Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ഇടിമിന്നലേറ്റ് ആന ചെരിഞ്ഞു; വിട പറഞ്ഞത് പല്ലാട്ട് ബ്രഹ്‌മദത്തൻ, സംഭവം കോട്ടയത്ത്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോട്ടയം: മിന്നലേറ്റ് ആന ചെരിഞ്ഞു. ആനപ്രേമികൾക്കിടയിൽ ഗജകൗസ്തുഭം എന്ന് വിശേഷണമുള്ള പല്ലാട്ട് ബ്രഹ്‌മദത്തനാണ് ചെരിഞ്ഞത്. ഞായറാഴ്ച വൈകീട്ട് ആറുമണിയോടെ മേലമ്പാറയിലായിരുന്നു സംഭവം. ഉടമയുടെ വീടിന് സമീപം തളച്ചിരുന്ന ആന, കനത്ത മഴയോടൊപ്പം ഉണ്ടായ ഇടിമിന്നലേറ്റാണ് ചെരിഞ്ഞത്. കേരളാ ഫെസ്റ്റിവൽ കോ-ഓർഡിനേഷൻ കമ്മിറ്റി പ്രസിഡന്റ് അഡ്വ. രാജേഷ് പല്ലാട്ടിന്റെ ഉടമസ്ഥതയിലുള്ള ആനയാണ് ബ്രഹ്‌മദത്തൻ.

തൃശൂർ പൂരം ഉൾപ്പെടെയുള്ള ഉത്സവങ്ങളിലെ നിറസാന്നിധ്യമായിരുന്ന ഈ ആനയ്ക്ക് ആരാധകരും ഏറെയുണ്ടായിരുന്നു. നീരിളക്കത്തെ തുടർന്നാണ് ബ്രഹ്‌മദത്തനെ മേലമ്പാറയിലെ വീട്ടുവളപ്പിൽ തളച്ചിരുന്നത്. അതേസമയം, ഇടിമിന്നലേറ്റ് ആന ചെരിയുന്ന സംഭവം അപൂർവമാണ്. കേരളത്തിൽ ഇതിനുമുമ്പ് ഒരുതവണ മാത്രമാണ് ഇത്തരമൊരു സംഭവമുണ്ടായത് എന്നാണ് ആനപ്രേമികൾ പറയുന്നത്. ചിറക്കടവ് ചാമപ്പറ്റം കൃഷ്ണൻകുട്ടി എന്നറിയപ്പെട്ടിരുന്ന തിരുവപ്പള്ളിൽ കൃഷ്ണൻകുട്ടിയാണ് ഇതിന് മുമ്പ് മിന്നലേറ്റ് ചെരിഞ്ഞത്. 2014-ൽ പാലാ കടപ്പാട്ടൂരിലായിരുന്നു ഈ സംഭവം.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix