Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

വിവാഹത്തിനായി കേരളത്തിലെത്തണം, അപേക്ഷയുമായി പാകിസ്ഥാനി യുവതി; ദമ്പതികളുടെ വിസ ഹർജി തള്ളി ഹൈക്കോടതി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: പാക്കിസ്ഥാൻ പൗരയായ ഭാര്യയ്ക്ക് ഇന്ത്യയിലെത്താൻ വിസയ്ക്ക് അപേക്ഷിക്കാനുള്ള അവസരം നൽകണമെന്നാവശ്യപ്പെട്ട് ദമ്പതികൾ നൽകിയ ഹർജി കേരള ഹൈക്കോടതി തള്ളി.

വയനാട് സ്വദേശി ഉനൈസ് കടുമ്പോട്ടിലും പാക്കിസ്ഥാൻ പൗരയായ ഭാര്യ ഖദീജയും ചേർന്നാണ് ഹർജി നൽകിയത്. ഇരുവരും നിലവിൽ ദുബായിലാണ് താമസിക്കുന്നത്. ഉനൈസിന്റെ സഹോദരന്റെ വിവാഹത്തിൽ പങ്കെടുക്കാൻ ഖദീജയ്ക്ക് ഇന്ത്യയിലെത്തേണ്ടതുണ്ടെന്നും എന്നാൽ ഇന്ത്യൻ വിസയ്ക്ക് അപേക്ഷിക്കാനുള്ള സൗകര്യം ഓൺലൈൻ പോർട്ടലിൽ ലഭ്യമല്ലെന്നുമായിരുന്നു ഹർജിക്കാരുടെ വാദം.

പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ 2025 ഏപ്രിൽ 25 മുതൽ പാക്കിസ്ഥാൻ പൗരന്മാർക്കുള്ള വിസ സേവനങ്ങൾ നിർത്തിവച്ചിരിക്കുകയാണെന്ന് കേന്ദ്ര സർക്കാർ കോടതിയെ അറിയിച്ചു.

ഇന്ത്യൻ പൗരനെ വിവാഹം കഴിച്ചതിന്റെ പേരിൽ വിദേശ പൗരന് ഇന്ത്യയിൽ പ്രവേശിക്കാനുള്ള അവകാശം ലഭിക്കില്ലെന്ന് കോടതി വ്യക്തമാക്കി. രാജ്യസുരക്ഷയും വിദേശനയവും കണക്കിലെടുത്ത് വിദേശികളുടെ ഇന്ത്യയിലെ പ്രവേശനവും താമസവും നിയന്ത്രിക്കാൻ കേന്ദ്ര സർക്കാരിന് അധികാരമുണ്ടെന്നും ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് നിരീക്ഷിച്ചു.

ഭരണഘടനയിലെ അനുച്ഛേദം 14 പ്രകാരമുള്ള തുല്യനീതിയുടെ സംരക്ഷണം വിദേശികൾക്കും ബാധകമാണെങ്കിലും, ഇന്ത്യയിൽ കഴിയുന്ന വിദേശികൾക്കാണ് ഈ സംരക്ഷണം ബാധകമെന്നും കോടതി വ്യക്തമാക്കി.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix