തൃശ്ശൂർ: പുതുക്കാട് മണലിപ്പാലത്തിന് സമീപം കടന്നുപോകുന്ന കൊച്ചി-സേലം എൽ.പി.ജി പൈപ്പ്‌ലൈനിൽ വാതകച്ചോർച്ച കണ്ടെത്തി. അറ്റകുറ്റപ്പണികൾ പുരോഗമിക്കുന്നതിനിടെയാണ് ചോർച്ച ശ്രദ്ധയിൽപ്പെട്ടത്.
വിവരമറിഞ്ഞതോടെ പുതുക്കാട് അഗ്നിരക്ഷാസേന സംഘം സ്ഥലത്തെത്തി വാതകം പടർന്ന് അപകടമുണ്ടാകാതിരിക്കാനുള്ള മുൻകരുതൽ നടപടികൾ സ്വീകരിച്ചു. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ സാങ്കേതിക വിദഗ്ധരും സ്ഥലത്തെത്തി പ്രവർത്തനം തുടരുകയാണ്.




