Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Alappuzha

വരിതെറ്റിച്ച് മദ്യംവാങ്ങാൻ ശ്രമം; ചോദ്യംചെയ്തതിന് യുവാവിനെ വളഞ്ഞിട്ടുതല്ലി

ആലപ്പുഴ: പൂച്ചാക്കൽ തൈക്കാട്ടുശ്ശേരി ബിവറേജസ് ഔട്ട്‌ലെറ്റ് വളപ്പിൽ യുവാവിനെ ക്രൂരമായ മർദ്ദനം. തൈക്കാട്ടുശ്ശേരി മഠത്തിൽവെളി വീട്ടിൽ എം.ജി. അനീഷ് കുമാർ (42) ആണ് ആക്രമിക്കപ്പെട്ടത്. കഴിഞ്ഞ ഞായറാഴ്ച നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെയാണ് പൊലീസ് സ്വമേധയാ കേസെടുത്തത്. ക്രിമിനൽ കേസുകളിലെ പ്രതികളായ അഞ്ച് യുവാക്കൾക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. വരിയിൽ നിൽക്കുന്നവരെ മറികടന്ന് മദ്യം വാങ്ങാൻ ശ്രമിച്ചതിനെ ഒരു വയോധികൻ ചോദ്യം ചെയ്തതോടെയാണ് സംഭവങ്ങളുടെ തുടക്കമെന്നാണ് വിവരം. ഇതിനെ എതിർത്ത അനീഷ് കുമാറിനെ പ്രതികൾ […]
Read more

സാമൂഹിക പ്രവർത്തകൻ ആൽബിൻ മാത്യുവിനെതിരെ ലൈംഗികാതിക്രമ പരാതി

ആലപ്പുഴ: സാമൂഹിക പ്രവർത്തകനായ ആൽബിൻ മാത്യുവിനെതിരെ ലൈംഗികാതിക്രമ പരാതി. ആലപ്പുഴ പുന്നപ്രയിലെ ശാന്തി ഭവൻ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന യുവതിയാണ് പരാതിയുമായി രംഗത്തെത്തിയത്. ലൈംഗിക ചുവയുള്ള പരാമർശങ്ങളും അനാവശ്യ സ്പർശന ശ്രമവും നടത്തിയെന്നാണ് യുവതിയുടെ ആരോപണം. കഴിഞ്ഞ മൂന്ന് മാസമായി സ്ഥാപനത്തിൽ ജോലി ചെയ്തുവരികയായിരുന്ന യുവതി, കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ആൽബിൻ മാത്യു നിരന്തരം ലൈംഗിക കാര്യങ്ങൾ സംസാരിക്കുകയും മോശം രീതിയിൽ പെരുമാറുകയും ചെയ്തതായി ആരോപിച്ചു. ഇതുസംബന്ധിച്ച് സ്ഥാപന മാനേജരോട് പരാതി നൽകിയെങ്കിലും നടപടിയെടുക്കുന്നതിനുപകരം തന്നെ ജോലിയിൽ നിന്ന് […]
Read more

