കണ്ണൂര്‍: കെ. സുധാകരന്‍ എംപിയുടെ പേരില്‍ വ്യാജ പ്രചാരണം നടത്തിയെന്ന പരാതിയില്‍ കേസെടുത്ത് കണ്ണൂര്‍ സൈബര്‍ പൊലീസ്. പി.ആര്‍ രാജീവ് എന്ന ഫേസ്ബുക്ക് അക്കൗണ്ടിനെതിരെയാണ് കേസ്. കെ. സുധാകരന്‍ ആഭ്യന്തരമന്ത്രിക്ക് നല്‍കിയ പരാതിയിലാണ് നടപടി. മുഖ്യമന്ത്രിയെ മാറ്റണമെന്ന് കെ. സുധാകരന്‍ പറഞ്ഞുവെന്നായിരുന്നു വ്യാജ പ്രചാരണം. വ്യാജ വാര്‍ത്താ കാര്‍ഡുകളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. മുഖ്യമന്ത്രി സ്ഥാനത്തുനിന്നും വി.ഡി സതീശനെ മാറ്റിയില്ലെങ്കില്‍ ജനങ്ങള്‍ സര്‍ക്കാരിന് നേരെ ചീമുട്ട എറിയുമെന്നായിരുന്നു വ്യാജ പ്രചാരണം.




