യൂണിവേഴ്സിറ്റി ഹോസ്റ്റൽ സംഘർഷം; എസ്എഫ്ഐക്കെതിരെ വിമർശനവുമായി ഷാഫി പറമ്പിൽ
തിരുവനന്തപുരം: യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ നിന്ന് കല്ലേറുണ്ടായതോടെയാണ് സംഘർഷം തുടങ്ങിയതെന്ന് ഷാഫി പറമ്പിൽ എംപി ആരോപിച്ചു. ഇത്തരം പ്രതിഷേധം എസ്എഫ്ഐ നടത്താൻ പാടില്ലായിരുന്നുവെന്നും സംഭവത്തിൽ സത്യസന്ധമായ പരിശോധന വേണമെന്നും അദ്ദേഹം പറഞ്ഞു. ഗ്യാനേഷ് കുമാർ എസ്എഫ്ഐ കേന്ദ്രകമ്മിറ്റി അംഗമോ സിപിഎം നേതാവോ അല്ലെന്നും, എന്തിനാണ് പ്രകോപനം സൃഷ്ടിച്ചതെന്ന് എസ്എഫ്ഐ തന്നെ പരിശോധിക്കണമെന്നും ഷാഫി പറമ്പിൽ ആവശ്യപ്പെട്ടു. ഗ്യാനേഷ് കുമാറിനെതിരായ സമരം കോൺഗ്രസ് തുടരുമെന്നും കേരളത്തിലും ഡൽഹിയിലും പ്രതിഷേധം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ ബിയർ കുപ്പി എങ്ങനെ […]
Read more