Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Alappuzha

ആലപ്പുഴയിൽ അധ്യാപക പരിശീലന കേന്ദ്രത്തിൽ മോഷണം; പത്ത് സീലിംഗ് ഫാനുകൾ കവർന്നു

ആലപ്പുഴ: ആലപ്പുഴ കാക്കാഴത്തെ അധ്യാപക പരിശീലന കേന്ദ്രത്തിൽ മോഷണം. എസ്എൻവി ടിടിഐയിൽ നിന്ന് പത്ത് സീലിംഗ് ഫാനുകളും ഇരുമ്പ് പൈപ്പും മോഷണം പോയി. ദേശീയപാതയ്ക്കരികിൽ കാക്കാഴം റെയിൽവേ മേൽപ്പാലത്തിന് കിഴക്കുഭാഗത്ത് പ്രവർത്തിക്കുന്ന സ്ഥാപനത്തിലാണ് മോഷണം നടന്നത്. കെട്ടിടത്തിന്റെ അറ്റകുറ്റപ്പണിയുടെ ഭാഗമായി സൂക്ഷിച്ചിരുന്ന ഫാനുകളാണ് മോഷ്ടാക്കൾ കൊണ്ടുപോയത്. കെട്ടിടത്തിന്റെ വാതിലുകൾ തകർത്താണ് മോഷണം നടത്തിയതെന്നാണ് വിവരം. വാതിൽ തുറന്നുകിടക്കുന്നത് ശ്രദ്ധയിൽപ്പെട്ട ജീവനക്കാരൻ നടത്തിയ പരിശോധനയിലാണ് സംഭവം പുറത്തറിയുന്നത്. അമ്പലപ്പുഴ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ധർ സ്ഥലത്തെത്തി […]
Read more

സിപിഐഎം-ജി സുധാകരൻ തർക്കം നിയമപോരിലേക്ക്; എച്ച് സലാം കോടതിയെ സമീപിക്കും

ആലപ്പുഴ: സിപിഐഎമ്മും മുൻ മന്ത്രി ജി. സുധാകരനും തമ്മിലുള്ള തർക്കം നിയമനടപടികളിലേക്ക് നീങ്ങുന്നു. ‘പൊളിറ്റിക്കൽ ക്രിമിനൽ’ എന്ന പരാമർശത്തിൽ ജി. സുധാകരനെതിരെ നിയമ നടപടികളുമായി മുന്നോട്ടുപോകുമെന്ന് മുൻ എംഎൽഎ എച്ച്. സലാം വ്യക്തമാക്കി. താൻ നടത്തിയ പ്രയോഗത്തിലൂടെ ജി. സുധാകരൻ എന്താണ് ഉദ്ദേശിച്ചതെന്ന് കോടതിയിൽ വന്ന് വ്യക്തമാക്കട്ടെയെന്ന് എച്ച്. സലാം പ്രതികരിച്ചു. വ്യക്തിവിരോധം തീർക്കുന്നതിനായി സുധാകരൻ വർഗീയ പരാമർശങ്ങൾ നടത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് ചുമതല ഇല്ലാതിരുന്നിട്ടും ജി. സുധാകരൻ സ്വന്തം നിലയിൽ […]
Read more

റോഡ് മുറിച്ചുകടക്കുന്നതിനിടെ കെഎസ്ആർടിസി ബസിടിച്ച് വയോധികൻ മരിച്ചു

ആലപ്പുഴ: ദേശീയപാതയിൽ ഹരിപ്പാട് ടിബി ജംഗ്ഷന് സമീപം കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസിടിച്ച് വയോധികൻ മരിച്ചു. വീയപുരം മേൽപ്പാടം സ്വദേശി പി.ജെ. ചെറിയാൻ (66) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി ഒൻപത് മണിയോടെയാണ് അപകടം നടന്നത്. ആലപ്പുഴ ഭാഗത്ത് നിന്ന് കരുനാഗപ്പള്ളിയിലേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസ് റോഡ് മുറിച്ചുകടക്കുകയായിരുന്ന ചെറിയാനെ ഇടിക്കുകയായിരുന്നു. അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ചെറിയാൻ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. മൃതദേഹം ഹരിപ്പാട് താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഭാര്യയുടെ സ്വദേശമായ കരുവാറ്റ […]
Read more

പ്രതിപക്ഷം വിഴിഞ്ഞം തുറമുഖ പദ്ധതിയെ പ്രതിസന്ധിയിലാക്കരുത്: വെള്ളാപ്പള്ളി നടേശൻ

ആലപ്പുഴ: വിഴിഞ്ഞം തുറമുഖ കരാർ കൈമാറ്റവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ പ്രതിപക്ഷത്തിനെതിരെ വിമർശനവുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ രംഗത്തെത്തി. സർക്കാരിനെ പ്രതിരോധത്തിലാക്കാനും വിഴിഞ്ഞം തുറമുഖ പദ്ധതിയെ പ്രതിസന്ധിയിലാക്കാനും പ്രതിപക്ഷം ശ്രമിക്കരുതെന്ന് വെള്ളാപ്പള്ളി പറഞ്ഞു. കരാർ ലംഘനം ഉണ്ടായാൽ ചർച്ചകളിലൂടെയും നിയമപരമായ മാർഗങ്ങളിലൂടെയും കൂടുതൽ നേട്ടങ്ങൾ സ്വന്തമാക്കാനുള്ള ശ്രമങ്ങളാണ് വേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. എസ്എൻഡിപി യോഗത്തിന്റെ മുഖപത്രമായ യോഗനാദം മുഖപ്രസംഗത്തിലൂടെയാണ് വെള്ളാപ്പള്ളി നിലപാട് വ്യക്തമാക്കിയത്. ഓഹരി കൈമാറ്റ വിഷയത്തെ ഒരു ബിസിനസ് തർക്കമായി കാണണമെന്നും അതിന്റെ […]
Read more

പുന്നമടയിൽ ഹൗസ്ബോട്ടിൽ നിന്ന് വീണ് സ്പാ ജീവനക്കാരി മരിച്ചു

ആലപ്പുഴ: ആലപ്പുഴ പുന്നമടയിൽ ഹൗസ്ബോട്ടിൽ നിന്ന് കായലിൽ വീണ സ്പാ ജീവനക്കാരി മരിച്ചു. തമിഴ്നാട് രാജപാളയം സ്വദേശിനി ശരണ്യ (34)യാണ് മരിച്ചത്. ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു സംഭവം. പുന്നമടയിലെ ബട്ടർഫ്ലൈ സ്പായിലെ ജീവനക്കാരിയായിരുന്നു ശരണ്യ. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് ആലപ്പുഴ നോർത്ത് പൊലീസ് കേസെടുത്തിട്ടുണ്ട്. അപകടസമയത്ത് ഹൗസ്ബോട്ടിലുണ്ടായിരുന്ന അഞ്ച് തമിഴ്നാട് സ്വദേശികളെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. മരണത്തിനിടയായ സാഹചര്യങ്ങളെക്കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.
Read more

വലിയ ചുടുകാട്ടിൽ വിഎസിനും ടിവി തോമസിനും സ്മാരകം; വിഎസ് സ്മാരകത്തിന്റെ രൂപകൽക്കനയും തർക്കത്തിൽ

ആലപ്പുഴ: മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനൊപ്പം കേരളത്തിലെ പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാവും മുന്‍ മന്ത്രിയുമായിരുന്ന ടി വി തോമസിനായും വലിയ ചുടുകാട്ടില്‍ സ്മാരകം ഒരുങ്ങുന്നു. വിഎസിനായി സിപിഐഎം സ്മാരകം നിര്‍മ്മിച്ചാല്‍ ടി വി തോമസിനും സ്മാരകം ഉയരണം എന്ന സിപിഐ ആവശ്യത്തില്‍ ചര്‍ച്ച നടത്തി സമവായത്തിലെത്തുകയായിരുന്നു. രക്തസാക്ഷി സ്മാരക ഭൂമിയില്‍ സിപിഐ- സിപിഐഎം അവകാശതര്‍ക്കം ഉടലെടുത്തതോടെയാണ് സമവായ ചര്‍ച്ചകള്‍ക്ക് വഴിയൊരുങ്ങിയത്. പുന്നപ്ര-വയലാര്‍ രക്തസാക്ഷികളും മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാക്കളും അന്ത്യവിശ്രമം കൊള്ളുന്ന വലിയ ചുടുകാട് സിപിഐഎമ്മിന്റേയും സിപിഐയുടേയും സംയുക്ത […]
Read more

കള്ള് ഷാപ്പിൽ തർക്കം; ഒളിവിൽ പോയ പ്രതി പിടിയിൽ

മാന്നാർ: ഷാപ്പിലുണ്ടായ തർക്കത്തെ തുടർന്ന് യുവാവിനെ ഇടിവള ഉപയോഗിച്ച് മർദിച്ച് പരിക്കേൽപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ. വള്ളക്കാലി മേൽപ്പാടം ചിറ്റാടിയിൽ വീട്ടിൽ വിമൽകുമാർ (41) ആണ് മാന്നാർ പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ ശനിയാഴ്ച വൈകിട്ട് ആറുമണിയോടെയായിരുന്നു സംഭവം. കള്ള് ഷാപ്പിൽ വച്ച് ഉണ്ടായ വാക്കുതർക്കത്തിനിടെ പ്രതി കൈയിൽ കരുതിയിരുന്ന ഇടിവള ഉപയോഗിച്ച് യുവാവിന്റെ മുഖത്തും മൂക്കിലും മർദിക്കുകയായിരുന്നു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ യുവാവിനെ ആദ്യം പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കൽ കോളജ് […]
Read more

