Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ജർമനിയിലേത് തീപിടുത്തമല്ല, തീ വെച്ചത്; പിന്നിൽ ഉടമകൾ തമ്മിലുള്ള തർക്കമെന്ന് റിപ്പോർട്ട്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഇടുക്കി: ജര്‍മനിയില്‍ മലയാളികള്‍ മരണപ്പെട്ട സംഭവത്തില്‍ കൂടുതൽ വിവരങ്ങൾ പുറത്ത് വരുന്നു. സംഭവം മനപ്പൂർവ്വം തീവെച്ചതാണെന്നും തീവെപ്പിന് കാരണം അപ്പാര്‍ട്ട്‌മെന്റ് ഉടമകള്‍ തമ്മിലുള്ള തര്‍ക്കമെന്നും റിപ്പോർട്ട്. ഉടമകള്‍ തമ്മില്‍ നേരത്തെ തര്‍ക്കം നിലനിന്നിരുന്നുവെന്നും ഇതാണ് അപകടത്തിലേക്ക് നയിച്ചതെന്നും മരിച്ച മലയാളികളുടെ ബന്ധുക്കൾ പറഞ്ഞു. മലയാളികള്‍ താമസിച്ചിരുന്ന അപ്പാര്‍ട്ട്‌മെന്റ് ഉടമ സ്ഥലത്തില്ലാതിരുന്ന സമയത്താണ് തീവെപ്പ് നടന്നത്. ചൊവ്വാഴ്ച നടന്ന വിവരം മരിച്ചവരുടെ കുടുംബങ്ങള്‍ ഇന്നലെ വൈകിട്ടാണ് അറിയുന്നത്.

‘അപ്പാര്‍ട്ട്‌മെന്റിലുണ്ടായിരുന്ന രണ്ട് വ്യക്തികള്‍ തമ്മിലുണ്ടായ വഴക്കാണ് അപകടത്തിന് കാരണമായത്. ഇവര്‍ തമ്മില്‍ മുന്‍പും പ്രശ്‌നങ്ങളുണ്ടായിരുന്നു. തൊട്ടടുത്തുള്ള വലിയൊരു ആശുപത്രിയില്‍ തന്നെയാണ് അവരെ പ്രവേശിപ്പിച്ചിട്ടുള്ളത്. മൃതദേഹം നാട്ടിലെത്തിക്കാന്‍ എംപിയും മന്ത്രിയുമെല്ലാം ഇടപെട്ടിട്ടുണ്ട്. നമുക്ക് ചെയ്യാനാകുന്ന കാര്യങ്ങളെല്ലാം ചെയ്തിട്ടുണ്ട്. ഇവിടത്തേത് പോലുള്ള നിയമങ്ങളല്ലല്ലോ അവിടെയുള്ളത്. ശ്രമിക്കുന്നുണ്ട്.’ പഞ്ചായത്തംഗം അപ്പുക്കുട്ടൻ പറഞ്ഞു.

ജര്‍മനിയിലെ താമസസ്ഥലത്തുണ്ടായിരുന്ന തീപ്പിടിത്തത്തില്‍ മൂന്ന് മലയാളികളടക്കം അഞ്ച് ഇന്ത്യക്കാര്‍ മരണപ്പെട്ടെന്ന റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഇടുക്കി കട്ടപ്പന സ്വദേശിനി നോവ സാബു(26), കൊല്ലം ചെമ്മക്കാട് സ്വദേശിനി അഞ്ജലി ജോയ്, കാലടി സ്വദേശി സിവിന്‍ ജോണി എന്നിവരാണ് അപകടത്തില്‍ മരിച്ച മലയാളികള്‍. ജോലിക്കായി ആറ് മാസങ്ങള്‍ക്ക് മുന്‍പാണ് നോവ ജര്‍മനിയിലേക്ക് പോയത്.

സംഭവത്തില്‍ കുറ്റക്കാരനെന്ന് സംശയിക്കുന്ന 41-കാരനായ റൊമാനിയന്‍ പൗരനെ ജര്‍മന്‍ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്തുവരികയാണെന്ന് അധികൃതരെ ഉദ്ദരിച്ച് ജര്‍മന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix