Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Alappuzha

ആലപ്പുഴ ദേശീയ പാതയിലെ ഗര്‍ത്തം; കരാര്‍ കമ്പനിക്ക് ഗുരുതര വീഴ്ച

ആലപ്പുഴ: ആലപ്പുഴ ദേശീയപാതയിൽ രൂപപ്പെട്ട വലിയ ഗർ‍ത്തവുമായി ബന്ധപ്പെട്ട് കരാർ കമ്പനിയുടെ നിർമാണത്തിൽ ഗുരുതര വീഴ്ചകൾ കണ്ടെത്തി. നിർമാണത്തിന് ഉപയോഗിക്കാൻ പാടില്ലാത്ത കായൽ മണൽ വ്യാപകമായി ഉപയോഗിച്ചതാണ് പ്രധാന പ്രശ്നമെന്ന് കണ്ടെത്തലുണ്ട്. ഹരിയാന ആസ്ഥാനമായ കരാർ കമ്പനി കെസിസി ഏകദേശം 55,000 ലോഡ് കായൽ മണൽ നിർമാണ പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചതായി റിപ്പോർട്ടുകളുണ്ട്. നിയമപ്രകാരം കായൽ മണൽ ഭൂമി നികത്തുന്നതിനായി മാത്രം ഉപയോഗിക്കാവുന്നതാണെങ്കിലും, ദേശീയപാത നിർമാണത്തിനും ഇത് ഉപയോഗിച്ചതായി കണ്ടെത്തിയിട്ടുണ്ട്. കോസ്റ്റൽ ഷിപ്പിംഗ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ വകുപ്പിന്റെ […]
Read more

ചേര്‍ത്തല ദേശീയപാതയില്‍ വന്‍ഗര്‍ത്തം; ഇന്ന് പരിശോധന നടത്തും

ആലപ്പുഴ: ചേർത്തലയിലെ ദേശീയപാതയിൽ വലിയ ഗർത്തം രൂപപ്പെട്ടു. സ്ഥലത്ത് ഇന്ന് ദേശീയപാത അതോറിറ്റിയുടെയും പൊതുമരാമത്ത് വകുപ്പിന്റെയും ഉദ്യോഗസ്ഥർ പരിശോധന നടത്തും. ഇന്നലെ വൈകിട്ട് 6.30ഓടെയായിരുന്നു ചേർത്തലയിലെ സെന്റ് മൈക്കിൾസ് കോളേജിന് മുന്നിൽ ഏകദേശം 12 അടി താഴ്ചയുള്ള വലിയ ഗർത്തം രൂപപ്പെട്ടത്. ഗർത്തം രൂപപ്പെട്ടതിന് കാരണം മണൽ ഒലിച്ചുപോയതാകാമെന്നാണ് പ്രാഥമിക വിലയിരുത്തൽ. സംഭവത്തിന് പിന്നാലെ സുരക്ഷാ മുൻകരുതലായി കോൺക്രീറ്റ് മിശ്രിതം ഉപയോഗിച്ച് ഗർത്തം താൽക്കാലികമായി മൂടി. ഗർത്തം രൂപപ്പെട്ടതിനെ തുടർന്ന് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി. ദേശീയപാതയുടെ നിർമ്മാണത്തിലെ […]
Read more

മദ്യപിച്ച് വാഹനം ഓടിച്ചിട്ടില്ലെന്ന് റെജി ചെറിയാൻ; ആരോപണം രാഷ്ട്രീയ പ്രേരിതമെന്ന് പ്രതികരണം

ആലപ്പുഴ: ആലപ്പുഴയിൽ തന്റെ വാഹനവുമായി ബന്ധപ്പെട്ടുണ്ടായ അപകടത്തെ തുടർന്ന് ഉയർന്ന ആരോപണങ്ങൾക്ക് മറുപടിയുമായി കുട്ടനാട് എംഎൽഎ റെജി ചെറിയാൻ. താൻ മദ്യപിച്ച് വാഹനം ഓടിച്ചിട്ടില്ലെന്നും, തനിക്കെതിരായ ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമായ ദുരാരോപണമാണെന്നും അദ്ദേഹം പറഞ്ഞു. ചമ്പക്കുളം വള്ളംകളി കഴിഞ്ഞ് സുഹൃത്തിനൊപ്പം യാത്ര ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് റെജി ചെറിയാൻ വ്യക്തമാക്കി. അപകടത്തിൽ പരിക്കേറ്റ യുവാവിനെ ആശുപത്രിയിലെത്തിക്കാൻ ആവശ്യമായ എല്ലാ സഹായവും ചെയ്തതായും, പൊലീസ് എത്തി ഡ്രൈവറെ സ്ഥലത്ത് തുടരാൻ നിർദേശിച്ചതിന് ശേഷമാണ് താൻ മടങ്ങിയതെന്നും അദ്ദേഹം പറഞ്ഞു. താൻ […]
Read more

ഹരിപ്പാട്ട് RSS പ്രവർത്തകന് നേരെ വെട്ടേറ്റു; ആറ് പേർക്കെതിരെ കേസ്

ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് കാർത്തികപ്പള്ളിയിൽ ആർ.എസ്.എസ്. പ്രവർത്തകന് നേരെ ക്വട്ടേഷൻ സംഘത്തിന്റെ ആക്രമണം. പുളിക്കീഴ് ജംഗ്ഷന് സമീപം തിങ്കളാഴ്ച രാത്രി നടന്ന ആക്രമണത്തിൽ ആർ.എസ്.എസ്. പ്രവർത്തകനായ വിഷ്ണു എ.പി.യ്ക്ക് ഗുരുതരമായി പരിക്കേറ്റു. വിഷ്ണുവിന്റെ ഇരുകൈകൾക്കും ഒരു കാലിനും തലയ്ക്ക് പിന്നിലും വെട്ടേറ്റിട്ടുണ്ട്. ആക്രമണത്തെ തുടർന്ന് കൈകൾ ഗുരുതരമായി പരിക്കേറ്റ നിലയിലായിരുന്നുവെന്നാണ് വിവരം. പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിഷ്ണുവിനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഈ വർഷം ഫെബ്രുവരിയിൽ കാർത്തികപ്പള്ളി വലിയകുളങ്ങര ക്ഷേത്രത്തിലെ ഉത്സവത്തിനിടെ തോക്കുമായെത്തിയ സംഘത്തെ […]
Read more

റെജി ചെറിയാന്റെ വാഹനം ഇടിച്ച് യുവാവിന് പരിക്കേറ്റ സംഭവം; ഡ്രൈവര്‍ക്കെതിരെ കേസെടുക്കും

ആലപ്പുഴ: കുട്ടനാട് എംഎൽഎ റെജി ചെറിയാന്റെ വാഹനം ഇടിച്ച് യുവാവിന് ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ എംഎൽഎയുടെ ഡ്രൈവർക്കെതിരെ കേസെടുക്കുമെന്ന് നെടുമുടി പൊലീസ് അറിയിച്ചു. അപകടസമയത്ത് വാഹനം ഓടിച്ചിരുന്നത് റെജി ചെറിയാൻ അല്ലെന്നും, അദ്ദേഹം വാഹനത്തിന്റെ പിന്‍സീറ്റിലായിരുന്നുവെന്നും പൊലീസ് സ്ഥിരീകരിച്ചു. ഡ്രൈവറാണ് വാഹനം ഓടിച്ചിരുന്നതെന്നും, ഇയാളുടെ മെഡിക്കൽ പരിശോധന ഇതുവരെ നടത്തിയിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി. പൊലീസ് എത്തുംവരെ റെജി ചെറിയാൻ അപകടസ്ഥലത്ത് ഉണ്ടായിരുന്നതായും അറിയിച്ചു. തിങ്കളാഴ്ച രാത്രി എട്ട് മണിയോടെ എസി റോഡിൽ ചമ്പക്കുളത്തിന് സമീപമാണ് അപകടം നടന്നത്. […]
Read more

ചേർത്തലയിൽ ഗൃഹനാഥന്റെ മരണം കൊലപാതകം; മകൻ കസ്റ്റഡിയിൽ

ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ ചേർത്തലയിൽ ഗൃഹനാഥനെ വീടിന് പുറത്തു മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൊലപാതക സംശയം ബലപ്പെട്ടു. പോസ്റ്റുമോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പോലീസ് കൊലപാതകത്തിന് കേസെടുത്ത് അന്വേഷണം ഊർജിതമാക്കി. സംഭവവുമായി ബന്ധപ്പെട്ട് മരിച്ചയാളുടെ മകനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ചേർത്തല വെളിയിൽ വീട്ടിൽ ജയരാജൻ (60) ഞായറാഴ്ചയാണ് വീടിന് പുറത്ത് കുഴഞ്ഞുവീണ നിലയിൽ കണ്ടെത്തപ്പെട്ടത്. ആദ്യം സ്വാഭാവിക മരണമെന്നാണ് കരുതിയിരുന്നെങ്കിലും പോസ്റ്റുമോർട്ടം റിപ്പോർട്ടിലാണ് മരണത്തിന് പിന്നിൽ കൊലപാതകമാണെന്ന സൂചന ലഭിച്ചത്. സംഭവദിവസം ജയരാജനും മകനും തമ്മിൽ വീട്ടിൽ വാക്കുതർക്കവും […]
Read more

എംഎല്‍എ റെജി ചെറിയാന്റെ വാഹനമിടിച്ച് അപകടം; യുവാവിന് ഗുരുതര പരിക്ക്

ആലപ്പുഴ: കുട്ടനാട് എംഎൽഎ റെജി ചെറിയാന്റെ വാഹനം ബൈക്കുമായി കൂട്ടിയിടിച്ച് യുവാവിന് ഗുരുതര പരിക്ക്. നെടുമുടി ആശാരിപറമ്പിൽ സുനീഷ് (22) നാണ് അപകടത്തിൽ പരിക്കേറ്റത്. എ.സി. റോഡിൽ ചമ്പക്കുളത്തുവെച്ചാണ് അപകടം ഉണ്ടായത്. രാത്രി ഏകദേശം എട്ട് മണിയോടെയായിരുന്നു സംഭവം. ചമ്പക്കുളം ജലമേള കഴിഞ്ഞ് എംഎൽഎ ആലപ്പുഴയിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. ആലപ്പുഴയിൽ നിന്ന് ചങ്ങനാശേരിയിലേക്ക് പോകുകയായിരുന്ന ബൈക്കുമായി എംഎൽഎയുടെ ഔദ്യോഗിക വാഹനം കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിന്റെ സാഹചര്യത്തെക്കുറിച്ച് പരസ്പരവിരുദ്ധമായ ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. ബൈക്ക് അമിതവേഗത്തിലായിരുന്നുവെന്നും, അതേസമയം എംഎൽഎയുടെ വാഹനം അമിതവേഗത്തിലായിരുന്നുവെന്നുമാണ് […]
Read more

കെഎസ്ആര്‍ടിസിയുടെ ടയർ ഊരിത്തെറിച്ചു; വയോധികൻ്റെ തലയ്ക്ക് പരിക്ക്

ആലപ്പുഴ: ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസിന്റെ മുൻവശത്തെ ടയർ ഊരിത്തെറിച്ച് വയോധികന് പരിക്ക്. അരൂക്കുറ്റിയിൽ നിന്ന് തിരുവനന്തപുരം ഭാഗത്തേക്ക് പോകുകയായിരുന്ന ബസ് പൂച്ചാക്കൽ നഗരി ക്ഷേത്രത്തിന് സമീപത്തുവെച്ചാണ് അപകടത്തിൽപ്പെട്ടത്. റോഡരികിൽ നിന്നിരുന്ന ഉദയപ്പൻ വട്ടത്തറയ്ക്കാണ് ടയർ തട്ടി തലയ്ക്ക് പരിക്കേറ്റത്. ഇദ്ദേഹത്തെ ഉടൻ ചേർത്തല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാവിലെ ആറുമണിയോടെയായിരുന്നു സംഭവം. ഡ്രൈവറുടെ സമയോചിതമായ ഇടപെടൽ മൂലം വലിയ അപകടം ഒഴിവായി. ടയർ ഊരിത്തെറിച്ചതോടെ ബസ് സമീപത്തെ ശ്രീ അയ്യപ്പ ഹാർഡ്‌വെയർ ഷോപ്പിലേക്ക് ഇടിച്ച് […]
Read more

ചമ്പക്കുളം മൂലം വള്ളംകളിക്ക് അവധി നിഷേധം; കുട്ടനാട്ടിൽ പ്രതിഷേധം ശക്തം

ആലപ്പുഴ: ചമ്പക്കുളം മൂലം വള്ളംകളിക്ക് അവധി നൽകില്ലെന്ന മുഖ്യമന്ത്രിയുടെ പരാമർശത്തിൽ കുട്ടനാട്ടിൽ പ്രതിഷേധം ശക്തമായി. ചമ്പക്കുളത്ത് മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു. മൂലം ജലോത്സവം ഫാൻസ് ക്ലബ്ബിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം സംഘടിപ്പിച്ചത്. വള്ളംകളി ദിനത്തിൽ കുട്ടനാടിന് പ്രാദേശിക അവധി നൽകണമെന്ന് കുട്ടനാട് എംഎൽഎ റെജി ചെറിയാൻ നിയമസഭയിൽ സബ്മിഷനിലൂടെ ആവശ്യപ്പെട്ടിരുന്നു. പരിഗണിക്കാമെന്ന് ആദ്യം മറുപടി നൽകിയ ശേഷം മുഖ്യമന്ത്രി സീറ്റിൽ ഇരുന്ന് ‘അവധി കൊടുക്കില്ല’ എന്ന് പറഞ്ഞതാണു വിവാദമായത്. മൈക്ക് ഓഫ് ആണെന്ന് കരുതിയാണ് പരാമർശം നടത്തിയതെന്നാണ് റിപ്പോർട്ട്. […]
Read more

ചമ്പക്കുളം മൂലം വള്ളംകളിക്ക് അവധി നിഷേധം; മുഖ്യമന്ത്രിക്കെതിരെ ജലോത്സവ സമിതി

ആലപ്പുഴ: ചമ്പക്കുളം മൂലം വള്ളംകളിക്ക് പ്രാദേശിക അവധി അനുവദിക്കാത്തതുമായി ബന്ധപ്പെട്ട വിവാദത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ മൂലം വള്ളംകളി ജലോത്സവ സമിതി രംഗത്ത്. മുഖ്യമന്ത്രി മാപ്പ് പറയണമെന്ന് സമിതി എക്‌സിക്യൂട്ടീവ് അംഗം കെ.ജി. അരുണ്‍ കുമാർ ആവശ്യപ്പെട്ടു. കുട്ടനാടിനെയും വള്ളംകളി പ്രേമികളെയും മുഖ്യമന്ത്രി അപമാനിച്ചതായി സമിതി ആരോപിച്ചു. വിഷയത്തിൽ പ്രതിഷേധം ശക്തമാക്കുമെന്ന് അറിയിച്ച സമിതി ചമ്പക്കുളത്ത് വൈകിട്ട് പ്രതിഷേധയോഗം സംഘടിപ്പിക്കുമെന്നും വ്യക്തമാക്കി. “അവധി നൽകുന്നത് അല്ല പ്രശ്‌നം. നൽകില്ലെന്ന ധിക്കാരപരമായ നിലപാടാണ് പ്രതിഷേധത്തിന് കാരണമായത്. മുഖ്യമന്ത്രിയുടെ പ്രതികരണം […]
Read more

Recent News

Advertisement
WhiteswanTV Footer