Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

‘മതമൗലിക വർഗീയവാദികളുടെ കൂടാണ് മലപ്പുറം’; വിവാദ പരാമർശവുമായി മുൻ MLA പി.നന്ദകുമാർ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറം: മലപ്പുറം ജില്ലയെ കുറിച്ച് വിവാദ പരാമർശങ്ങളുമായി പൊന്നാനി മുൻ എം.എൽ.എയും സി.പി.എം നേതാവുമായ പി. നന്ദകുമാർ. സി.പി.എം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിൽ സ്വാഗത പ്രസംഗം നടത്തുന്നതിനിടയിലാണ് മലപ്പുറം ജില്ലയെ ‘മതമൗലിക വർഗീയവാദികളുടെ കൂട്’ എന്ന് അദ്ദേഹം വിശേഷിപ്പിച്ചത്. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, കെ.കെ. ശൈലജ തുടങ്ങി പാർട്ടിയുടെ ഉന്നത നേതാക്കളെല്ലാം സന്നിഹിതരായിരുന്ന വേദിയിലാണ് ഈ വിവാദ പ്രസ്താവനയുണ്ടായത്. പാർട്ടിയുടെ ജില്ലാതല സംഘടനാ പ്രവർത്തനങ്ങളും ഭാവി നിലപാടുകളും വിശകലനം ചെയ്യാനായി വിളിച്ചുകൂട്ടിയ യോഗത്തിലായിരുന്നു ഈ പരാമർശം.

“മലപ്പുറം ജില്ലയെ സംബന്ധിച്ചിടത്തോളം സവിശേഷമായ പല സാഹചര്യങ്ങളുമുണ്ട്. മതമൗലിക വർഗീയവാദികളുടെ കൂടാണ് മലപ്പുറം ജില്ല. സ്വാഭാവികമായും അതിനെ പ്രതിരോധിച്ച് മതനിരപേക്ഷ പ്രസ്ഥാനങ്ങളെ യോജിപ്പിച്ച് മുന്നോട്ട് പോകുന്ന കമ്യൂണിസ്റ്റ് പാർട്ടി, പുതിയ കാലത്ത് അതിന്റെ രാഷ്ട്രീയ കടമകൾ എങ്ങനെ ഏറ്റെടുക്കണമെന്ന് പരിശോധിക്കേണ്ടതുണ്ട്. അതിനായിട്ടാണ് വിപുലീകൃത ജില്ലാ കമ്മിറ്റി യോഗം ചേരുന്നത്.” എന്നാണ് പി. നന്ദകുമാർ സ്വാഗത പ്രസംഗത്തിൽ പറഞ്ഞത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix