Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ഇൻസ്റ്റ​ഗ്രാം ഫോർ ടിവി ഫീച്ചറുമായി മെറ്റ, ഇന്ത്യയിൽ ഉടൻ; ഇനി ബി​ഗ് സ്ക്രീനിലേക്ക്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മൊബൈൽ ഫോണിലെ ചെറിയ സ്‌ക്രീനിൽ റീൽസ് കണ്ട് മടുത്തോ? എങ്കിൽ അതിനൊരു പരിഹാരമായി എത്തിയിരിക്കുകയാണ് ഇൻസ്റ്റഗ്രാം. ഇന്ത്യയിലെ ഉപയോക്താക്കൾക്കായി ഇൻസ്റ്റഗ്രാം പുതിയ ഫീച്ചർ അവതരിപ്പിക്കുന്നു. ഇനി ചെറിയ സ്ക്രീനിൽ കണ്ട് മടുക്കാതെ, മറ്റുള്ളവർക്ക് ഈസിയായി ഷെയർ ചെയ്യാൻ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കുമൊപ്പം വലിയ ടെലിവിഷൻ സ്ക്രീനിൽ ഇൻസ്റ്റഗ്രാം റീൽസും സ്റ്റോറീസും ആസ്വദിക്കാനുള്ള ഫീച്ചറെത്തി.

‘ഇൻസ്റ്റഗ്രാം ഫോർ ടിവി’ എന്ന പേരിലാണ് ഈ പുതിയ സംവിധാനം മെറ്റ അവതരിപ്പിക്കുന്നത്. ഇത് വഴി ഉപയോക്താക്കൾക്ക് തങ്ങളുടെ പ്രിയപ്പെട്ട ക്രിയേറ്റർമാരുടെ വീഡിയോകളും, റീൽസും, സ്റ്റോറീസും ടിവിയിലൂടെ കാണാൻ കഴിയും. ഫോണിൽ ഒറ്റയ്ക്ക് വീഡിയോകൾ കാണുന്നതിന് പകരം, എല്ലാവർക്കും ഒരുമിച്ചിരുന്ന് കണ്ട് ചിരിക്കാനും ആസ്വദിക്കാനും കഴിയുന്ന രീതിയിലാണ് ഈ ഫീച്ചർ രൂപകൽപ്പന ചെയ്തിരിക്കുന്നത്. റീൽസിന് പുറമേ വിവിധ പ്രൊഫൈലുകളിലെ ഫോട്ടോകളും കറൗസൽ പോസ്റ്റുകളും ബ്രൗസ് ചെയ്യാനും സാധിക്കും.

ആപ്പിൾ ടിവി, ആമസോൺ ഫയർ ടിവി, ഗൂഗിൾ ടിവി എന്നിവയുടെ പിന്തുണയുള്ള ഡിവൈസുകളിൽ ആപ്പ് പ്രവർത്തിക്കും. ഡിവൈസിൽ ഇൻസ്റ്റഗ്രാം ആപ്പ് ഇൻസ്റ്റാൾ ചെയ്ത് ഉപയോക്താവിന്റെ അക്കൗണ്ട് വഴി ലോഗിൻ ചെയ്യാൻ സാധിക്കും. കൂടാതെ, മൊബൈൽ ആപ്പിലെ സെറ്റിങ്സ് മെനുവിലുള്ള ബുക്ക്മാർക്ക് വഴി നേരിട്ട് ടിവിയിലേക്ക് കണക്റ്റ്ന ചെയ്യാനും സൗകര്യമുണ്ടാകും. അഞ്ച് അക്കൗണ്ടുകൾ വരെ ഇൻസ്റ്റഗ്രാം ഫോർ ടിവിയിൽ കണക്റ്റ് ചെയ്യാം. വംബർ 27-ന് മുംബൈയിൽ നടന്ന മെറ്റയുടെ വാർഷിക ക്രിയേറ്റർ ഇവന്റായ ‘ഹൗസ് ഓഫ് ഇൻസ്റ്റഗ്രാമിൽ’ വെച്ചാണ് കമ്പനി ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഈ സേവനം ഉടൻ തന്നെ ഇന്ത്യയിൽ ലഭ്യമായി തുടങ്ങും.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix