Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Alappuzha

കനത്ത മഴ; ചെങ്ങന്നൂർ, കുട്ടനാട് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

ആലപ്പുഴ: കനത്ത മഴയും വെള്ളക്കെട്ടും ദുരിതാശ്വാസ ക്യാമ്പുകളുടെ പ്രവർത്തനവും കണക്കിലെടുത്ത് ആലപ്പുഴ ജില്ലയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ തിങ്കളാഴ്ച (ഓഗസ്റ്റ് 3) അവധി പ്രഖ്യാപിച്ചു. ചെങ്ങന്നൂർ, കുട്ടനാട് താലൂക്കുകളിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അംഗൻവാടികൾക്കും ട്യൂഷൻ സെന്ററുകൾക്കും അവധി ബാധകമാണ്. കൂടാതെ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല. ജില്ലയിൽ നിലവിൽ നാല് താലൂക്കുകളിലായി 13 ദുരിതാശ്വാസ ക്യാമ്പുകളാണ് പ്രവർത്തിക്കുന്നത്. 199 […]
Read more

അരൂരിൽ ഗൃഹനാഥനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

ആലപ്പുഴ: അരൂരിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന ഗൃഹനാഥനെ വീട്ടിലെ അടുക്കളയിൽ മരിച്ച നിലയിൽ കണ്ടെത്തി. അരൂർ ഒന്നാം വാർഡിലെ രാഹുൽ നിവാസിൽ കെ.കെ. രമേശൻ (72) ആണ് മരിച്ചത്. തലയ്ക്ക് പിന്നിൽ മുറിവും രക്തം കട്ടപിടിച്ച നിലയുമുണ്ടായിരുന്നതിനാൽ സംശയമുയർന്നെങ്കിലും മരണത്തിൽ അസ്വാഭാവികതകളില്ലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ശനിയാഴ്ച രാവിലെ പലതവണ ഫോണിൽ വിളിച്ചിട്ടും രമേശൻ ഫോൺ എടുക്കാതിരുന്നതിനെ തുടർന്ന് മകൾ അയൽവാസിയെ വിവരം അറിയിക്കുകയായിരുന്നു. വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് അടുക്കളയിൽ മലർന്നുകിടക്കുന്ന നിലയിൽ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് പോലീസിനെ വിവരമറിയിച്ചു. […]
Read more

ആലപ്പുഴ തീരത്ത് കടലാക്രമണം രൂക്ഷം; ജനങ്ങൾ ദുരിതത്തിൽ

ആലപ്പുഴ: ആറാട്ടുപുഴ, തൃക്കുന്നപ്പുഴ പഞ്ചായത്തുകളിൽ കടലാക്രമണം ശക്തമായതോടെ തീരദേശ ജനങ്ങളുടെ ജീവിതം ദുരിതത്തിലായി. കാലവർഷ മഴയും കടൽക്ഷോഭവും കാരണം നിരവധി പ്രദേശങ്ങളിൽ ഗതാഗതവും ദൈനംദിന ജീവിതവും ബാധിച്ചു. ശനിയാഴ്ച പുലർച്ചെയുണ്ടായ ശക്തമായ കാറ്റിലും മഴയിലും തൃക്കുന്നപ്പുഴയിലെ പ്രണവം ജംഗ്ഷനും മൂത്തേരിക്കുമിടയിൽ 15 വൈദ്യുത പോസ്റ്റുകൾ ഒടിഞ്ഞുവീണു. രാവിലെ മുതൽ കടൽക്ഷോഭം ശക്തമായതോടെ തീരദേശ റോഡുകളിൽ മണൽ അടിഞ്ഞുകൂടി യാത്ര ദുഷ്കരമായി. പ്രണവം ജംഗ്ഷനിൽ ജലജീവൻ മിഷൻ പദ്ധതിക്കായി റോഡരികിൽ സൂക്ഷിച്ചിരുന്ന പൈപ്പുകൾ തിരമാലയിൽ റോഡിലേക്ക് ഒഴുകിയെത്തി. മംഗലം, […]
Read more

പ്രളയസാധ്യത നേരിടാൻ ആലപ്പുഴ ജില്ല പൂർണ സജ്ജമെന്ന് കളക്ടർ

ആലപ്പുഴ: ആലപ്പുഴയിലും സമീപ ജില്ലകളിലും തുടരുന്ന കനത്ത മഴയുടെ പശ്ചാത്തലത്തിൽ പ്രളയസാധ്യത നേരിടാൻ ആവശ്യമായ എല്ലാ മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും ജില്ല പൂർണ സജ്ജമാണെന്നും ജില്ലാ കളക്ടർ ഷാജി വി. നായർ അറിയിച്ചു. കിഴക്കൻ മേഖലയിൽ നിന്ന് ഒഴുകിയെത്തുന്ന വെള്ളം കടലിലേക്ക് ഒഴുക്കിവിടുന്ന പ്രധാന കേന്ദ്രമായ തോട്ടപ്പള്ളി സ്പിൽവേയിലെ ക്രമീകരണങ്ങൾ നേരിട്ട് വിലയിരുത്തിയ ശേഷമാണ് കളക്ടറുടെ പ്രതികരണം. തോറ്റപ്പള്ളി സ്പിൽവേയിലെ 40 ഷട്ടറുകളിൽ 39 എണ്ണം പ്രവർത്തനക്ഷമമാണെന്നും നിലവിൽ 34 ഷട്ടറുകൾ തുറന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ശനിയാഴ്ച വൈകുന്നേരത്തോടെ […]
Read more

സുരക്ഷിത് മാർഗ് അവാർഡ് മണപ്പുറം സെൻ്റ് തെരേസാസ് ഹൈസ്കൂളിന്

ആലപ്പുഴ: 2025-26 അധ്യയന വർഷത്തെ മികച്ച റോഡ് സേഫ്റ്റി പ്രവർത്തനങ്ങൾക്കുള്ള ജില്ലാതല സുരക്ഷിത് മാർഗ് അവാർഡ് മണപ്പുറം സെൻ്റ് തെരേസാസ് ഹൈസ്കൂൾ സ്വന്തമാക്കി. ഒരു ലക്ഷം രൂപയും ഫലകവും അടങ്ങുന്ന പുരസ്കാരം വനം-വന്യജീവി, നൈപുണ്യ വികസന വകുപ്പ് മന്ത്രി ഷിബു ബേബി ജോൺ വിതരണം ചെയ്തു. കൂടാതെ വ്യക്തിഗത-പ്രത്യേക വിഭാഗങ്ങളിലും വിദ്യാലയം മികവ് പുലർത്തി: മികച്ച അധ്യാപകൻ: സെൻ്റ് തെരേസാസ് ഹൈസ്കൂളിലെ അധ്യാപകനായ ഹരികുമാർ ഒ. എസ്. മികച്ച അധ്യാപകനുള്ള പുരസ്കാരത്തിന് അർഹനായി. ടെക്നോളജി & സോഷ്യൽ […]
Read more

ആലപ്പുഴ മെഡിക്കൽ കോളേജിൽ കമ്മ്യൂണിറ്റി കിച്ചൻ തുടങ്ങുമെന്ന് കെ മുരളീധരൻ

ആലപ്പുഴ: മെഡിക്കൽ കോളേജിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം നൽകുന്നതിനായി കമ്മ്യൂണിറ്റി കിച്ചൻ ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രി കെ മുരളീധരൻ അറിയിച്ചു. രണ്ട് മാസത്തിനകം പദ്ധതി ആരംഭിക്കുമെന്നും ഒരു വർഷം വരെ പരീക്ഷണാടിസ്ഥാനത്തിൽ പ്രവർത്തിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. ആശുപത്രി പരിസരത്ത് ബാനറും കൊടിയും ഉപയോഗിച്ച് ഭക്ഷണ വിതരണം നടത്തുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദങ്ങൾക്ക് പിന്നാലെയാണ് മന്ത്രിയുടെ പുതിയ പ്രഖ്യാപനം. പൊതിച്ചോറ് വിതരണം പൂർണമായും നിർത്തണമെന്നല്ല തന്റെ നിലപാടെന്നും മന്ത്രി വ്യക്തമാക്കി. ആശുപത്രിക്കുള്ളിലെ കാര്യങ്ങളിൽ സർക്കാരിനാണ് ഉത്തരവാദിത്തമെന്നും രാഷ്ട്രീയ സംഘടനകൾക്ക് […]
Read more

ഓണക്കാല വിലക്കയറ്റം തടയാൻ റേഷൻ വിഹിതം കൂട്ടി; കൂടുതൽ അരി വിതരണം ചെയ്യും

ആലപ്പുഴ: ഓണക്കാലത്ത് വിലക്കയറ്റം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി റേഷൻ കടകൾ വഴി കൂടുതൽ ഭക്ഷ്യധാന്യം വിതരണം ചെയ്യും. വെള്ള, നീല കാർഡുടമകൾക്ക് അധിക അരി നൽകാൻ സർക്കാർ തീരുമാനം. വെള്ളക്കാർഡ് ഉടമകൾക്ക് നിലവിലെ നാല് കിലോ അരി വിഹിതം ഏഴ് കിലോയാക്കി ഉയർത്തി. ഇതിന് പുറമെ 26 രൂപ നിരക്കിൽ 10 കിലോ അരി പ്രത്യേക വിഹിതമായും ലഭിക്കും. ഇതോടെ വെള്ളക്കാർഡ് ഉടമകൾക്ക് ആകെ 17 കിലോ അരിയും രണ്ട് കിലോ ഗോതമ്പും ലഭിക്കും. നീലക്കാർഡിലെ ഓരോ അംഗത്തിനും […]
Read more

ബിവറേജസ് ഔട്ട്‌ലെറ്റിൽ യുവാവിനെ ക്രൂരമായി മർദിച്ച സംഭവം; മൂന്ന് പേർ അറസ്റ്റിൽ

ആലപ്പുഴ: തൈക്കാട്ടുശ്ശേരി ബിവറേജസ് ഔട്ട്‌ലെറ്റിന് സമീപം യുവാവിനെ ക്രൂരമായി മർദിച്ച സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. തണ്ണീർമുക്കം മരത്തോർവട്ടം സ്വദേശിയായ വിഷ്ണു സന്തോഷ് (26), അരൂക്കുറ്റി നദുവത്ത് നഗർ സ്വദേശിയായ അനുരാഗ് സുരേഷ് (25), പ്രായപൂർത്തിയാകാത്ത ഒരാൾ എന്നിവരെയാണ് പോലീസ് പിടികൂടിയത്. കഴിഞ്ഞ ഞായറാഴ്ച വൈകിട്ടാണ് സംഭവം നടന്നത്. തൈക്കാട്ടുശ്ശേരി ശാന്തിക്കവലയ്ക്ക് സമീപം മഠത്തിവെളി വീട്ടിൽ എം.ജി. അനീഷ് കുമാർ (43) ആണ് ആക്രമണത്തിൽ പരിക്കേറ്റത്. ബിവറേജസ് ഔട്ട്‌ലെറ്റിൽ മദ്യം വാങ്ങുന്നതിനുള്ള വരി മറികടക്കാൻ ചിലർ ശ്രമിച്ചതിനെ […]
Read more

മരണവിവരം എട്ടുമാസം മറച്ചുവെച്ചെന്ന് ആരോപണം; ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി

ആലപ്പുഴ: തമിഴ്നാട്ടിൽ ഹരിപ്പാട് സ്വദേശിയായ യുവാവ് മരിച്ച സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി. കരുവാറ്റ വിജിത്ത് ഭവനത്തിൽ വിജിത്ത് (40) മരിച്ച സംഭവത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ടാണ് സഹോദരൻ വിജേഷ് പരാതി നൽകിയത്. തമിഴ്നാട്ടിലെ കൃഷ്ണഗിരി ജില്ലയിലെ രായക്കോട്ടയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു വിജിത്ത്. കായംകുളം കണ്ടല്ലൂർ സ്വദേശിനിയായ ഒരു സ്ത്രീയ്ക്കും ചെങ്ങന്നൂർ സ്വദേശിയായ ഒരാൾക്കുമെതിരെ അന്വേഷണം നടത്തണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. വിജിത്തിന് ജോലി ലഭിക്കാൻ സഹായിച്ച കണ്ടല്ലൂർ സ്വദേശിനിയുമായി […]
Read more

പവർകട്ടിൻ്റെ പേരിൽ മുഖ്യമന്ത്രിയെ വിമർശിച്ച് വീഡിയോ; പിഡിപി പ്രവർത്തൻ്റെ ഫോൺ കസ്റ്റഡിയിലെടുത്തു

ആലപ്പുഴ: പവർകട്ടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി.ഡി. സതീശനെ വിമർശിച്ച് സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോയിൽ പൊലീസ് പരിശോധന. ആലപ്പുഴയിലെ പിഡിപി പ്രവർത്തകനായ അഹമ്മദ് കബീർ പങ്കുവെച്ച വീഡിയോയെ തുടർന്നാണ് പൊലീസ് നടപടി സ്വീകരിച്ചത്. അഹമ്മദ് കബീറിന്റെ ഫോൺ ആലപ്പുഴ സൗത്ത് പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രാദേശിക കോൺഗ്രസ് പ്രവർത്തകൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഫോൺ പരിശോധനയ്ക്കായി എടുത്തതെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ നിലവിൽ കേസ് രജിസ്റ്റർ ചെയ്തിട്ടില്ലെന്നും, പരാതി ലഭിച്ചതിനെ തുടർന്ന് വിവരങ്ങൾ പരിശോധിക്കുന്നതിനായാണ് ഫോൺ കസ്റ്റഡിയിലെടുത്തതെന്നും പൊലീസ് […]
Read more

Recent News

Advertisement
WhiteswanTV Footer