Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Alappuzha

വ്യാപകമായി പണം പിരിക്കുന്നു, കണക്കുകൾ സുതാര്യമല്ല: പൊതിച്ചോറ് പദ്ധതിക്കെതിരെ ജി. സുധാകരൻ

ആലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജ് പരിസരത്തെ ഭക്ഷണവിതരണ സംവിധാനവുമായി ബന്ധപ്പെട്ട് വിമർശനം ഉന്നയിച്ച് മുൻ മന്ത്രി ജി. സുധാകരൻ. ആശുപത്രി കോമ്പൗണ്ടിൽ ഷെഡ് കെട്ടി ഭക്ഷണം പാചകം ചെയ്ത് വിതരണം ചെയ്യുന്ന രീതി ഒഴിവാക്കണമെന്നും, ആശുപത്രി പരിസരം സംഘടനകളുടെ ബാനറുകൾ സ്ഥാപിക്കുന്ന വേദിയാക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇക്കാര്യം സംബന്ധിച്ച് ജി. സുധാകരൻ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് പ്രതികരിച്ചത്. താൻ നടത്തിയ പ്രസംഗം ചിലർ തെറ്റായി വ്യാഖ്യാനിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. മുമ്പ് ഡിവൈഎഫ്ഐ ഉൾപ്പെടെയുള്ള സംഘടനകൾ വീടുകളിൽ നിന്ന് പൊതിച്ചോറുകൾ […]
Read more

മത്തിക്ക് 400 രൂപ, ചിക്കനും വില കുതിക്കുന്നു; അടുക്കള ബജറ്റിൽ അധികഭാരം

ആലപ്പുഴ: സംസ്ഥാനത്ത് മത്തിക്കും ചിക്കനും വില കുത്തനെ ഉയരുന്നു. മത്തിക്ക് ഒരു കിലോയ്ക്ക് 400 രൂപ വരെയും കോഴിയിറച്ചിക്ക് 280 രൂപ വരെയും വിലയായി. കോഴിക്ക് കിലോയ്ക്ക് 180 മുതൽ 190 രൂപ വരെയാണ് നിലവിലെ വില. വില വർധിച്ചതോടെ സാധാരണക്കാരുടെ അടുക്കള ബജറ്റിൽ കൂടുതൽ ചെലവ് വരുകയാണ്. ട്രോളിങ് നിരോധനത്തെ തുടർന്ന് മത്തിയുടെ ലഭ്യത കുറഞ്ഞതും കാലാവസ്ഥാ വ്യതിയാനവുമാണ് വില ഉയരാൻ കാരണമെന്ന് മത്സ്യവ്യാപാരികൾ പറയുന്നു. മത്സ്യമാർക്കറ്റുകളിലും തുറമുഖങ്ങളിലും കഴിഞ്ഞ ദിവസങ്ങളിൽ മത്തിയുടെ വരവ് ഗണ്യമായി […]
Read more

