ഇസ്ലാമാബാദ്:പശ്ചിമേഷ്യൻ മേഖലയിലെ സുരക്ഷാ ആശങ്കകള്‍ വര്‍ധിക്കുന്ന സാഹചര്യത്തിൽ സൗദി അറേബ്യയിലേക്ക് സൈന്യത്തെ അയച്ച് പാകിസ്ഥാൻ. ഇസ്ലാമാബാദിൽ ചേര്‍ന്ന മക്ക പ്രതിരോധ സഖ്യത്തിന്റെ ഉന്നതതല യോഗത്തിന് പിന്നാലെയാണ് നടപടി. സൈന്യത്തിന്റെ നീക്കം പാക് സൈനിക മാധ്യമ വിഭാഗമായ ഐഎസ്പി ആർ ശരിവെച്ചു.
പാക് പ്രതിരോധ മന്ത്രി ഖവാജ മുഹമ്മദ് ആസിഫ്, സൗദി അംബാസഡർ റാജെഹ് താമി അൽബുഗാമി തുടങ്ങിയവർ സഖ്യയോഗത്തിൽ പങ്കെടുത്തിരുന്നു. തീര്‍ഥാടന കേന്ദ്രങ്ങളായ മക്ക മദീന നഗരങ്ങളുടെ പവിത്രത്ത സംരക്ഷിക്കുകയാണ് സൈന്യത്തിന്റെ ചുമതലയെന്ന് ഐഎസ്പി ആർ കുറിപ്പിൽ വിശദമാക്കുന്നു. വിന്യസിക്കപ്പെട്ട സൈനികർ സൗദി അതിർത്തിക്കുള്ളിൽ തന്നെയായിരിക്കും പ്രവർത്തിക്കുകയെന്നും യെമനിലേക്ക് കടക്കില്ലെന്നും പാകിസ്ഥാൻ മുൻകൂട്ടി വ്യക്തമാക്കിയിട്ടുണ്ട്.
2026 ഓഗസ്റ്റ് 7-നാണ് പാകിസ്ഥാൻ, സൗദി അറേബ്യ, തുർക്കി എന്നീ രാജ്യങ്ങൾ ചേർന്ന് മക്ക ജോയിന്റെ ഡിഫൻസ് എഗ്രിമെന്റ് എന്നപേരിൽ ത്രികക്ഷി പ്രതിരോധ കരാറിൽ ഒപ്പുവെച്ചത്. ഇതിൽ ഏതെങ്കിലും ഒരു രാജ്യത്തിന് നേരെയുണ്ടാകുന്ന ആക്രമണം മൂന്ന് രാജ്യങ്ങൾക്കും നേരെയുള്ള ആക്രമണമായി കണക്കാക്കുമെന്നാണ് കരാറിലെ പ്രധാന വ്യവസ്ഥ.
യെമനിലെ ആഭ്യന്തരയുദ്ധം രൂക്ഷമായതോടെ സൗദി നഗരങ്ങൾക്കും എണ്ണക്കമ്പനികൾക്കും നേരെ ഹൂതി വിമതർ ആക്രമണം ശക്തമാക്കിയിട്ടുണ്ട്. കൂടാതെ ഇറാൻ, അമേരിക്ക, ഇസ്രായേൽ എന്നിവർ ഉൾപ്പെട്ട സംഘർഷങ്ങളും ഗൾഫ് മേഖലയിൽ സുരക്ഷാ ഭീഷണി ഉയർത്തിയിട്ടുണ്ട്.


