Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

വലിയ ചുടുകാട്ടിൽ വിഎസിനും ടിവി തോമസിനും സ്മാരകം; വിഎസ് സ്മാരകത്തിന്റെ രൂപകൽക്കനയും തർക്കത്തിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ആലപ്പുഴ: മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനൊപ്പം കേരളത്തിലെ പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാവും മുന്‍ മന്ത്രിയുമായിരുന്ന ടി വി തോമസിനായും വലിയ ചുടുകാട്ടില്‍ സ്മാരകം ഒരുങ്ങുന്നു. വിഎസിനായി സിപിഐഎം സ്മാരകം നിര്‍മ്മിച്ചാല്‍ ടി വി തോമസിനും സ്മാരകം ഉയരണം എന്ന സിപിഐ ആവശ്യത്തില്‍ ചര്‍ച്ച നടത്തി സമവായത്തിലെത്തുകയായിരുന്നു. രക്തസാക്ഷി സ്മാരക ഭൂമിയില്‍ സിപിഐ- സിപിഐഎം അവകാശതര്‍ക്കം ഉടലെടുത്തതോടെയാണ് സമവായ ചര്‍ച്ചകള്‍ക്ക് വഴിയൊരുങ്ങിയത്. പുന്നപ്ര-വയലാര്‍ രക്തസാക്ഷികളും മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാക്കളും അന്ത്യവിശ്രമം കൊള്ളുന്ന വലിയ ചുടുകാട് സിപിഐഎമ്മിന്റേയും സിപിഐയുടേയും സംയുക്ത ഉടമസ്ഥതയിലാണ്.

നേതാക്കള്‍ക്ക് പ്രത്യേകം സ്മാരകം നിര്‍മ്മിക്കില്ലെന്ന വലിയ ചുടുകാട്ടിലെ പൊതുധാരണ വി എസിന് സ്മാരകം നിർമ്മിക്കുന്നതിലൂടെ സിപിഐഎം തെറ്റിച്ചെന്നാണ് ഇതിന് സിപിഐ പറയുന്ന വാദം. പുന്നപ്ര വയലാര്‍ സമര നായകന്‍ എന്ന നിലയില്‍ വിഎസിന് അവിടെ സ്മാരകം നിര്‍മ്മിക്കണമെന്ന താല്‍പര്യം സിപിഐഎമ്മിനും വിഎസിന്റെ കുടുംബത്തിനും ഉണ്ടായിരുന്നു. ഇക്കാര്യം സിപിഐ നേതാക്കളെ അറിയിച്ചതോടെയാണ് പുന്നപ്ര വയലാര്‍ സമര നായകന്‍ ടി വി തോമസിനും സ്മാരകം വേണമെന്ന് സിപിഐ നിലപാടെടുത്തത്.

വി എസിനായി ഒരുക്കുന്ന സ്മാരകത്തിന്റെ രൂപകല്‍പ്പനയെ ചൊല്ലിയും ഇരുപാര്‍ട്ടികളും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. ഒടുവില്‍ വിഎസിന്റെ സ്മാരകത്തിന്റെ ചുവര്‍ ഭിത്തി ഒഴിവാക്കി ഇത് പരിഹരിച്ചു. ചുവര്‍ ഭിത്തി വന്നാല്‍ മറ്റ് പ്രതിമകൾ മറഞ്ഞുപോകും എന്നായിരുന്നു സിപിഐ വാദം. 21ന് വലിയ ചൂടുകാട് രക്തസാക്ഷി മണ്ഡപത്തില്‍ പിണറായി വിജയനാണ് വിഎസ് അനുസ്മരണം ഉദ്ഘാടനം ചെയ്യുക. ചരമവാര്‍ഷികത്തിന് മുന്‍പ് ടിവി തോമസിന്റേയും സ്മാരകം പൂര്‍ത്തിയാക്കും.

Advertisement
WhiteswanTV Footer