സാവരിയ ബസന്തിന്റെ കൊലപാതകം ക്രൈംബ്രാഞ്ചിന്; കുടുംബത്തെ കണ്ട് ആഭ്യന്തരമന്ത്രി

ആലപ്പുഴ: ഉസ്‌ബെക്കിസ്ഥാനിലെ ബുഖാറ സ്റ്റേറ്റ് മെഡിക്കൽ സർവകലാശാലയിലെ ഒന്നാംവർഷ എംബിബിഎസ് വിദ്യാർത്ഥിനിയായ സാവരിയ ബസന്തിന്റെ കൊലപാതകക്കേസ് ക്രൈംബ്രാഞ്ചിന് കൈമാറി. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഹരിപ്പാട്ടിലെ സാവരിയയുടെ വസതിയിലെത്തി കുടുംബാംഗങ്ങളെ സന്ദർശിച്ച് അനുശോചനം രേഖപ്പെടുത്തി. പ്രതിക്കെതിരെ നിയമനടപടികൾ ശക്തമായി മുന്നോട്ടുകൊണ്ടുപോകുമെന്ന് മന്ത്രി കുടുംബത്തിന് ഉറപ്പ് നൽകി. സംഭവവുമായി ബന്ധപ്പെട്ട് മലപ്പുറം പെരിന്തൽമണ്ണ സ്വദേശിയും സാവരിയയുടെ സഹപാഠിയുമായ സദറുൽ അനവിനെ ഉസ്‌ബെക്കിസ്ഥാൻ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാൾക്കെതിരെ കൊലപാതകക്കുറ്റം ചുമത്തി അന്വേഷണം തുടരുകയാണ്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ തലച്ചോറിലുണ്ടായ രക്തസ്രാവമാണ് മരണകാരണമെന്ന് […]
Read more

അമ്പലപ്പുഴയിൽ ജി. സുധാകരനും CPIM പ്രവർത്തകരും തമ്മിൽ വാക്കേറ്റം

ആലപ്പുഴ: അമ്പലപ്പുഴ നീർക്കുന്നം സ്കൂളിൽ മുൻമന്ത്രി ജി. സുധാകരനും സിപിഐഎം പ്രവർത്തകരും തമ്മിൽ വാക്കേറ്റം. സ്കൂൾ പരിസരത്ത് നിന്ന് അനധികൃതമായി മണ്ണ് കടത്തുന്നതായി ഉയർന്ന ആരോപണം പരിശോധിക്കാനെത്തിയപ്പോഴാണ് തർക്കമുണ്ടായത്. തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് ഇരുകൂട്ടരെയും പിരിച്ചുവിട്ടു. സ്കൂളിലെ പഴയ കെട്ടിടം പൊളിച്ച ശേഷം അവിടെ നിന്ന് അനധികൃതമായി മണ്ണ് നീക്കം ചെയ്തുവെന്നാണ് ജി. സുധാകരൻ ആരോപിച്ചത്. കോൺഗ്രസ് പ്രവർത്തകരോടൊപ്പമാണ് അദ്ദേഹം സ്കൂളിലെത്തിയത്. ഇതിനിടെ സ്കൂൾ പി.ടി.എ പ്രസിഡന്റ് പ്രശാന്ത് കുട്ടി, അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹാരിസ് […]
Read more

ഉസ്ബെക്കിസ്ഥാനിൽ മലയാളി വിദ്യാർഥിനിയുടെ കൊലപാതകം; അന്വേഷണം വ്യാപിപ്പിച്ച് കേരള പൊലീസ്

ആലപ്പുഴ: ഉസ്ബെക്കിസ്ഥാനിലെ ബുഖാറ സ്റ്റേറ്റ് മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ ഒന്നാം വർഷ എംബിബിഎസ് വിദ്യാർഥിനിയായ ഹരിപ്പാട് സ്വദേശിനി സാവരിയ ബസന്തിന്റെ കൊലപാതകത്തിൽ കേരള പൊലീസ് അന്വേഷണം വ്യാപിപ്പിക്കുന്നു. സംഭവവുമായി ബന്ധപ്പെട്ട് സഹപാഠിയും മലപ്പുറം പെരിന്തൽമണ്ണ സ്വദേശിയുമായ സദറുൽ അനവിനെ ഉസ്ബെക്കിസ്ഥാൻ പൊലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. നാട്ടിലെത്തിച്ച സാവരിയയുടെ മൃതദേഹം ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വീണ്ടും പോസ്റ്റ്മോർട്ടം നടത്തി. പരിശോധനയിൽ തലയ്ക്ക് പിന്നിലും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും ഗുരുതര മർദനമേറ്റ പാടുകളും നട്ടെല്ലിന് പൊട്ടലും കണ്ടെത്തിയതായി […]
Read more

ഉസ്‌ബെക്കിസ്താനിൽ കൊല്ലപ്പെട്ട സാവരിയയുടെ മരണം തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന്