ഗർഭിണിയായ ഭാര്യയുടെ മരണവാർത്ത അറിഞ്ഞെത്തിയ ഭർത്താവ് ജീവനൊടുക്കി

ആലപ്പുഴ: ഗർഭിണിയായ ഭാര്യ ആത്മഹത്യ ചെയ്തതറിഞ്ഞ് വിദേശത്തുനിന്ന് നാട്ടിലേക്ക് മടങ്ങിയ ഭർത്താവ് ബെംഗളൂരുവിലെ ലോഡ്ജിൽ മരിച്ചനിലയിൽ കണ്ടെത്തി. എടത്വ കൊടുപ്പുന്ന പുത്തൻവീട്ടിൽ പി.എസ്. സനുക്കുട്ടൻ (30) ആണ് തൂങ്ങിമരിച്ചത്. സനുക്കുട്ടന്റെ ഭാര്യ മാവേലിക്കര ഉമ്പർനാട് പഴയതോപ്പിൽ ഹരിഷ്മ (22) രണ്ട് ദിവസം മുമ്പ് ആത്മഹത്യ ചെയ്തിരുന്നു. മൂന്ന് മാസം ഗർഭിണിയായിരുന്ന ഹരിഷ്മയുടെ മരണവിവരം അറിഞ്ഞതിനെ തുടർന്ന് ദോഹയിൽ നിന്ന് നാട്ടിലേക്ക് തിരിച്ചതായിരുന്നു സനുക്കുട്ടൻ. ബെംഗളൂരുവിലെത്തി മറ്റൊരു വിമാനത്തിൽ കേരളത്തിലേക്ക് എത്തുമെന്ന് സനുക്കുട്ടൻ ബന്ധുക്കളെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ […]
Read more

ആലപ്പുഴയില്‍ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവം; പ്രതി അറസ്റ്റില്‍

ആലപ്പുഴ: മംഗലത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. മംഗലം സ്വദേശി മനീഷ് (29) കൊല്ലപ്പെട്ട കേസിലാണ് ബന്ധുവായ റോബിൻ (26) പിടിയിലായത്. ആലപ്പുഴ നോർത്ത് പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇന്ന് വൈകിട്ട് ആറുമണിയോടെയായിരുന്നു സംഭവം. റോബിനും ഭാര്യയും ഏറെ നാളായി വേർപിരിഞ്ഞാണ് താമസിച്ചിരുന്നത്. റോബിനൊപ്പം ഉണ്ടായിരുന്ന കുഞ്ഞിനെ കാണാൻ ഭാര്യ റോബിൻ താമസിച്ചിരുന്ന വാടകവീട്ടിലെത്തി. മനീഷിനൊപ്പമാണ് അവർ അവിടെ എത്തിയത്. ഇത് കണ്ട റോബിൻ പ്രകോപിതനായി. ഭാര്യയും മനീഷും തമ്മിൽ ബന്ധമുണ്ടെന്ന് […]
Read more

വാട്ടർ അതോറിട്ടി ഉദ്യോഗസ്ഥരെ മർദിച്ചു; ഗൃഹനാഥൻ അറസ്റ്റിൽ

മുഹമ്മ: കണക്ഷൻ വിച്ഛേദിക്കാനെത്തിയ കേരള വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ തണ്ണീർമുക്കം സ്വദേശി അകത്തോട്ട് വീട്ടിൽ ഗോപിയെ മുഹമ്മ പൊലീസ് അറസ്റ്റ് ചെയ്തു. ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതിനും ഉദ്യോഗസ്ഥരെ ആക്രമിച്ചതിനുമാണ് നടപടി. ചേർത്തല വാട്ടർ അതോറിറ്റി പി.എച്ച്. സബ് ഡിവിഷൻ ഡിസ്കണക്ഷൻ സ്ക്വാഡിലെ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയറുടെ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്. മീറ്റർ തകരാറിലായതുമായി ബന്ധപ്പെട്ട് മുൻകൂട്ടി നോട്ടീസ് നൽകിയ ശേഷമാണ് ജൂലൈ 9ന് ഉച്ചയ്ക്ക് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയറുടെ നേതൃത്വത്തിലുള്ള സംഘം പ്രതിയുടെ […]
Read more

Recent News

Advertisement
WhiteswanTV Footer