Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: K Sudhakaran

കെപിസിസി പുനസംഘടന മാധ്യമസൃഷ്ടി മാത്രം; കെ സുധാകരൻ

ന്യൂഡൽഹി: കെപിസിസിയിൽ പുനഃസംഘടനയെന്ന വാർത്തയിൽ പ്രതികരണവുമായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. പുനഃസംഘടന ഉണ്ടെന്ന് ആരും എവിടെയും പറഞ്ഞിട്ടില്ലെന്ന് അധ്യക്ഷമാറ്റം മാധ്യമ വാർത്ത മാത്രമാണെന്നും കെ സുധാകരൻ പറഞ്ഞു. മാധ്യമങ്ങൾക്ക് എവിടെ നിന്നാണ് ഇത്തരം വാർത്തകൾ ലഭിക്കുന്നതെന്നും തോന്നിയ പോലെ വാർത്ത കൊടുത്തിട്ട് തന്നോട് ചോദിക്കുന്നോ എന്നും കെ സുധാകരൻ പറഞ്ഞു. അതേസമയം അദ്ധ്യക്ഷ സ്ഥാനത്തേക്ക് തന്നെ പരിഗണിക്കുന്നുവെന്ന റിപ്പോർട്ട് തള്ളി ആന്റോ ആന്റണി എംപിയും രംഗത്തെത്തി.
Read more

വയനാട് ഡിസിസി ട്രഷററുടെ മരണം; അന്വേഷണ സംഘം കെ സുധാകരൻ്റെ മൊഴിയെടുക്കും

വയനാട്: മുന്‍ ഡി സി സി ട്രഷറര്‍ എന്‍ എം വിജയന്റെ മരണത്തില്‍ കെ പി സി സി പ്രസിഡന്റ് കെ സുധാകരന്റെ മൊഴിയെടുക്കും. എന്‍ എം വിജയന്‍ സുധാകരന് അയച്ച് കത്തുമായി ബന്ധപ്പെട്ടാണ് മൊഴിയെടുക്കുന്നത്. ബത്തേരി ഡിവൈഎസ്പി അബ്ദുള്‍ ഷരീഫിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് മൊഴിയെടുക്കുക. തന്റെ സാമ്പത്തിക ബാധ്യതകള്‍ സൂചിപ്പിച്ച് എന്‍ എം വിജയന്‍ നേരത്തെ സുധാകരന് കത്തയച്ചിരുന്നു. എന്‍ എം വിജയന്റെ കത്ത് വായിച്ചിരുന്നുവെന്ന് കെ സുധാകരന്‍ സമ്മതിച്ചിരുന്നു. കത്തില്‍ പുറത്ത് പറയേണ്ട […]
Read more

‘പിണറായി വിജയനെ ആര്‍എസ്എസ് പ്രചാരകനാക്കണം’; കെ സുധാകരൻ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ ആര്‍എസ്എസ് പ്രചാരകനാക്കണമെന്ന് കെ സുധാകരന്‍. മുഖ്യമന്ത്രി ദേശാഭിമാനി പത്രത്തില്‍ എഴുതിയ ലേഖനത്തിന് മറുപടിയായിട്ടാണ് സുധാകരന്റെ പ്രതികരണം. ബിജെപിയെ ഫാസിസ്റ്റ് എന്ന് വിളിക്കാന്‍ മുഖ്യമന്ത്രിയുടെ നാക്ക് പൊങ്ങുന്നില്ല. ബിജെപിയുടെ ഔദാര്യത്തിലാണ് പിണറായി മുഖ്യമന്ത്രിയായതെന്നും കെ സുധാകരന്‍ പറഞ്ഞു. ഇന്‍ഡ്യാ സഖ്യത്തിന് നേതൃത്വം കൊടുക്കുന്ന കോണ്‍ഗ്രസിനെ മുഖ്യമന്ത്രി വളഞ്ഞിട്ട് ആക്രമിക്കുകയാണെന്നും കെ സുധാകരന്‍ വിമര്‍ശിച്ചു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് പിണറായി വിജയനായിട്ട് നാളേറെയായി. മോദിയെയോ ബിജെപിയെയോ ഫാസിസ്റ്റ് എന്ന് വിളിക്കാന്‍ സിപിഐഎമ്മിനെ മുഖ്യമന്ത്രി അനുവദിക്കില്ല. […]
Read more

ശശി തരൂരിന് പിന്തുണയുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ

കോഴിക്കോട്: കേരളത്തിന്റെ വ്യാവസായിക മേഖലയെ കുറിച്ചുള്ള ശശി തരൂർ എംപിയുടെ ലേഖന വിവാദത്തിൽ ശശി തരൂരിനെ പിന്തുണച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. തരൂരിന്റെ പ്രസ്താവന ചിലര്‍ വ്യാഖ്യാനിച്ച് വലുതാക്കുകയായിരുന്നു. വലിയ ദ്രോഹമൊന്നും തരൂര്‍ പറഞ്ഞിട്ടില്ല. ആ പ്രസ്താവന പാര്‍ട്ടിക്ക് വലിയ ക്ഷീണം ഉണ്ടാക്കിട്ടില്ലെന്നും കെ സുധാകരന്‍ പറഞ്ഞു. ‘തരൂരിന്റെ പ്രസ്താവന ചില അര്‍ധസത്യങ്ങളുണ്ടെന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിലായിരിക്കും. ഒരു പ്രസ്താവന നടത്തിയതിൽ ഒരു നേരിയ പ്രശ്നം വന്നപ്പോൾ അത് അവിടെ അവസാനിപ്പിക്കുകയല്ലേ നേതാക്കൾ ചെയ്യേണ്ടത്. താൻ തരൂരിനെ […]
Read more

കോൺഗ്രസിനെ നശിപ്പിക്കുന്ന ‘അധികാരത്തർക്കം’

പതിറ്റാണ്ടുകളുടെ രാഷ്ട്രീയ പാരമ്പര്യം അവകാശപ്പെടാൻ കഴിയുമെങ്കിലും ഒട്ടും രാഷ്ട്രീയ പക്വതയില്ലാത്ത പെരുമാറ്റ രീതിയാണ് കോൺഗ്രസിൽ നിന്നും ഉണ്ടാകുന്നത്. പാർട്ടിയുടെ നിലനിൽപ്പിന് നിർണായകമായ ഒരു തെരഞ്ഞെടുപ്പാണ് വരാനിരിക്കുന്നത്. പക്ഷേ അതിന്റെ യാതൊരു കോളും കാറ്റും കോൺഗ്രസിനില്ല. തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യി​ച്ചേ​ക്കാ​മെ​ന്ന സാ​ധ്യ​ത ക​ണ്ട​പ്പോ​ൾ​ത​ന്നെ കോ​ൺ​ഗ്ര​സി​ലെ ത​മ്മി​ല​ടി രൂ​ക്ഷ​മാ​കുകയായിരുന്നു. ജ​നം അ​ധി​കാ​രം കൊ​ടു​ക്കു​ന്ന​തി​നു മു​ൻപു​ത​ന്നെ മു​ഖ്യ​മ​ന്ത്രി​പ്പ​ട്ട​ത്തി​നു​ള്ള യു​ദ്ധ​മാ​രം​ഭി​ച്ചു. വി.​ഡി. സ​തീ​ശ​നോ ര​മേ​ശ് ചെ​ന്നി​ത്ത​ല​യോ എ​ന്ന​താ​ണ് ചോ​ദ്യം. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കി​ല്ലെ​ന്ന് സു​ധാ​ക​ര​ൻ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. അതുകൊണ്ടുതന്നെ സുധാകരൻ സേഫ് ആണ്. തമ്മിലടി ബാക്കിയുള്ളവർ […]
Read more

വയനാട് വായ്പ: സംസ്ഥാന സർക്കാരുമായി യോജിച്ച സമരത്തിന് തയ്യാറെന്ന് കെ സുധാകരൻ

തിരുവനന്തപുരം: വയനാട് പുനരധിവാസത്തിനായി തിരിച്ചടയ്ക്കണമെന്ന വ്യവസ്ഥയോടെ വായ്പ അനുവദിച്ച കേന്ദ്രസര്‍ക്കാര്‍ നടപടി ബി ജെ പിയുടെ പ്രതികാര രാഷ്ട്രീയമെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ എം പി. വായ്പ വിനിയോഗത്തിന് ഒന്നരമാസം മാത്രം കാലാവധി നൽകിയതും അപ്രായോഗികമാണെന്നും സുധാകരൻ പറഞ്ഞു. 2000 കോടി ആവശ്യപ്പെട്ടപ്പോള്‍ അതിന്റെ നാലിലൊന്നായ 529.50 കോടിരൂപയാണ് വായ്പയായി അനുവദിച്ചത്. ഇത് കേരളത്തെ പരിഹസിക്കുന്നതിന് തുല്യമാണെന്നും കേരളത്തോടുള്ള കേന്ദ്രത്തിന്റെ അവഗണനയാണ് ഇതെന്നും സുധാകരൻ കൂട്ടിച്ചേർത്തു. പിണറായി സര്‍ക്കാരിന്റെ ഭരണത്തില്‍ ധനപ്രതിസന്ധി […]
Read more

മത്സ്യത്തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ കെപിസിസി കാല്‍നട പ്രക്ഷോഭയാത്ര നടത്തും: കെ. സുധാകരന്‍

തിരുവനന്തപുരം: മത്സ്യത്തൊഴിലാളികള്‍ക്കെതിരെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നടത്തുന്ന ദ്രോഹ നടപടികള്‍ക്കെതിരെയും മത്സ്യത്തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനും മത്സ്യത്തൊഴിലാളി കോണ്‍ഗ്രസിനെ ഉള്‍പ്പെടുത്തി കെപിസിസി കാല്‍നട പ്രക്ഷോഭയാത്ര നടത്തുമെന്നും കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി പറഞ്ഞു.ബ്ലു സാമ്പത്തിക നയത്തിന്റെ പേരുപറഞ്ഞ് കടല്‍ മണല്‍ ഖനനത്തിന് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ വിജ്ഞാപനം മത്സ്യമേഖലയുടെ മരണമണിയാണ്. മത്സ്യത്തൊഴിലാളികളുടെ ഉപജീവനമാര്‍ഗം ഇല്ലാതാക്കുന്നതും കടലിന്റെ ആവാസവ്യവസ്ഥ തകര്‍ക്കുന്നതുമായ കടല്‍ മണല്‍ ഖനനത്തിന് ഒരു സ്ഥാപനങ്ങളെയും കേരളത്തില്‍ കാലുകുത്താന്‍ അനുവദിക്കില്ല എന്നും അദ്ധേഹം കൂട്ടിച്ചേർത്തു. മത്സ്യത്തൊഴിലാളികളെ സംസ്ഥാന സര്‍ക്കാര്‍ വഞ്ചിക്കുകയാണ്. […]
Read more

ബ്രൂവറി അനുമതി: വിഹിതം പറ്റിയതുകൊണ്ടാണ് സിപിഐ നിശബ്ദത പാലിക്കുന്നതെന്ന് കെ സുധാകരന്‍

