Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ചോദ്യപേപ്പർ മാറി നൽകി; പി.എസ്.സി. പരീക്ഷ റദ്ദാക്കി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ആലപ്പുഴ: ചോദ്യപേപ്പർ മാറി നൽകിയതിനെ തുടർന്ന് പി.എസ്.സി പരീക്ഷ മാറ്റിവെച്ചു. ആലപ്പുഴ ലജനത് സ്കൂളിൽ നടന്ന പരീക്ഷയിലാണ് പിഴവ് സംഭവിച്ചത്. സാങ്കേതിക കാരണങ്ങളാൽ പരീക്ഷ റദ്ദാക്കിയതായി പി.എസ്.സി അറിയിച്ചു.

ഉച്ചയ്ക്ക് രണ്ടിന് നടക്കേണ്ടിയിരുന്ന പരീക്ഷയാണ് ഒരുമണിയോടെ റദ്ദാക്കിയത്. രാവിലെ നടന്ന പരീക്ഷയ്ക്ക് നൽകേണ്ട ചോദ്യപേപ്പറിന് പകരം ഉച്ചയ്ക്കുള്ള പരീക്ഷയുടെ ചോദ്യപേപ്പറാണ് വിതരണം ചെയ്തതെന്നാണ് വിവരം.

പത്താം ക്ലാസ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യതയുള്ള വിവിധ തസ്തികകളിലേക്കുള്ള നിയമനത്തിനായുള്ള പരീക്ഷയാണ് മാറ്റിവെച്ചത്. ചോദ്യപേപ്പർ മാറിയ സാഹചര്യത്തിൽ സംസ്ഥാനത്താകെ ഇന്ന് ഉച്ചയ്ക്ക് നടക്കേണ്ടിയിരുന്ന സമാന പി.എസ്.സി പരീക്ഷകളും മാറ്റിവെച്ചതായി അധികൃതർ അറിയിച്ചു.

പരീക്ഷയുടെ പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് പി.എസ്.സി വ്യക്തമാക്കി.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer