പാരിസ്: യൂറോപ്പിലെ പ്രധാന സാമ്പത്തിക ശക്തികളിലൊന്നായ ഫ്രാൻസ് സാമ്പത്തിക മാന്ദ്യത്തിലേക്ക് കടന്നു. 2026ലെ മൂന്നാം പാദത്തിൽ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയിൽ ഇടിവ് രേഖപ്പെടുത്തിയോടെയാണ് രാജ്യം പ്രതിസന്ധിയിലായത്. സർക്കാറിൻ്റെ കടവും ബജറ്റ് കമ്മി നിയന്ത്രിക്കാനുള്ള ബുദ്ധിമുട്ടും രാജ്യത്തിന്റെ സാമ്പത്തിക നില കൂടുതൽ സങ്കീർണമാക്കിയിരിക്കുകയാണ്. ഇതോടെ ഈ വർഷം 0.5 ശതമാനം സാമ്പത്തിക വളർച്ച കൈവരിക്കാമെന്ന സർക്കാരിന്റെ ലക്ഷ്യവും ഏറെക്കുറെ അസാധ്യമായിരിക്കുകയാണ്.
2026ലെ മൂന്നാം പാദത്തിൽ ഫ്രാൻസിന്റെ ജിഡിപി 0.2 ശതമാനം ഇടിവുണ്ടായതായി ദേശീയ സ്ഥിതിവിവരക്കണക്ക് ഏജൻസിയായ ഇൻസീ (INSEE) പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. നേരത്തെ 0.1 ശതമാനമായിരുന്നു ഇടിവ്. രണ്ടാം പാദത്തിൽ വളർച്ചയില്ലെന്നായിരുന്നു ആദ്യ കണക്ക്. എന്നാൽ പുതുക്കിയ കണക്കിൽ 0.02 ശതമാനം ഇടിവ് രേഖപ്പെടുത്തി. 2026ലെ മൂന്നാം പാദത്തിൽ രാജ്യത്തിന്റെ ധനക്കമ്മി ജിഡിപിയുടെ 5.6 ശതമാനമായി ഉയർന്നു. 2027ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ശേഷവും രാഷ്ട്രീയ അനിശ്ചിതത്വം തുടരാനുള്ള സാധ്യതയുണ്ടെന്നും ഇത് സാമ്പത്തിക നടപടികളെ ബാധിക്കാമെന്നും എസ് ആൻഡ് പി ചൂണ്ടിക്കാട്ടി.
ഈ വർഷം രൂക്ഷമായ ജനകീയ-വിദ്യാർത്ഥി പ്രക്ഷോഭങ്ങളാണ്യു ഫ്രാൻസിന് നേരിടേണ്ടി വന്നത്. വലിയ രീതിയിലുള്ള സാമ്പത്തിക നഷ്ടവും അതിലൂടെ രാജ്യം നേരിട്ടു.


