ടെല്‍ അവീവ്: ദുബായിൽ നിന്ന് ടെൽ അവീവിലേക്ക് പറന്ന ഫ്ളൈ ദുബായ് വിമാനത്തിനുള്ളിലുണ്ടായ ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റിട്ടും ധീരമായി പോരാടി 180ലേറെ യാത്രക്കാരുടെ ജീവന് രക്ഷിച്ച ഇന്ത്യന്‍ പൈലറ്റ് ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ അഭിനന്ദിച്ച് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. അസാമാന്യ ധൈര്യവും സമയോചിതമായ ഇടപെടലുമാണ് വലിയൊരു ദുരന്തം ഒഴിവാക്കിയതെന്ന് നെതന്യാഹു പറഞ്ഞു.
ദുബൈയില്‍ നിന്ന് ടെല്‍ അവീവിലേക്ക് പറന്ന ഫ്ളൈദുബായ് വിമാനത്തിലാണ് സംഭവം. സഹപൈലറ്റിന്റെ കുത്തേറ്റ് ഗുരുതര പരിക്കേറ്റ ശേഷവും ക്യാപ്റ്റന്‍ സ്മിത് മച്ചാര്‍ പ്രതിരോധിക്കുകയും കോക്ക്പിറ്റിന്റെ വാതില്‍ തുറന്നുകൊടുക്കുകയും ചെയ്തു. ഇതോടെ യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും ഉള്ളിലേക്ക് കടന്ന് അക്രമിയെ കീഴ്പ്പെടുത്താന്‍ സാധിച്ചു.
‘അസാമാന്യ ധൈര്യം കാണിച്ച ഇന്ത്യന്‍ പൈലറ്റ് ക്യാപ്റ്റന്‍ സ്മിത് മച്ചാറിന് എന്റെ സല്യൂട്ട്. കുത്തേറ്റ് ഗുരുതര പരിക്കേറ്റിട്ടും അദ്ദേഹം പ്രതിരോധിക്കുകയും കോക്ക്പിറ്റ് വാതില്‍ തുറന്ന് നല്‍കുകയും ചെയ്തു. ഇതോടെ യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും അക്രമിയെ കീഴടക്കാന്‍ സാധിച്ചു. വലിയ വ്യോമ ദുരന്തമാണ് ഇതിലൂടെ ഒഴിവായത്.’ -നെതന്യാഹു എക്സില്‍ കുറിച്ചു. ക്യാപ്റ്റന്‍ സ്മിത് മച്ചാര്‍ യഥാര്‍ത്ഥ നായകനാണെന്ന് വിശേഷിപ്പിച്ച നെതന്യാഹു, അദ്ദേഹം എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്നും ആശംസിച്ചു.




