Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

വേദിയില്‍ വിതുമ്പി സുധാകരന്‍; വിവാദങ്ങള്‍ക്കിടെ ആദ്യമായി പൊതുവേദിയില്‍

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കണ്ണൂര്‍: മുന്‍ പേഴ്‌സണല്‍ സ്റ്റാഫ് അംഗമായ കാപ്പാടന്‍ രമേശന്റെ കുടുംബത്തിന് വീട് നിര്‍മിച്ചുനല്‍കുന്ന ചടങ്ങിനിടെ വികാരാധിനനായി കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍. വേദിയിലിരുന്ന് വിതുമ്പിയ അദ്ദേഹം സംസാരിക്കുന്നതിനിടെ തൊണ്ടയിടറുകയും കണ്ണ് നിറയുകയും ചെയ്തു.

വാക്കുകൊണ്ടും, വിവരങ്ങള്‍ കൊണ്ടും ദൗത്യങ്ങള്‍ കൊണ്ടും തന്നെ സംരക്ഷിച്ച പ്രവര്‍ത്തകരെ താന്‍ ഓര്‍ക്കുകയാണ്. ഒരുപാട് കടമ്പകള്‍ കടന്നുവരാന്‍ സാഹചര്യമുണ്ടാക്കിയത് കാപ്പാടന്‍ രമേശനാണ്. സിപിഐഎമ്മിന്റെ ഏത് ആക്രമണത്തെയും ചെറുക്കാന്‍ എന്നും എപ്പോഴും കാപ്പാടന്‍ എത്തും. ആത്മാര്‍ത്ഥമായ സമീപനവും പ്രവര്‍ത്തനവുമായിരുന്നു കാപ്പാടന്റെതെന്ന് സുധാകരന്‍ ഓര്‍മിച്ചു.

സ്ഥാനാര്‍ത്ഥിത്വ വിവാദങ്ങള്‍ കൊഴുക്കുന്നതിനിടെ ആദ്യമായാണ് സുധാകരന്‍ പൊതുവേദിയില്‍ പ്രത്യക്ഷപ്പെടുന്നത്. കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫും പരിപാടിയില്‍ പങ്കെടുക്കേണ്ടതായിരുന്നുവെങ്കിലും അദ്ദേഹം എത്തിയില്ല.

Recent News

Advertisement
WhiteswanTV Footer