തിരുവനന്തപുരം: മറ്റൊരു വകുപ്പുമായും കൂടിയാലോചിക്കാതെ ഇടതുമുന്നണി നയത്തിന് ഘാടകവിരുദ്ധമായി മദ്യകമ്പനിക്ക് അനുവാദം നല്കിയിട്ടും സിപിഐയും മറ്റു ഘടകകക്ഷികളും സിപിഎമ്മെന്ന വല്യേട്ടന് മുന്നിൽ മുട്ടിടിച്ച് നില്ക്കുന്നത് അവര്‍ക്കും വിഹിതം കിട്ടിയതുകൊണ്ടാകാമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. പേരിനു ലേഖനമെഴുതിയും പ്രസ്താവനയിറക്കിയും സിപിഐ ദാസ്യവേല തുടരുമ്പോള്‍ സിപിഎമ്മിന്റെ ഏകാധിപത്യത്തിനെതിരേ പോരാടിയ ചരിത്രം തന്നെയാണ് പാര്‍ട്ടി മറക്കുന്നത്. തിരുത്തല്‍ശക്തിയെന്ന് സ്വയം അവകാശപ്പെടുന്ന സിപിഐ യുടെ നട്ടെല്ലുതന്നെ ഇപ്പോള്‍ എകെജി സെന്ററില്‍ പണയംവച്ചിരിക്കുകയാണ്. ഏതു വകുപ്പുമായിട്ടാണ് കൂടിയാലോചിക്കേണ്ടത് എന്ന് വ്യവസായമന്ത്രി മുഖത്തുനോക്കി […]
Read more

കെ സുധാകരന്‍ കണ്ണുരുട്ടി ഹൈക്കമാന്റ് പത്തിമടക്കി

കെ പി സി സി അധ്യക്ഷസ്ഥാനത്തുനിന്നും കെ സുധാകരനെ മാറ്റുമെന്ന വാര്‍ത്തകള്‍ക്ക് താല്കാലിക വിരാമം. തല്‍ക്കാലം നേതൃമാറ്റമില്ലെന്നും കെ സുധാകരന്‍ തല്‍ക്കാലം തുടരുമെന്നുമാണ് ഹൈക്കമാന്റിന്റെ അറിയിപ്പ്. കെ സുധാകരനെ മാറ്റുന്നതുമായി ബന്ധപ്പെട്ട് കേരളത്തിന്റെ ചുമതലയുള്ള എ ഐ സി സി ജന.സെക്രട്ടറി ദീപാദാസ് മുന്‍ഷി നേതാക്കളുമായി ചര്‍ച്ചകള്‍ തുടരവേയാണ് ഹൈക്കമാന്റിന്റെ തീരുമാനം. കോണ്‍ഗ്രസില്‍ ഉടലെടുത്തിരിക്കുന്ന രൂക്ഷമായ അഭിപ്രായഭിന്നതയ്ക്ക് പരിഹാരമുണ്ടാക്കാനുള്ള ചര്‍ച്ചകളും കൂടിക്കാഴ്ചകളും ഒരു ഭാഗത്ത് പുരോഗമിക്കവേയാണ് സുധാകരൻ ശക്തമായ നിലപാടുമായി രംഗത്തെത്തിയത്. അവഹേളിച്ച് ഇറക്കിവിട്ടാല്‍ എം പി […]
Read more

യുഡിഎഫിന്റെ മലയോര സമര യാത്രയ്ക്ക് ഇന്ന് തുടക്കം

കണ്ണൂർ: പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന യുഡിഎഫിന്റെ മലയോര സമര യാത്രക്ക് ഇന്ന് കണ്ണൂർ കരുവൻചാലിൽ തുടക്കം കുറിക്കും. വൈകുന്നേരം 4 മണിക്ക് എഐസിസി ജനറൽ സെക്രട്ടറി കെ. സി. വേണുഗോപാൽ എം.പിയാണ് പരിപാടി ഉദ്ഘാടനം ചെയ്യുന്നത്. മലയോര ജനതയെ വന്യമൃഗങ്ങളാൽ ഉണ്ടാകുന്ന ആക്രമണങ്ങളിൽ നിന്ന് സംരക്ഷിക്കുക, കാർഷിക മേഖലയിലെ തകർച്ചയ്ക്ക് പരിഹാരം കണ്ടെത്തുക, ബഫർസോൺ വിഷയത്തിൽ കേന്ദ്രസർക്കാരിന്റെ ഇടപെടൽ ഉറപ്പാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരയാത്ര. വനനിയമ ഭേദഗതി പിന്‍വലിക്കണമെന്ന മുദ്രാവാക്യം ഇതിനോടകം മുന്നോട്ട് […]
Read more
Advertisement
WhiteswanTV Footer