ന്യൂഡല്ഹി: എസ്ഐആറിനെതിരായ രാഹുൽ ഗാന്ധിയുടെ ഹർജിയിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന് സുപ്രീംകോടതിയുടെ നോട്ടീസ്. ഇൻഡ്യ സഖ്യം നൽകിയ ഹർജിയിലും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനോട് കോടതി മറുപടി തേടിയിട്ടുണ്ട്. ജന്തർ മന്തറിനെ സമരവേദിയല്ലാതാക്കിയ നടപടിക്കെതിരായ ഹർജിയും സുപ്രീംകോടതി പരിഗണിക്കുന്നുണ്ട്.
എസ്ഐആർ വോട്ടർപട്ടിക പരിഷ്കരണത്തിന്റെ പേരിൽ വോട്ടർമാരെ ഏകപക്ഷീയമായി പട്ടികയിൽനിന്ന് നീക്കം ചെയ്തെന്നും ഭരണഘടനാ സ്ഥാപനമായ തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യത തകർത്തുവെന്നും ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം കോടതിയെ സമീപിച്ചത്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്ക് പുറമെ കമ്മീഷൻ അംഗങ്ങളായ സുഖ്ബീർ സിംഗ് സന്ധു, വിവേക് ജോഷി എന്നിവരോടും വിഷയത്തിൽ സുപ്രീംകോടതി വിശദീകരണം തേടിയിട്ടുണ്ട്.