ആലപ്പുഴ പ്രതിഷേധം; യൂത്ത് കോൺഗ്രസിനെതിരെ ചെന്നിത്തല വിഭാഗത്തിന് അതൃപ്തി

ആലപ്പുഴ: ആലപ്പുഴ ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിനിടെ പോലീസുമായുണ്ടായ സംഘർഷത്തെ തുടർന്ന് കോൺഗ്രസിൽ ആഭ്യന്തര ഭിന്നത രൂക്ഷമായി. സംഭവവുമായി ബന്ധപ്പെട്ട് രമേശ് ചെന്നിത്തല അനുകൂല വിഭാഗം യൂത്ത് കോൺഗ്രസ് നേതൃത്വത്തിനെതിരെ കടുത്ത അതൃപ്തി രേഖപ്പെടുത്തി. സർക്കാരിനെയും പോലീസിനെയും പ്രതിക്കൂട്ടിലാക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു പ്രതിഷേധം കൈകാര്യം ചെയ്തതെന്നാണ് ചെന്നിത്തല വിഭാഗത്തിന്റെ വിമർശനം. സമരത്തിനിടെ യൂത്ത് കോൺഗ്രസ് നേതാക്കൾ കൂടുതൽ പക്വത പുലർത്തേണ്ടിയിരുന്നുവെന്നും അനാവശ്യ വിവാദങ്ങൾ സൃഷ്ടിക്കുന്നത് സർക്കാരിന് രാഷ്ട്രീയമായി ഗുണം ചെയ്യുമെന്ന ആശങ്കയും അവർ പങ്കുവെക്കുന്നു. […]
Read more

ഹരിപ്പാട് റെസ്റ്റിൽസിനു മുന്നിലുണ്ടായിരുന്ന പെട്ടിക്കട പൊളിച്ചുനീക്കി

ആലപ്പുഴ: ഹരിപ്പാട്ട് സ്വകാര്യ വസ്ത്ര വ്യാപാര സ്ഥാപനത്തിന് മുന്നിലുണ്ടായിരുന്ന പെട്ടിക്കട അനധികൃതമായി പൊളിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു. ഹരിപ്പാട് നഗരത്തിലെ ശ്രീവത്സം എന്ന വസ്ത്ര വ്യാപാര സ്ഥാപനത്തിന്റെ അധികൃതരാണ് കടയ്ക്ക് മുന്നിൽ പ്രവർത്തിച്ചിരുന്ന നാട്ടുകാരനായ അശോകന്റെ പെട്ടിക്കട പുലർച്ചെ പൊളിച്ചു നീക്കിയത്. സംഭവത്തിന് പിന്നാലെ നാട്ടുകാരുടെ പ്രതിഷേധം ശക്തമായി. തുടർന്ന് പൊലീസ് ഇടപെട്ട് ചർച്ച നടത്തി. ചർച്ചയിൽ പൊളിച്ചുമാറ്റിയ പെട്ടിക്കട പുനർനിർമിച്ച് നൽകാമെന്ന് ശ്രീവത്സം ഗ്രൂപ്പ് സമ്മതിച്ചു. പൊലീസ് സ്റ്റേഷനിൽ നടത്തിയ ചർച്ചയിലാണ് പ്രശ്നത്തിന് പരിഹാരം കണ്ടെത്തിയത്. […]
Read more

ആലപ്പുഴ തീരദേശ റെയിൽപാതയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി

അരൂർ: ആലപ്പുഴ തീരദേശ റെയിൽപാതയിൽ കോഴിക്കോട് സ്വദേശിയായ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. ഒളവണ്ണ പുൽപ്പറമ്പിൽ കൃഷ്ണന്റെ മകൾ നേഹ കൃഷ്ണൻ (25) ആണ് മരിച്ചത്. അരൂരിനും തുറവൂരിനും ഇടയിൽ എഴുപുന്ന ശ്രീനാരായണപുരം ലെവൽ ക്രോസിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. തിങ്കളാഴ്ച രാവിലെയാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്. തീവണ്ടിയിൽ നിന്ന് വീണതാകാമെന്നാണ് പ്രാഥമിക നിഗമനം. അരൂർ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഇതേ സ്ഥലത്ത് രണ്ട് ദിവസം മുൻപും സമാനമായ അപകടം നടന്നിരുന്നു. മാവേലി എക്സ്പ്രസിൽ നിന്ന് വീണ് […]
Read more

