വേണ്ടി ഫ്‌ളക്‌സ്

കണ്ണൂര്‍: ഡിസിസി ഓഫീസിന് മുന്നില്‍ കെ സുധാകരന് വേണ്ടി ഫ്‌ളക്‌സ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടു. പിണറായി സര്‍ക്കാരിനെ താഴെ ഇറക്കാന്‍ കോണ്‍ഗ്രസിന്റെ പടനായകന്‍ കെ. സുധാകരന്‍ എത്തുന്നു’ എന്നാണ് എഴുതിയിരിക്കുന്നത്. കണ്ണൂരിന്റെ ഹൃദയമാണ് കെഎസ് എന്നും ഫ്‌ളക്‌സിലുണ്ട്. ഇന്ന് രാവിലെയാണ് ഫ്‌ളക്‌സ് പ്രത്യക്ഷപ്പെട്ടത്. അതേസമയം കെ സുധാകരന്റെ കാര്യത്തില്‍ ഇപ്പോഴും തീരുമാനം ആകാതെ ഇരിക്കുകയാണ് യുഡിഎഫ്. മത്സരിക്കണമെന്ന നിര്‍ബന്ധത്തിലാണ് കെ. സുധാകരന്‍. എന്നാല്‍ എംപിമാര്‍ മത്സരിക്കേണ്ടെന്ന നിലപാടിലാണ് എഐസിസി. അന്തിമ തീരുമാനം ഇന്നത്തോടെ അറിയാം. സുധാകരന്‍ ഡല്‍ഹിയിലെത്തിയിട്ടുണ്ട്.
Read more

ഗുണം പിടിക്കുമോ രണ്ട്‌ സുധാകരന്മാർ ?

കേരള രാഷ്ട്രീയത്തിലെ രണ്ട് അതികായന്മാരായ ‘സുധാകരൻ’മാർ ഒരേസമയം തങ്ങളുടെ പാർട്ടികളുമായി ഇടഞ്ഞുനിൽക്കുന്ന അസാധാരണമായ രാഷ്ട്രീയ സാഹചര്യത്തിലൂടെയാണ് സംസ്ഥാനം കടന്നുപോകുന്നത്. പ്രത്യയശാസ്ത്രപരമായി ഇരുധ്രുവങ്ങളിൽ നിൽക്കുമ്പോഴും, അധികാര രാഷ്ട്രീയത്തിലെ അവഗണനയും സീറ്റ് വിഭജനത്തിലെ തർക്കങ്ങളും ജി. സുധാകരനെയും കെ. സുധാകരനെയും സമാനമായ ഒരു പ്രതിസന്ധിയിൽ എത്തിച്ചിരിക്കുന്നു. ഇടത് മുന്നണിയുടെ അനിഷേധ്യ നേതാവായിരുന്ന മുൻ മന്ത്രിയും സിപിഎമ്മിന്റെ ദീർഘകാല എംഎൽഎയും ആലപ്പുഴയിലെ മുഖവുമായ ജി. സുധാകരൻ പാർട്ടിയോട് കൊമ്പുകോർത്ത് ഒരു വശത്ത് ഒറ്റയാനായി നിൽക്കുമ്പോൾ, കോൺഗ്രസിലെ മുതിർന്ന നേതാവും മുൻ മന്ത്രിയും […]
Read more

വേദിയില്‍ വിതുമ്പി സുധാകരന്‍; വിവാദങ്ങള്‍ക്കിടെ ആദ്യമായി പൊതുവേദിയില്‍

കണ്ണൂര്‍: മുന്‍ പേഴ്‌സണല്‍ സ്റ്റാഫ് അംഗമായ കാപ്പാടന്‍ രമേശന്റെ കുടുംബത്തിന് വീട് നിര്‍മിച്ചുനല്‍കുന്ന ചടങ്ങിനിടെ വികാരാധിനനായി കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍. വേദിയിലിരുന്ന് വിതുമ്പിയ അദ്ദേഹം സംസാരിക്കുന്നതിനിടെ തൊണ്ടയിടറുകയും കണ്ണ് നിറയുകയും ചെയ്തു. വാക്കുകൊണ്ടും, വിവരങ്ങള്‍ കൊണ്ടും ദൗത്യങ്ങള്‍ കൊണ്ടും തന്നെ സംരക്ഷിച്ച പ്രവര്‍ത്തകരെ താന്‍ ഓര്‍ക്കുകയാണ്. ഒരുപാട് കടമ്പകള്‍ കടന്നുവരാന്‍ സാഹചര്യമുണ്ടാക്കിയത് കാപ്പാടന്‍ രമേശനാണ്. സിപിഐഎമ്മിന്റെ ഏത് ആക്രമണത്തെയും ചെറുക്കാന്‍ എന്നും എപ്പോഴും കാപ്പാടന്‍ എത്തും. ആത്മാര്‍ത്ഥമായ സമീപനവും പ്രവര്‍ത്തനവുമായിരുന്നു കാപ്പാടന്റെതെന്ന് സുധാകരന്‍ ഓര്‍മിച്ചു. സ്ഥാനാര്‍ത്ഥിത്വ […]
Read more

ഫേസ്ബുക്ക് പോലുമില്ലെന്ന് സതീശന്‍, കള്ളം പൊളിച്ച് സുധാകരന്‍; കണ്ണ് മിഴിച്ച് അണികള്‍

പിണങ്ങി നില്‍ക്കുന്ന കെ സുധാകരന്‍ കോണ്‍ഗ്രസിന് ഓരോ ദിവസവും നല്‍കുന്നത് പുതിയ തലവേദനകള്‍. കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ പങ്കിട്ട അതിവൈകാരികമായ, താനും കണ്ണൂരും തമ്മിലുള്ള ബന്ധം വര്‍ണിക്കുന്ന ഫേസ്ബുക്ക് പോസ്റ്റ് ചില്ലറ കോളിളക്കമല്ല കോണ്‍ഗ്രസിനകത്ത് ഉണ്ടാക്കിയിരിക്കുന്നത്. തനിക്ക് മുറിവേറ്റെന്ന ധ്വനിയുള്ള പോസ്റ്റിന് പിന്നാലെ അനുയായികള്‍ കണ്ണൂരിലെ വീട്ടിലേക്ക് ഒഴുകുകയാണ്. നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള താത്പര്യം ആവര്‍ത്തിച്ച് പ്രകടിപ്പിച്ചിട്ടും കെ.പി.സി.സി. നേതൃത്വമുള്‍പ്പെടെ അത് മുഖവിലയ്‌ക്കെടുക്കാത്തതാണ് സുധാകരനെ ചൊടിപ്പിക്കുന്നത്. ഇപ്പോള്‍ കൊമ്പുകോര്‍ക്കുന്നത് പ്രതിപക്ഷ നേതാവ് വിഡി സതീശനുമായിട്ടാണ്. കഴിഞ്ഞ ദിവസം […]
Read more

അനുനയത്തിന് വഴങ്ങാതെ നിലപാട് കടുപ്പിച്ച് സുധാകരൻ

കണ്ണൂർ: അനുനയ നീക്കങ്ങൾക്ക് വഴങ്ങാതെ നിലപാട് കടുപ്പിച്ച് കെ. സുധാകരൻ. ഹൈക്കമാൻഡ് ഡൽഹിയിലേക്ക് വിളിപ്പിച്ചെങ്കിലും അദ്ദേഹം പോകില്ലെന്ന സൂചനകളാണ് പുറത്തുവരുന്നത്. സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട വിഷയത്തിൽ കടുംപിടുത്തം തുടരുന്ന സുധാകരനെ അനുനയിപ്പിക്കുന്നതിനായി വെള്ളിയാഴ്ചയാണ് ഡൽഹിയിലേക്ക് വിളിപ്പിച്ചത്. തിങ്കളാഴ്ച എത്തണമെന്നായിരുന്നു നിർദേശം. ആദ്യം ഡൽഹിയിലേക്ക് പോകാമെന്ന നിലപാടിലായിരുന്നു സുധാകരൻ. എന്നാൽ അവിടെ നടക്കുക അനുനയ നീക്കമാകുമെന്നും മത്സരിക്കാൻ അനുമതി ലഭിക്കില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഡൽഹി യാത്ര ഒഴിവാക്കിയതെന്നാണ് സൂചന. അതേസമയം കൂടുതൽ സമ്മർദം ഉണ്ടായാൽ അദ്ദേഹം ഡൽഹിയിലേക്ക് പോയേക്കാമെന്നും വിവരങ്ങളുണ്ട്. […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix