കണ്ണൂര്‍: കോണ്‍ഗ്രസിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കി കെ. സുധാകരന്‍. ജനവിധി തേടാന്‍ തന്നെയാണ് സുധാകരന്റെ തീരുമാനം. ഇതിന്റെ ഭാഗമായി നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള പ്രാഥമിക നീക്കങ്ങള്‍ സുധാകരന്‍ ആരംഭിച്ചു കഴിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍.
ഇന്ന് ഡല്‍ഹിയിലെ കേരള ഹൗസില്‍ നിന്നും ‘നോ ലയബിലിറ്റി സര്‍ട്ടിഫിക്കറ്റ്’ (ബാധ്യതയില്ലാത്ത സര്‍ട്ടിഫിക്കറ്റ്) കൈപ്പറ്റുന്നതിനായി അദ്ദേഹത്തിന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ നേരിട്ടെത്തി. ആവശ്യമായ രേഖകളും നടപടിക്രമങ്ങളും പൂര്‍ത്തിയാക്കി സ്റ്റാഫ് അംഗങ്ങള്‍ മടങ്ങിയിട്ടുണ്ട്