ആലപ്പുഴ: ഉസ്‌ബെക്കിസ്താനിൽ കൊല്ലപ്പെട്ട മലയാളി വിദ്യാർഥിനി സാവരിയയുടെ മരണകാരണം തലച്ചോറിലുണ്ടായ രക്തസ്രാവമെന്ന് റീ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. നേരത്തെ നടത്തിയ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെയും കണ്ടെത്തലുകൾക്ക് സമാനമായാണ് പുതിയ റിപ്പോർട്ടിലുമുള്ളത്. തലയ്ക്ക് പിന്നിൽ രണ്ട് തവണ അടിയേറ്റതിന്റെ പാടുകളും നട്ടെല്ലിന് ക്ഷതവും കണ്ടെത്തിയിട്ടുണ്ട്. പുറത്തും വയറ്റിലും ചവിട്ടേറ്റതിന്റെ അടയാളങ്ങളുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ആന്തരിക അവയവങ്ങൾ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. പരിശോധനാഫലം ലഭിച്ചതിന് ശേഷമായിരിക്കും വിശദമായ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവിടുക. സാവരിയയുടെ കുടുംബത്തിന്റെ ആവശ്യപ്രകാരമാണ് വണ്ടാനം മെഡിക്കൽ കോളേജിൽ റീ പോസ്റ്റ്‌മോർട്ടം […]
Read more

പൊലീസ് സ്റ്റേഷനിൽ അക്രമം; വനിത എസ്‌ഐ ഉൾപ്പെടെ മൂന്ന് പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്ക്

കായംകുളം: പൊലീസ് സ്റ്റേഷനിൽ വച്ച് പ്രതിയുടെ ആക്രമണത്തിൽ മൂന്ന് പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്ക്. വനിത എസ്‌ഐ അടക്കമുള്ള ഉദ്യോഗസ്ഥർക്കാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ എഎസ്‌ഐയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അടിപിടിക്കേസിൽ മൊഴി രേഖപ്പെടുത്തുന്നതിനായി വിളിച്ചുവരുത്തിയ കായംകുളം സ്വദേശി റൈസൽ (32) ആണ് പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചത്. കായംകുളം പൊലീസ് സ്റ്റേഷനിൽ വച്ചായിരുന്നു സംഭവം. മൊഴി രേഖപ്പെടുത്തുന്നതിനിടെ പ്രതി അക്രമാസക്തനാകുകയും ഉദ്യോഗസ്ഥരെ മർദ്ദിക്കുകയുമായിരുന്നു. എഎസ്‌ഐമാരായ പ്രിയ, സജീവ് എന്നിവർക്ക് പരിക്കേറ്റു. സംഭവത്തിൽ പൊലീസ് തുടർനടപടികൾ ആരംഭിച്ചു.
Read more

മെമു ട്രെയിനിൽ നിന്ന് പുക; കായംകുളത്ത് ട്രെയിൻ നിർത്തി പരിശോധന

കായംകുളം: എറണാകുളത്ത് നിന്ന് കോട്ടയം വഴി കായംകുളത്തേക്ക് പോയ മെമു ട്രെയിനിൽ നിന്ന് പുക ഉയർന്നതിനെ തുടർന്ന് ട്രെയിൻ നിർത്തി പരിശോധന നടത്തി. കായംകുളം നടക്കാവ് ഗേറ്റിന് സമീപത്താണ് സംഭവം. ട്രെയിനിന്റെ പിന്നിലെ ബോഗിയുടെ അടിഭാഗത്ത് നിന്നാണ് പുക ഉയർന്നത്. വീൽ ജാം ആയതാകാം പുക ഉയരാൻ കാരണമെന്ന് പ്രാഥമിക നിഗമനം. വിവരമറിഞ്ഞെത്തിയ ഫയർഫോഴ്സും റെയിൽവേ ഉദ്യോഗസ്ഥരും സ്ഥലത്ത് പരിശോധന നടത്തി. സംഭവത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. കൂടുതൽ പരിശോധനകൾക്ക് ശേഷം ട്രെയിൻ സർവീസുമായി ബന്ധപ്പെട്ട തുടർനടപടികൾ […]
Read more

ഉസ്‌ബെക്കിസ്താനിൽ മലയാളി വിദ്യാർത്ഥിനി കൊല്ലപ്പെട്ട സംഭവം; ഇന്ന് റീ പോസ്റ്റ്മോർട്ടം

ആലപ്പുഴ: ഉസ്‌ബെക്കിസ്ഥാനിൽ മലയാളി മെഡിക്കൽ വിദ്യാർഥിനി കൊല്ലപ്പെട്ട സംഭവത്തിൽ കേരളത്തിൽ കേസെടുത്ത് പൊലീസ്. ഹരിപ്പാട് പൊലീസാണ് പ്രതി സദറുല്‍ അനമിനെതിരെ കൊലക്കുറ്റം ചുമത്തി കേസ് രജിസ്റ്റർ ചെയ്തത്. നിലവിൽ പ്രതി ഉസ്‌ബെക്കിസ്ഥാൻ പൊലീസിന്റെ കസ്റ്റഡിയിലാണ്. സാവരിയയുടെ കുടുംബത്തിന്റെ ആവശ്യപ്രകാരമാണ് ഇന്ന് റീ പോസ്റ്റ്‌മോർട്ടം നടത്തുന്നത്. രാവിലെ 11 മണിയോടെ വണ്ടാനം മെഡിക്കൽ കോളേജിൽ പരിശോധന നടക്കും. മകളുടെ ശരീരത്തിൽ കൂടുതൽ മുറിവുകളുണ്ടെന്നും സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്നുമാണ് കുടുംബത്തിന്റെ ആവശ്യം. ഇതുമായി ബന്ധപ്പെട്ട് സാവരിയയുടെ പിതാവ് ജില്ലാ […]
Read more

മലയാളി മെഡിക്കല്‍ വിദ്യാര്‍ത്ഥിനി കൊല്ലപ്പെട്ട സംഭവം; സഹപാഠി കുറ്റം സമ്മതിച്ചു

ആലപ്പുഴ: ഉസ്ബെക്കിസ്ഥാനിൽ മലയാളി മെഡിക്കൽ വിദ്യാർഥിനി കൊല്ലപ്പെട്ട കേസിൽ പ്രതിയായ സഹപാഠി സദറുല്‍ അനം (23) കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. ബുഖാറ പൊലീസിനോടാണ് പ്രതി കൊലപാതകം സമ്മതിച്ചത്. മുറിയിൽ പൂട്ടിയിട്ട ശേഷം വിദ്യാർഥിനിയെ മർദിക്കുകയും ലാപ്‌ടോപ്പ് ഉപയോഗിച്ച് തലയ്ക്ക് അടിക്കുകയും ചെയ്തതായി പ്രതി മൊഴി നൽകിയെന്നാണ് വിവരം. പരിക്കേറ്റ വിദ്യാർഥിനിയെ ആശുപത്രിയിലെത്തിച്ചതും സദറുല്‍ അനം തന്നെയായിരുന്നു. തലച്ചോറിലുണ്ടായ രക്തസ്രാവമാണ് മരണകാരണമെന്നാണ് പ്രാഥമിക വിവരം. ഇരുവരും ഉസ്ബെക്കിസ്ഥാനിലെ ബുഖാറ സ്റ്റേറ്റ് മെഡിക്കൽ യൂണിവേഴ്‌സിറ്റിയിലെ വിദ്യാർഥികളായിരുന്നു. കഴിഞ്ഞ ശനിയാഴ്ച […]
Read more

Recent News

Advertisement
WhiteswanTV Footer