ഓണച്ചന്തയ്ക്ക് സപ്ലൈകോ; പ്രത്യേക കിറ്റുകളും സൗജന്യ ഓണക്കിറ്റും

ആലപ്പുഴ: ഓണച്ചന്തയെ വരവേൽക്കാൻ സപ്ലൈകോ വിവിധ വിലനിലവാരങ്ങളിലുള്ള പ്രത്യേക ഓണക്കിറ്റുകൾ വിപണിയിലെത്തിക്കുന്നു. 1,280 രൂപ വിലവരുന്ന 21 ഇനം അവശ്യസാധനങ്ങളടങ്ങിയ അത്തം കിറ്റ് 1,000 രൂപയ്ക്കും, 1,880 രൂപ വിലയുള്ള 25 ഇനങ്ങളുള്ള ഉത്രാടം കിറ്റ് 1,500 രൂപയ്ക്കും ലഭ്യമാകും. 2,540 രൂപയുടെ 30 ഇനം സാധനങ്ങളടങ്ങിയ തിരുവോണം കിറ്റ് 2,000 രൂപയ്ക്കാണ് വിൽപ്പന. കൂടാതെ, 374.50 രൂപ വിലയുള്ള സിഗ്നേച്ചർ കിറ്റ് 299 രൂപയ്ക്ക് ലഭിക്കും. ഉപഭോക്താക്കളെ ആകർഷിക്കാൻ പ്രത്യേക സമ്മാനപദ്ധതികളും സപ്ലൈകോ ഒരുക്കിയിട്ടുണ്ട്. അതേസമയം, […]
Read more

കോൺഗ്രസ് സിപിഐഎമ്മുമായി കൂട്ടുകച്ചവടം നടത്തുന്നു: ജി സുധാകരൻ

ആലപ്പുഴ: കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി മുൻ മന്ത്രി ജി. സുധാകരൻ. രമേശ് ചെന്നിത്തല വേദിയിലിരിക്കെയാണ് കോൺഗ്രസ് സിപിഐഎമ്മുമായി കൂട്ടുകച്ചവടം നടത്തുന്നുവെന്ന ആരോപണം അദ്ദേഹം ഉന്നയിച്ചത്. കോൺഗ്രസ് രാഷ്ട്രീയ കുറ്റവാളികളുമായുള്ള ബന്ധം അവസാനിപ്പിച്ചാൽ അടുത്ത തിരഞ്ഞെടുപ്പിൽ ആലപ്പുഴയിലെ ഒമ്പത് സീറ്റുകളിലും യുഡിഎഫ് വിജയിക്കുമെന്നും ജി. സുധാകരൻ പറഞ്ഞു. നഗരസഭയിൽ തനിക്കെതിരെ പ്രതിഷേധം ഉണ്ടാകുമെന്ന് അറിഞ്ഞിട്ടും പൊലീസ് വിവരം അറിയിച്ചില്ലെന്നും അദ്ദേഹം ആരോപിച്ചു. സ്വീകരണ ചടങ്ങിലേക്ക് വിളിച്ചുവരുത്തിയ ശേഷം അപമാനിക്കാനുള്ള ശ്രമമാണ് നടന്നതെന്നും അദ്ദേഹം പറഞ്ഞു. തനിക്കെതിരെ പ്ലക്കാർഡുകൾ ഉയർത്തിയപ്പോൾ […]
Read more

ചെങ്ങന്നൂരിൽ മിന്നൽ പരിശോധന; 140 കിലോയോളം നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങൾ പിടികൂടി

ചെങ്ങന്നൂർ: നഗരസഭാ പരിധിയിൽ നടത്തിയ മിന്നൽ പരിശോധനയിൽ ഏകദേശം 140 കിലോയോളം നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങൾ പിടികൂടി. നഗരസഭ ഇന്റേണൽ വിജിലൻസ് വിഭാഗത്തിന്റെയും ആരോഗ്യ വിഭാഗത്തിന്റെയും നേതൃത്വത്തിൽ നടത്തിയ പ്രത്യേക പരിശോധനയിലാണ് നിരോധിത പ്ലാസ്റ്റിക് ക്യാരി ബാഗുകളും ഒറ്റത്തവണ ഉപയോഗിക്കാവുന്ന മറ്റ് പ്ലാസ്റ്റിക് വസ്തുക്കളും കണ്ടെത്തിയത്. മത്സ്യ വ്യാപാര സ്ഥാപനങ്ങൾ, മാർക്കറ്റ് പരിസരത്തെ കടകൾ, സൂപ്പർ മാർക്കറ്റുകൾ തുടങ്ങിയ കേന്ദ്രങ്ങളിലായിരുന്നു പരിശോധന നടത്തിയത്. നിയമം ലംഘിച്ച് നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങൾ ഉപയോഗിച്ച സ്ഥാപനങ്ങൾക്കെതിരെ നഗരസഭ അധികൃതർ പിഴ […]
Read more

നെഹ്റു ട്രോഫി നടത്തിപ്പ്, വിവാദ കമ്പനിയ്ക്ക്? കരാർ നീക്കത്തിൽ പ്രതിഷേധം

ആലപ്പുഴ: ഇത്തവണത്തെ നെഹ്റു ട്രോഫി ജലമേളയുടെ നടത്തിപ്പ് വിവാദങ്ങളിൽപ്പെട്ട ഇവന്റ് മാനേജ്മെന്റ് കമ്പനിക്ക് നൽകാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. കൊച്ചി കലൂർ സ്റ്റേഡിയത്തിൽ നടന്ന പരിപാടിക്കിടെ ഉമാ തോമസ് എം.എൽ.എ.ക്ക് അപകടമുണ്ടായ ചടങ്ങ് സംഘടിപ്പിച്ച ഓസ്കാർ ഇവന്റ്സിന് കരാർ നൽകാനാണ് ജില്ലാ ഭരണകൂടം ആലോചിക്കുന്നതെന്നാണ് ആരോപണം. കരാർ വ്യവസ്ഥകൾ ലംഘിച്ചാണ് കമ്പനിയെ പരിഗണിക്കുന്നതെന്നാണ് ആക്ഷേപം. എതിർപ്പുകൾ നിലനിൽക്കുന്നതിനിടെയും ഓസ്കാർ ഇവന്റ്സിന് കരാർ നൽകാനുള്ള നീക്കമാണ് നടക്കുന്നതെന്നാണ് വിമർശനം. കലൂർ സ്റ്റേഡിയത്തിൽ ഓസ്കാർ ഇവന്റ്സ് ഒരുക്കിയ വേദിയിൽ നിന്നാണ് […]
Read more

ആര്യാട്ട് യുവാവിനെ വീട്ടിൽക്കയറി കുത്തിക്കൊന്നു; ലഹരി സംഘങ്ങളുടെ കുടിപ്പകയെന്ന് പൊലീസ്

ആലപ്പുഴ: ആലപ്പുഴ നഗരത്തിനടുത്ത ആര്യാട്ട് യുവാവിനെ വീട്ടിൽക്കയറി കുത്തിക്കൊലപ്പെടുത്തി. ആര്യാട് പഞ്ചായത്ത് എട്ടാം വാർഡ് മുരിയംവെളിയിൽ അജിയുടെ മകൻ അഖിൽ (അച്ചു–24) ആണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച വൈകിട്ട് അഞ്ചോടെയായിരുന്നു സംഭവം. ലഹരി-ക്വട്ടേഷൻ സംഘങ്ങൾ തമ്മിലുള്ള വൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ആലപ്പുഴയിൽ നിന്ന് ഓട്ടോറിക്ഷയിൽ എത്തിയ മൂന്നംഗ സംഘമാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് അറിയിച്ചു. ബെംഗളൂരുവിൽ നിന്ന് ലഹരി കടത്തുന്ന സംഘവുമായി ബന്ധപ്പെട്ടിരുന്ന അഖിലും കായംകുളം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മറ്റൊരു ലഹരിസംഘവും തമ്മിൽ കഴിഞ്ഞ […]
Read more

Recent News

Advertisement
WhiteswanTV Footer