Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

റീല്‍സ് എടുക്കാന്‍ അച്ഛനെ ചാക്കിലാക്കി കൊറിയര്‍ ചെയ്യാന്‍ ശ്രമം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ബെംഗളുരു: സോഷ്യല്‍ മീഡിയയില്‍ റീച്ച് കൂട്ടാന്‍ ഒരു പെണ്‍കുട്ടി ചെയ്ത കടന്ന കൈയ്യാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. ബെംഗളൂരുവിലെ വ്യാലിക്കാവല്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. സ്വന്തം പിതാവിനെ ഒരു വലിയ ചാക്കിലാക്കി കൊറിയര്‍ അയക്കാന്‍ ശ്രമിച്ച യുവതിയെയും കുടുംബത്തെയും പോലീസ് താക്കീത് ചെയ്ത് വിട്ടയച്ചു.

യുവതി, ഭര്‍ത്താവ്, അമ്മായിയമ്മ, ഭര്‍തൃസഹോദരന്‍ എന്നിവരാണ് വലിയൊരു പാര്‍സലുമായി കൊറിയര്‍ സര്‍വീസ് ഓഫീസില്‍ എത്തിയത്. പാര്‍സലിനുള്ളില്‍ എന്താണെന്ന് ജീവനക്കാര്‍ ചോദിച്ചെങ്കിലും ഇവര്‍ കൃത്യമായ മറുപടി കൊടുത്തില്ല. സംശയം തോന്നിയ ജീവനക്കാര്‍ ചാക്ക് തുറന്നു നോക്കിയപ്പോള്‍, ഉള്ളില്‍ ഇവരുടെ പ്രായമായ പിതാവിനെയാണ് കണ്ടെത്ത്. ചാക്കിലിരുന്ന വൃദ്ധന് ശ്വാസം എടുക്കാന്‍ പോലും പറ്റിയിരുന്നില്ല.

റീല്‍സ് എടുക്കാന്‍ വേണ്ടിയാണ് ഇത് ചെയ്തതെന്ന് ഇവര്‍ പറയുന്നു. ഉഗാദി, റംസാന്‍ തുടങ്ങിയ ഉത്സവ സീസണുകളില്‍ ബസ് ടിക്കറ്റുകള്‍ ലഭിക്കാനുള്ള ബുദ്ധിമുട്ട് ചൂണ്ടിക്കാണിക്കാനാണ് ഇത്തരമൊരു ‘റീല്‍’ ചെയ്യാന്‍ ശ്രമിച്ചതെന്ന് കുടുംബം പൊലീസിനോട് വെളിപ്പെടുത്തി. ബസ് ടിക്കറ്റ് കിട്ടാത്ത സാഹചര്യത്തില്‍ ആളുകളെ കൊറിയര്‍ ചെയ്യുകയല്ലാതെ മറ്റ് വഴികളില്ല എന്ന് കാണിക്കാനായിരുന്നു ഇവരുടെ ലക്ഷ്യം.

Advertisement
WhiteswanTV Footer