Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

നരച്ച മുടി കറുപ്പിക്കണോ? ഒരു കഷ്ണം തേങ്ങ മതി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ചെറുപ്പക്കാരിൽ മുടി നരയ്ക്കുന്ന രീതി ഇപ്പോൾ പതിവാണ്. ഇത് പലരിലും ആത്മവിശ്വാസക്കുറവിനും മാനസിക വിഷമങ്ങൾക്കും കാരണമാകാറുണ്ട്. നരച്ച മുടി മറയ്ക്കാൻ വിപണിയിൽ ലഭിക്കുന്ന ഹെയർ ഡൈകളും മറ്റ് ഉൽപ്പന്നങ്ങളും ഉപയോഗിക്കുന്നവരും നിരവധിയാണ്. എന്നാൽ, വീട്ടിൽ എളുപ്പത്തിൽ ലഭിക്കുന്ന ചില ചേരുവകൾ ഉപയോഗിച്ച് മുടിക്ക് ഒരു പ്രകൃതിദത്ത ഹെയർ മാസ്ക് തയ്യാറാക്കാം. തേങ്ങ, കറിവേപ്പില, കാപ്പിപ്പൊടി എന്നിവയാണ് ഇതിനായി പ്രധാനമായും ഉപയോഗിക്കുന്നത്.

തേങ്ങ ചെറിയ കഷ്ണങ്ങളായി മുറിച്ചെടുക്കുക. ശേഷം ഒരു ഇരുമ്പ് ചീനച്ചട്ടി ചൂടാക്കി അതിലേക്ക് തേങ്ങ കഷ്ണങ്ങൾ ചേർത്ത് നന്നായി വറുക്കുക. തേങ്ങയുടെ നിറം മാറിത്തുടങ്ങുമ്പോൾ കറിവേപ്പില ചേർത്ത് കുറച്ചുനേരം കൂടി വറുക്കാം. ചേരുവകൾ നന്നായി വറുത്തെടുത്ത ശേഷം അടുപ്പ് ഓഫ് ചെയ്യുക. മിശ്രിതം പൂർണമായി തണുത്തതിന് ശേഷം നന്നായി പൊടിച്ചെടുക്കുക. ഇതിലേക്ക് കാപ്പിപ്പൊടി ചേർത്ത് വീണ്ടും നന്നായി പൊടിച്ചെടുക്കാം.

ഈ പൊടി ഒരു ബൗളിലേക്ക് മാറ്റി ആവശ്യത്തിന് വെളിച്ചെണ്ണയോ വെള്ളമോ ചേർത്ത് പേസ്റ്റ് രൂപത്തിലാക്കുക. ഈ മിശ്രിതം മുടിയിലും തലയോട്ടിയിലും പുരട്ടാം. ഏകദേശം 30 മിനിറ്റിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകിക്കളയാം. ഇത് സ്ഥിരമായൊരു മരുന്നല്ല, എങ്കിലും മിക്കവരിലും മാറ്റങ്ങൾ കാണാം.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix