Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Alappuzha

വനിതാ സഹപ്രവർത്തകയ്ക്ക് നേരെ അസഭ്യം; ഹെൽത്ത് ഇൻസ്പെക്ടർ അറസ്റ്റിൽ

ആലപ്പുഴ: കോടംതുരുത്ത് പ്രൈമറി ഹെൽത്ത് സെന്ററിലെ വനിതാ സഹപ്രവർത്തകയെ ഔദ്യോഗിക വാട്സ്ആപ്പ് ഗ്രൂപ്പിലൂടെയും നേരിട്ടും അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അറസ്റ്റിൽ. ആരോപണവിധേയനായ ശ്രീജിത്തിനെ കുത്തിയതോട് പൊലീസ് അറസ്റ്റ് ചെയ്തു. ആരോഗ്യ കേന്ദ്രത്തിലെ വനിതാ ജൂനിയർ ക്ലർക്കിന്റെ പരാതിയെ തുടർന്നാണ് കേസ് രജിസ്റ്റർ ചെയ്തത്. കേസ് അറിഞ്ഞ ശേഷം ഒളിവിൽ പോയ പ്രതിയെ പിന്നീട് പൊലീസ് കണ്ടെത്തി പിടികൂടുകയായിരുന്നു. പ്രതിക്കെതിരെ മുമ്പും സമാന കേസുകൾ ഉണ്ടായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. ചെങ്ങന്നൂർ പൊലീസ് […]
Read more

ബാങ്കോക്കിലെ ലോഡ്ജ് മുറിയിൽ മലയാളി യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി

ആലപ്പുഴ: തായ്‌ലാൻഡിലെ ബാങ്കോക്കിലെ ഒരു ലോഡ്ജ് മുറിയിൽ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ തലവടി ഗ്രാമപഞ്ചായത്തിലെ ആനപ്രമ്പാൽ തെക്ക് പുന്നശ്ശേരി സ്വദേശി പ്രജിത് പുഷ്പാംഗദൻ (49) ആണ് മരിച്ചത്. മൃതദേഹത്തിന് രണ്ട് ദിവസത്തിലേറെ പഴക്കമുള്ളതായാണ് പ്രാഥമിക വിവരം. മുറിയിൽ നിന്ന് ലഭിച്ച പാസ്‌പോർട്ടിലെ വിലാസത്തിന്റെ അടിസ്ഥാനത്തിൽ തായ് അധികൃതർ എടത്വ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് ബന്ധുക്കൾക്കും മരണവിവരം കൈമാറി. യുകെയിലെ ഒരു സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന പ്രജിത് ആറുമാസം മുമ്പാണ് ഒരു സ്‌കൂളിൽ […]
Read more

കായംകുളം ന​ഗരസഭയിൽ എൽഡിഎഫ്-യുഡിഎഫ് കൗൺസിലർമാർ തമ്മിൽ കയ്യാങ്കളി

ആലപ്പുഴ: കായംകുളം നഗരസഭയിൽ എൽഡിഎഫ്, യുഡിഎഫ് കൗൺസിലർമാർ തമ്മിൽ കയ്യാങ്കളി. നഗരസഭയിലെ രണ്ടാം വാർഡിൽ പ്രവർത്തിച്ചിരുന്ന അംഗൻവാടി മറ്റൊരു വാർഡിലേക്ക് മാറ്റുന്നതുമായി ബന്ധപ്പെട്ട ചർച്ചയ്ക്കിടെയാണ് തർക്കം സംഘർഷത്തിലേക്ക് മാറിയത്. എൽഡിഎഫ് കൗൺസിലർമാർ നഗരസഭ ചെയർമാൻ ശരത് ലാൽ ബെല്ലാരിയെ തള്ളിയിട്ട് വീഴ്ത്തിയെന്നാണ് യുഡിഎഫിന്റെ ആരോപണം. സംഭവത്തിൽ പരിക്കേറ്റെന്ന് പരാതിയുമായി നാല് യുഡിഎഫ് കൗൺസിലർമാർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. അതേസമയം, യുഡിഎഫ് കൗൺസിലർമാരാണ് ചെയർമാനെ തള്ളിയിട്ടതെന്ന് എൽഡിഎഫ് കൗൺസിലർമാർ ആരോപിച്ചു. സംഭവത്തിൽ ഇരുപക്ഷവും പരസ്പരം ആരോപണങ്ങൾ ഉന്നയിച്ചു.
Read more

ഗൃഹനാഥനെ അബോധാവസ്ഥയിലാക്കി പത്ത് ലക്ഷം കവർന്നു; കുടുംബത്തിലെ മൂന്ന് പേർ അറസ്റ്റിൽ

ആലപ്പുഴ: തിരുവനന്തപുരം പോത്തൻകോട് സ്റ്റേഷൻ പരിധിയിൽ ഗൃഹനാഥനെ മദ്യം നൽകി അബോധാവസ്ഥയിലാക്കി പത്ത് ലക്ഷം രൂപ കവർന്ന കേസിൽ കുടുംബത്തിലെ മൂന്ന് പേർ അറസ്റ്റിൽ. നെയ്യാറ്റിൻകര സ്വദേശികളായ സുനിൽ, ഭാര്യ ദീപ, മകൻ അഖിൽ എന്നിവരെയാണ് ആലപ്പുഴയിൽ നിന്ന് പ്രത്യേക അന്വേഷണസംഘം പിടികൂടിയത്. ആലപ്പുഴ ജില്ലാ പൊലീസ് മേധാവി വിഷ്ണു പ്രദീപിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പ്രതികളെ കണ്ടെത്തിയത്. ആലപ്പുഴ ഡിവൈഎസ്പി മുകേഷിന്റെ മേൽനോട്ടത്തിൽ സൗത്ത് പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ വിനീഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് നടത്തിയത്. […]
Read more

ദേശാഭിമാനി വാരാന്തപ്പതിപ്പ് വിവാദം; പ്രതികരണവുമായി വി.എ. അരുൺ കുമാർ

ആലപ്പുഴ: ദേശാഭിമാനി വാരാന്തപ്പതിപ്പ് വിവാദത്തിൽ പ്രതികരണവുമായി വി.എസ്. അച്യുതാനന്ദന്റെ മകൻ വി.എ. അരുൺ കുമാർ. പത്രം പ്രസിദ്ധീകരിക്കുന്നതിനും പ്രസിദ്ധീകരിക്കാതിരിക്കുന്നതിനും അതിന്റേതായ രാഷ്ട്രീയമുണ്ടെന്നും, രാഷ്ട്രീയ തീരുമാനങ്ങളിൽ തനിക്ക് അഭിപ്രായം പറയാനില്ലെന്നും അദ്ദേഹം പറഞ്ഞു. വി.എസിനെ സംബന്ധിച്ചുള്ള നല്ല കാര്യങ്ങൾ ശരിയായ സമയത്ത് പുറത്തുവരണമെന്നാണ് അദ്ദേഹത്തെ സ്നേഹിക്കുന്നവരുടെയും കുടുംബാംഗങ്ങളുടെയും ആഗ്രഹമെന്നും അരുൺ കുമാർ വ്യക്തമാക്കി. വാരാന്തപ്പതിപ്പിനെക്കുറിച്ച് തനിക്ക് പ്രത്യേക അഭിപ്രായമില്ലെന്നും അദ്ദേഹം പറഞ്ഞു. വിവാദങ്ങൾക്ക് പിന്നാലെ ദേശാഭിമാനി വാരാന്തപ്പതിപ്പ് ഇന്ന് പുറത്തിറക്കിയിരുന്നു. സാധാരണ ഞായറാഴ്ച പത്രത്തോടൊപ്പം പുറത്തിറങ്ങേണ്ട വാരാന്തപ്പതിപ്പ് വൈകിയാണ് […]
Read more

ഉസ്ബെക്കിസ്താനിൽ കൊല്ലപ്പെട്ട മലയാളി വിദ്യാർഥിനിയുടെ റീ-പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്

ആലപ്പുഴ: ഉസ്ബെക്കിസ്താനിൽ കൊല്ലപ്പെട്ട മലയാളി മെഡിക്കൽ വിദ്യാർഥിനിയും ഹരിപ്പാട് സ്വദേശിനിയുമായ സാവര്യ ബസന്തിന്റെ (22) മരണം തലയ്ക്കേറ്റ മാരക പ്രഹരത്തെ തുടർന്നാണെന്ന് വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയ റീ-പോസ്റ്റ്‌മോർട്ടം സ്ഥിരീകരിച്ചു. മൃതദേഹം നാട്ടിലെത്തിച്ചശേഷം വിദഗ്ധ ഡോക്ടർമാരുടെ സംഘം നടത്തിയ പരിശോധനയുടെ റിപ്പോർട്ട് ശനിയാഴ്ച ബന്ധുക്കൾക്ക് കൈമാറി. റിപ്പോർട്ട് അന്വേഷണ ഉദ്യോഗസ്ഥർക്കും ഉടൻ കൈമാറും. ഉസ്ബെക്കിസ്താനിൽ നടത്തിയ ആദ്യ പോസ്റ്റ്‌മോർട്ടത്തിന്റെ റിപ്പോർട്ട് ഇതുവരെ ലഭിച്ചിട്ടില്ല. അവിടത്തെ നിയമനടപടികൾ പ്രകാരം മൂന്ന് മാസത്തിന് ശേഷമാണ് റിപ്പോർട്ട് ബന്ധുക്കൾക്ക് കൈമാറുക. […]
Read more

മാങ്കാംകുളങ്ങര പഴയ റെയിൽവേ ക്രോസിന് സമീപം ട്രെയിൻ തട്ടിയ നിലയിൽ കാട്ടുപന്നി

ഹരിപ്പാട്: ട്രെയിൻ തട്ടി ഗുരുതരമായി പരിക്കേറ്റ കാട്ടുപന്നിയെ വനംവകുപ്പിന്റെ നിർദേശപ്രകാരം വെടിവെച്ചുകൊന്നു. ഹരിപ്പാട് റെയിൽവേ സ്റ്റേഷന് വടക്കുവശത്തെ മാങ്കാംകുളങ്ങര പഴയ റെയിൽവേ ക്രോസിന് സമീപത്തെ ചതുപ്പിലാണ് പരിക്കേറ്റ നിലയിൽ കാട്ടുപന്നിയെ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് നാട്ടുകാർ ചതുപ്പിൽ കിടന്നിരുന്ന പന്നിയെ ശ്രദ്ധിച്ചത്. തുടർന്ന് നഗരസഭാ കൗൺസിലർ രാജേഷ് വനംവകുപ്പിനെ വിവരം അറിയിച്ചു. ആലപ്പുഴയിൽ നിന്നെത്തിയ ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ ഡി. രാജേഷ്, സോജൻലാൽ സി. എന്നിവർ പന്നിയെ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പരിക്കേറ്റതിനെ തുടർന്ന് കാട്ടുപന്നി കൂടുതൽ […]
Read more

സമൂഹമാധ്യമങ്ങളിലൂടെ ലഹരി വിൽപ്പന ശ്രമം; 19കാരൻ പിടിയിൽ

ആലപ്പുഴ: സമൂഹമാധ്യമങ്ങൾ വഴി മയക്കുമരുന്ന് വിൽപ്പന നടത്താൻ ശ്രമിച്ച 19കാരനെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. ഗൗതം രതീഷ് എന്ന യുവാവാണ് പിടിയിലായത്. യുവാവിന്റെ കൈവശം നിന്ന് 19 ഗ്രാം കഞ്ചാവ് എക്സൈസ് സംഘം പിടിച്ചെടുത്തു. ആലപ്പുഴ എക്സൈസ് സൈബർ സെൽ നടത്തിയ നിരീക്ഷണത്തിനിടെയാണ് സമൂഹമാധ്യമങ്ങൾ കേന്ദ്രീകരിച്ചുള്ള ലഹരി വിൽപ്പനയെക്കുറിച്ച് വിവരം ലഭിച്ചത്. തുടർന്ന് സൈബർ സെല്ലും ആലപ്പുഴ എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡും ചേർന്ന് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. മണ്ണഞ്ചേരി […]
Read more

ചോദ്യപേപ്പർ മാറി നൽകി; പി.എസ്.സി. പരീക്ഷ റദ്ദാക്കി

ആലപ്പുഴ: ചോദ്യപേപ്പർ മാറി നൽകിയതിനെ തുടർന്ന് പി.എസ്.സി പരീക്ഷ മാറ്റിവെച്ചു. ആലപ്പുഴ ലജനത് സ്കൂളിൽ നടന്ന പരീക്ഷയിലാണ് പിഴവ് സംഭവിച്ചത്. സാങ്കേതിക കാരണങ്ങളാൽ പരീക്ഷ റദ്ദാക്കിയതായി പി.എസ്.സി അറിയിച്ചു. ഉച്ചയ്ക്ക് രണ്ടിന് നടക്കേണ്ടിയിരുന്ന പരീക്ഷയാണ് ഒരുമണിയോടെ റദ്ദാക്കിയത്. രാവിലെ നടന്ന പരീക്ഷയ്ക്ക് നൽകേണ്ട ചോദ്യപേപ്പറിന് പകരം ഉച്ചയ്ക്കുള്ള പരീക്ഷയുടെ ചോദ്യപേപ്പറാണ് വിതരണം ചെയ്തതെന്നാണ് വിവരം. പത്താം ക്ലാസ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യതയുള്ള വിവിധ തസ്തികകളിലേക്കുള്ള നിയമനത്തിനായുള്ള പരീക്ഷയാണ് മാറ്റിവെച്ചത്. ചോദ്യപേപ്പർ മാറിയ സാഹചര്യത്തിൽ സംസ്ഥാനത്താകെ ഇന്ന് ഉച്ചയ്ക്ക് […]
Read more

KSRTC ബസിൽ യാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം; ജീവനക്കാരൻ അറസ്റ്റിൽ

ആലപ്പുഴ: ആലപ്പുഴ ഹരിപ്പാട്ടിൽ കെഎസ്ആർടിസി ബസിൽ യാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ കെഎസ്ആർടിസി ജീവനക്കാരൻ അറസ്റ്റിലായി. കൊല്ലത്തേക്ക് യാത്ര ചെയ്യുകയായിരുന്ന യുവതിയെയാണ് കായംകുളം ഡിപ്പോയിലെ ജീവനക്കാരൻ കടന്നുപിടിച്ചതെന്നാണ് പരാതി. യാത്രക്കാരി ബഹളം വെച്ചതോടെ ഇയാൾ ബസിൽ നിന്ന് ഇറങ്ങി രക്ഷപ്പെടാൻ ശ്രമിച്ചു. ഇത് ശ്രദ്ധയിൽപ്പെട്ട ബസിന്റെ ഡ്രൈവർ പ്രതിയെ പിന്തുടർന്ന് പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു. ഹരിപ്പാട് പൊലീസ് യാത്രക്കാരുടെ മൊഴി രേഖപ്പെടുത്തി. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിക്കുമെന്ന് പൊലീസ് അറിയിച്ചു.
Read more

Recent News

Advertisement
WhiteswanTV Footer