Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

യൂണിവേഴ്സിറ്റി ഹോസ്റ്റൽ സംഘർഷം; എസ്എഫ്ഐക്കെതിരെ വിമർശനവുമായി ഷാഫി പറമ്പിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ നിന്ന് കല്ലേറുണ്ടായതോടെയാണ് സംഘർഷം തുടങ്ങിയതെന്ന് ഷാഫി പറമ്പിൽ എംപി ആരോപിച്ചു. ഇത്തരം പ്രതിഷേധം എസ്എഫ്ഐ നടത്താൻ പാടില്ലായിരുന്നുവെന്നും സംഭവത്തിൽ സത്യസന്ധമായ പരിശോധന വേണമെന്നും അദ്ദേഹം പറഞ്ഞു.

ഗ്യാനേഷ് കുമാർ എസ്എഫ്ഐ കേന്ദ്രകമ്മിറ്റി അംഗമോ സിപിഎം നേതാവോ അല്ലെന്നും, എന്തിനാണ് പ്രകോപനം സൃഷ്ടിച്ചതെന്ന് എസ്എഫ്ഐ തന്നെ പരിശോധിക്കണമെന്നും ഷാഫി പറമ്പിൽ ആവശ്യപ്പെട്ടു. ഗ്യാനേഷ് കുമാറിനെതിരായ സമരം കോൺഗ്രസ് തുടരുമെന്നും കേരളത്തിലും ഡൽഹിയിലും പ്രതിഷേധം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ ബിയർ കുപ്പി എങ്ങനെ എത്തിയെന്നത് അന്വേഷിക്കണമെന്നും ഷാഫി പറമ്പിൽ ആവശ്യപ്പെട്ടു. സംഭവത്തിൽ പൊലീസ് നടപടി തുടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, യൂണിവേഴ്സിറ്റി കോളേജ് ഹോസ്റ്റലിൽ നടന്നത് എസ്എഫ്ഐ ബോധപൂർവം ഉണ്ടാക്കിയ സംഘർഷമാണെന്ന് അബിൻ വർക്കി എംഎൽഎ ആരോപിച്ചു. ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിനിടെയാണ് സംഘർഷമുണ്ടായതെന്നും പന്തം കത്തിച്ചതിന് പിന്നാലെ ഹോസ്റ്റലിൽ നിന്ന് ബിയർ കുപ്പികളും കല്ലുകളും എറിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.

യൂണിവേഴ്സിറ്റി കോളേജിന് സമീപം പാർക്ക് ചെയ്തിരുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ വാഹനങ്ങൾ തകർത്തതായും അബിൻ വർക്കി ആരോപിച്ചു. ഹോസ്റ്റലിലേക്ക് ബിയർ കുപ്പികൾ എങ്ങനെ എത്തിയെന്നും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി അവിടെ എത്തിയത് എങ്ങനെയെന്നും അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

യൂണിവേഴ്സിറ്റി കോളേജിൽ ബിജെപിയുടെ പ്രവർത്തകർ എസ്എഫ്ഐയിൽ അംഗത്വമെടുത്ത് പ്രവർത്തിക്കുന്നുണ്ടോയെന്നും പരിശോധിക്കണമെന്ന് അബിൻ വർക്കി ആവശ്യപ്പെട്ടു. ഹോസ്റ്റലിലെ സംഭവങ്ങളിൽ വിശദമായ അന്വേഷണം വേണമെന്നും അദ്ദേഹം പറഞ്ഞു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix