Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Malappuram

മലപ്പുറത്ത് ചാക്കിൽ കെട്ടിയ നിലയിൽ സ്ത്രീയുടെ മൃതദേഹം

മലപ്പുറം: പുറത്തൂർ പടിഞ്ഞാറേക്കര തിരൂർ പുഴയിൽ ചാക്കിൽ കെട്ടി നങ്കൂരത്തിൽ താഴ്ത്തിയ നിലയിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. മത്സ്യബന്ധനത്തിന് പോകാനിരുന്ന ‘സമർഖന്ദ്’ ബോട്ടിലെ മത്സ്യത്തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്. മത്സ്യബന്ധനത്തിനായി നങ്കൂരം ഉയർത്തുന്നതിനിടെയാണ് ചാക്കിൽ കെട്ടിയ നിലയിൽ മൃതദേഹം നങ്കൂരത്തിൽ കുടുങ്ങിയതായി ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം പടിഞ്ഞാറേക്കരയിൽ നിന്ന് കാണാതായ ദമ്പതികളിൽ യുവതിയുടേതാണ് മൃതദേഹമെന്നാണ് പ്രാഥമിക സംശയം. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹം പുറത്തെടുത്ത് തിരിച്ചറിയുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
Read more

കൊണ്ടോട്ടിയിൽ ഓണാഘോഷത്തിനിടെ വിദ്യാർഥികളിൽനിന്ന് എംഡിഎംഎ പിടികൂടി

മലപ്പുറം: കൊണ്ടോട്ടിയിൽ കോളേജിലെ ഓണാഘോഷത്തിനിടെ എംഡിഎംഎ പിടികൂടി. വിദ്യാർഥികൾ എത്തിയ കാറിൽ നിന്നാണ് ഒരു ഗ്രാം എംഡിഎംഎ പിടികൂടിയത്. എക്സൈസ് സംഘം എത്തുന്നത് കണ്ടതോടെ വിദ്യാർഥികൾ കാറിൽ നിന്ന് ഇറങ്ങി ഓടി. സംഭവത്തിൽ കണ്ടാൽ തിരിച്ചറിയാവുന്ന മൂന്ന് പേരെ പ്രതികളാക്കി എക്സൈസ് അന്വേഷണം ആരംഭിച്ചു. അതേസമയം, സംസ്ഥാനത്ത് ലഹരിക്കെതിരെ നടക്കുന്ന ഓപ്പറേഷൻ തൂഫാൻ പരിശോധന ശക്തമാക്കി. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ 74 പേരെ കൂടി അറസ്റ്റ് ചെയ്തു. ഇതോടെ ആകെ അറസ്റ്റിലായവരുടെ എണ്ണം 10,015 ആയി. […]
Read more

കുഞ്ഞാലിക്കുട്ടിയുടെ ബന്ധുവിനെ ബ്ലോക്ക് പ്രസിഡൻ്റ് ആക്കാൻ നീക്കം

മലപ്പുറം: വേങ്ങര ബ്ലോക്ക് മുസ്ലിം ലീഗ് പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നതിനായി ചേർന്ന മണ്ഡലം കമ്മിറ്റി യോഗത്തിൽ ബഹളം. പി.കെ. കുഞ്ഞാലിക്കുട്ടിയുടെ ബന്ധുവായ പി.കെ. അബൂ ത്വാഹിറിനെ ബ്ലോക്ക് പ്രസിഡന്റാക്കാനുള്ള നീക്കത്തിനെതിരെയാണ് ഒരു വിഭാഗം അംഗങ്ങൾ പ്രതിഷേധിച്ചത്. പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കാനായി ചേർന്ന യോഗം ബഹളം കാരണം പിരിച്ചുവിട്ടു. യോഗത്തിൽ നന്ദി പറയാനുള്ള അവസരം പോലും അനുവദിക്കാതെ അംഗങ്ങൾ ഇറങ്ങിപ്പോയതായാണ് വിവരം. പി.കെ. അബൂ ത്വാഹിറിനെ ബ്ലോക്ക് പ്രസിഡന്റാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന നേതൃത്വം കത്ത് നൽകിയിരുന്നു. നിരീക്ഷകനായ എം.കെ. ബാവ […]
Read more

ജാതിഅധിക്ഷേപ പരാതി; ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുമെന്ന് മലയാളം സർവകലാശാല വി.സി

മലപ്പുറം: തിരൂർ തുഞ്ചത്തെഴുത്തച്ഛൻ മലയാളം സർവകലാശാലയിൽ ജാതിഅധിക്ഷേപം നേരിട്ടെന്ന വിദ്യാർഥിയുടെ പരാതിയിൽ പ്രതികരണവുമായി വൈസ് ചാൻസലർ ഡോ. സി.ആർ. പ്രസാദ്. വിഷയത്തിൽ സർവകലാശാലയ്ക്ക് ഒന്നും ഒളിക്കാനില്ലെന്നും ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. ആന്റി റാഗിംഗ് സെല്ലിന്റെയും എസ്.സി.-എസ്.ടി. സെല്ലിന്റെയും അന്വേഷണ റിപ്പോർട്ടുകൾ സിൻഡിക്കേറ്റ് അംഗീകരിച്ചതായി വി.സി. അറിയിച്ചു. രണ്ട് റിപ്പോർട്ടുകളിലും ഗവേഷക വിദ്യാർഥിനി അനഘ ഉന്നയിച്ച ആരോപണങ്ങൾക്ക് തെളിവുകൾ കണ്ടെത്താനായിട്ടില്ലെന്നാണ് സർവകലാശാലയുടെ നിലപാട്. അതേസമയം, വിദ്യാർഥിയുടെ പരാതിയിൽ ജുഡീഷ്യൽ അന്വേഷണം നടത്താൻ സിൻഡിക്കേറ്റ് തീരുമാനിച്ചിട്ടുണ്ടെന്നും […]
Read more

ഐഷി ഘോഷിനെ പങ്കെടുപ്പിച്ച പരിപാടി; കാലിക്കറ്റ് SFI യൂണിറ്റ് സെക്രട്ടറിയെ പുറത്താക്കിയതായി പരാതി

മലപ്പുറം: എസ്എഫ്‌ഐ നേതാവ് ഐഷി ഘോഷ് പങ്കെടുത്ത പരിപാടി കാലിക്കറ്റ് സർവകലാശാലയിൽ സംഘടിപ്പിച്ചതിന് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പുറത്താക്കിയതായി പരാതി. എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയും മുൻ ഡിപ്പാർട്ട്‌മെന്റ് സ്റ്റുഡന്റ്‌സ് യൂണിയൻ ജനറൽ സെക്രട്ടറിയുമായ അഭിനന്ദിനെയാണ് പ്രതികാര നടപടിയുടെ ഭാഗമായി വൈസ് ചാൻസലർ പി. രവീന്ദ്രൻ പുറത്താക്കിയതെന്നാണ് ആരോപണം. വിഷയത്തിൽ പ്രതികരണവുമായി എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവ് രംഗത്തെത്തി. സർക്കാർ സർവകലാശാലകളെ വൈസ് ചാൻസലർമാർ സ്വകാര്യ സ്വത്തുപോലെയാണ് കാണുന്നതെന്ന് അദ്ദേഹം ആരോപിച്ചു. സംഘപരിവാർ അനുകൂല നിലപാട് സർക്കാരും […]
Read more

ഡോക്ടർമാരില്ല; തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ ഗൈനക്കോളജി വിഭാഗം അടച്ചുപൂട്ടി

മലപ്പുറം: തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗത്തിൽ ആവശ്യത്തിന് ഡോക്ടർമാരില്ലാത്തത് രോഗികളെ ദുരിതത്തിലാക്കുന്നതായി പരാതി. ഗർഭിണികൾ ഉൾപ്പെടെയുള്ള രോഗികൾക്ക് ചികിത്സ ലഭിക്കാത്ത സാഹചര്യമാണെന്നാണ് ആരോപണം. പ്രസവത്തിനായി ആശുപത്രിയിലെത്തുന്നവരെ മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്യുന്നതായും പരാതിയുണ്ട്. നിലവിൽ ഗൈനക്കോളജി വിഭാഗത്തിൽ രണ്ട് സീനിയർ കൺസൾട്ടന്റുമാരും ഒരു ജൂനിയർ കൺസൾട്ടന്റും ഉൾപ്പെടെ മൂന്ന് ഡോക്ടർമാരാണുള്ളത്. ഇതിൽ ജൂനിയർ കൺസൾട്ടന്റ് വ്യക്തിപരമായ ആവശ്യങ്ങൾക്കായി അവധിയിലാണ്. ഒരു സീനിയർ കൺസൾട്ടന്റ് ദീർഘകാല അവധിയെടുത്ത് സ്വകാര്യ ആശുപത്രിയിൽ ജോലിയിൽ പ്രവേശിച്ചതായും ആരോപണമുണ്ട്. മറ്റൊരു ഡോക്ടർ […]
Read more

കരിപ്പൂർ സ്വർണം പൊട്ടിക്കൽ കേസ്; ഒളിവിലായിരുന്ന മുഖ്യപ്രതി അറസ്റ്റിൽ

മലപ്പുറം: കരിപ്പൂർ സ്വർണം പൊട്ടിക്കൽ കേസിലെ മുഖ്യപ്രതി അറസ്റ്റിൽ. നിലമ്പൂർ സ്വദേശി ഷെബീ റുഷ്ദിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മൂന്ന് മാസമായി ഒളിവിലായിരുന്ന പ്രതിയെ അന്വേഷണ സംഘം പിടികൂടുകയായിരുന്നു. കേസിലെ മുഖ്യപ്രതിക്കൊപ്പം സ്വർണം പങ്കിട്ടെടുത്തത് ഷെബീ റുഷ്ദാണെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. കേസിൽ സ്വർണം പൂർണമായും ഇതുവരെ കണ്ടെടുക്കാനായിട്ടില്ല. അതേസമയം, എടക്കര പൊലീസ് സ്റ്റേഷനിൽ നേരത്തെ ഉണ്ടായിരുന്ന മുൻ എസ്‌ഐയെ പ്രതി ഭീഷണിപ്പെടുത്തുന്ന ശബ്ദരേഖയും പുറത്തുവന്നിട്ടുണ്ട്. സംഭവത്തിൽ എടക്കര പൊലീസും നേരത്തെ ഷെബീ റുഷ്ദിനെതിരെ കേസ് രജിസ്റ്റർ […]
Read more

മലപ്പുറത്ത് ആർഎസ്എസ് പരിപാടിയുടെ ഉദ്ഘാടകനായി മുസ്ലിം ലീഗ് നേതാവ്

മലപ്പുറം: മലപ്പുറത്ത് ആർ എസ് എസ് പരിപാടിയുടെ ഉ​ദ്ഘാടകനായി മുസ്ലീം ലീ​ഗ് നേതാവ്. സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി സേവാഭാരതി നടത്തിയ റോഡ് ശുചീകരണമാണ് മുസ്ലിം ലീഗ് നേതാവ് ഉദ്ഘാടനം ചെയ്തത്. Https://www.asianetnews.com/casinos/no/blixtpay-casino/ കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും മുസ്ലിം ലീഗ് കൊണ്ടോട്ടി മണ്ഡലം മുൻ ജനറൽ സെക്രട്ടറിയുമായ പി കെ സി അബ്‌ദുറഹിമാൻ ആയിരുന്നു പരിപാടിയുടെ ഉദ്ഘാടകൻ. സേവാഭാരതി ചെറുകാവ് യൂണിറ്റ് ആയിരുന്നു പരിപാടി സംഘടിപ്പിച്ചത്. Https://www.asianetnews.com/casinos/fr/casino-retrait-rapide/ Https://www.asianetnews.com/casinos/no/revolut-casino/ പരിപാടിയുടെ ഉദ്ഘാടനത്തിൻ്റെ ദൃശ്യങ്ങൾ ഉൾപ്പെടെ പുറത്ത് വന്നതോടെ […]
Read more

കരിപ്പൂരിൽ 10 കിലോ കഞ്ചാവുമായി മൂന്ന് പേർ അറസ്റ്റിൽ

മലപ്പുറം: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ 10 കിലോഗ്രാം കഞ്ചാവുമായി മൂന്ന് പേർ അറസ്റ്റിൽ. ഒഡീഷ സ്വദേശിയും കഞ്ചാവ് മൊത്തവിൽപ്പനക്കാരനുമായ സിദ്ധാന്ത് സാബർ (28), പള്ളിക്കൽ ഉണ്യാൽപറമ്പ് അമ്പാടംകുഴി സലീം (53), പള്ളിക്കൽ ബസാർ കരുവീട്ടിൽ മുസ്തഫ (47) എന്നിവരാണ് പിടിയിലായത്. ഒഡീഷയിൽ നിന്ന് കഞ്ചാവ് എത്തിച്ച് സംസ്ഥാനത്ത് വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാന കണ്ണികളാണ് പിടിയിലായവരെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഒഡീഷയിൽ നിന്ന് രഹസ്യമായി എത്തിച്ച 10 കിലോഗ്രാം കഞ്ചാവ് […]
Read more

സമസ്ത ജനറൽ സെക്രട്ടറി പ്രഖ്യാപനം വൈകും; എം.ടി. അബ്ദുള്ള മുസ്‌ലിയാർക്ക് ചുമതല

മലപ്പുറം: സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ പുതിയ ജനറൽ സെക്രട്ടറിയെ പ്രഖ്യാപിക്കുന്നത് വൈകും. നിലവിൽ ജോയിന്റ് സെക്രട്ടറിയായ എം.ടി. അബ്ദുള്ള മുസ്‌ലിയാർക്കാണ് ജനറൽ സെക്രട്ടറിയുടെ ചുമതല നൽകിയിരിക്കുന്നത്. പുതിയ മുശാവറ അംഗങ്ങളെയും തിരഞ്ഞെടുത്തിട്ടില്ല. ജനറൽ സെക്രട്ടറി തെരഞ്ഞെടുപ്പ് പിന്നീട് നടത്താനാണ് തീരുമാനം. ജനറൽ സെക്രട്ടറി സ്ഥാനത്തെച്ചൊല്ലി അഭിപ്രായ ഐക്യം ഉണ്ടാകാത്തതിനെ തുടർന്നാണ് തെരഞ്ഞെടുപ്പ് മാറ്റിവെച്ചതെന്നാണ് വിവരം. സമവായത്തിലെത്തിയ ശേഷം പുതിയ ജനറൽ സെക്രട്ടറിയെ തിരഞ്ഞെടുക്കാനാണ് തീരുമാനം. അതേസമയം, വാഫി വിഷയത്തിൽ സമസ്തയുടെ നിലപാടിന് വിരുദ്ധമായി സംസാരിച്ചതിനെ തുടർന്ന് […]
Read more

Recent News

Advertisement
WhiteswanTV Footer