Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Alappuzha

ആലപ്പുഴയിൽ അമീബിക് മസ്‌തിഷ്‌ക ജ്വരം സംശയം; 60കാരൻ നിരീക്ഷണത്തിൽ

ആലപ്പുഴ: അമീബിക് മസ്‌തിഷ്‌ക ജ്വരം സംശയിച്ച് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച 60 വയസ്സുകാരൻ നിരീക്ഷണത്തിൽ തുടരുന്നു. ഇയാൾക്ക് രോഗലക്ഷണങ്ങൾ ഉള്ളതായി മെഡിക്കൽ കോളേജ് അധികൃതർ അറിയിച്ചു. വെള്ളിയാഴ്ചയാണ് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശനിയാഴ്ച മറ്റാരെയും സമാന രോഗലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി. ജില്ലയിൽ ഇതുവരെ ആറ് പേർക്കാണ് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചിട്ടുള്ളത്. നഴ്‌സ് ഉൾപ്പെടെ രണ്ട് പേർ മരണപ്പെട്ടിട്ടുണ്ട്. നിലവിൽ രണ്ട് പേർ ആലപ്പുഴ ഗവ. മെഡിക്കൽ കോളേജിലും, രണ്ട് പേർ […]
Read more

ഉയർത്തിവെച്ചിരുന്ന ടിപ്പറിന്റെ ഡംപ് ബോക്സ് താഴേക്ക് പതിച്ചു; യുവാവിന് ദാരുണാന്ത്യം

ആലപ്പുഴ: ഉയർത്തിവെച്ചിരുന്ന ടിപ്പർ ലോറിയുടെ ഡംപ് ബോക്സ് താഴേക്ക് പതിച്ച് യുവാവിന് ദാരുണാന്ത്യം. കാരാഴ്മ കൂടാത്തേത്ത് രവീന്ദ്രൻപിള്ളയുടെയും രാധാമണിയുടെയും മകൻ ഉണ്ണിക്കൃഷ്ണൻ (38) ആണ് മരിച്ചത്. കാരാഴ്മ ദേവീക്ഷേത്രത്തിലെ അൻപൊലി-അരീപ്പറ മഹോത്സവത്തിന്റെ സമാപനദിനമായ വെള്ളിയാഴ്ച രാത്രി 8.30ഓടെയായിരുന്നു അപകടം. ക്ഷേത്രത്തിന് സമീപത്തെ പറമ്പിൽ ഡംപ് ബോക്സ് ഉയർത്തി നിർത്തിയിട്ടിരുന്ന ടിപ്പർ ലോറിയുടെ അടിയിൽ മഴയിൽനിന്ന് രക്ഷപ്പെടാനായി ഉണ്ണിക്കൃഷ്ണൻ കയറിനിന്നതായിരുന്നു. ഇതിനിടെ അബദ്ധത്തിൽ ലിവറിൽ തട്ടിയതോടെ ഡംപ് ബോക്സ് താഴേക്ക് പതിക്കുകയായിരുന്നുവെന്നാണ് വിവരം. ഗുരുതരമായി പരിക്കേറ്റ ഉണ്ണിക്കൃഷ്ണനെ പോലീസും […]
Read more

ആലപ്പുഴ ബൈപ്പാസിൽ കാറിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു

ആലപ്പുഴ: ബന്ധുവിന്റെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ ബൈക്കിൽ പോകുന്നതിനിടെ കാറിടിച്ച് യുവാവ് മരിച്ചു. കരിപ്പുറത്തുവെളി സ്വദേശി കെ മുഹമ്മദ് ഷാഫി (28)യാണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് 4.30ഓടെ ആലപ്പുഴ ബൈപ്പാസിൽ കുതിരപ്പന്തി അടിപ്പാതയ്ക്ക് പടിഞ്ഞാറ് ഭാഗത്തായിരുന്നു അപകടം. ഒരേ ദിശയിൽ സഞ്ചരിക്കുകയായിരുന്ന ബൈക്കിന്റെ പിന്നിലേക്കാണ് കാർ ഇടിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇടിയുടെ ആഘാതത്തിൽ മുഹമ്മദ് ഷാഫി പത്തടിയിലേറെ താഴെയുള്ള സർവീസ് റോഡിലേക്ക് തെറിച്ചുവീണു. തലയ്ക്കും കൈകാലുകൾക്കും ഗുരുതരമായി പരിക്കേറ്റ യുവാവിനെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. […]
Read more

മന്ത്രിസ്ഥാനം ആവശ്യപ്പെട്ടിട്ടില്ല, പരിഗണിച്ചാൽ സ്വീകരിക്കും: ജി സുധാകരൻ

ആലപ്പുഴ: മുഖ്യമന്ത്രി പ്രഖ്യാപനത്തിന് ശേഷം മന്ത്രിമാർ ആരെല്ലാമാണെന്ന ചോദ്യത്തിനാണ് ഇനി ഉത്തരം ലഭിക്കാനുള്ളത്. പുതിയ സംഭവ വികാസങ്ങൾ അരങ്ങേറുമ്പോൾ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് ജി സുധാകരൻ. താൻ ഇതുവരെ മന്ത്രിസ്ഥാനം ആവശ്യപ്പെട്ടിട്ടില്ലെന്നും മുൻപും ആവശ്യപ്പെട്ടിട്ടല്ല തന്നെ മന്ത്രിയാക്കിയതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുകയാണെങ്കിൽ അത് സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ ആരും തന്നെ ഇതിനായി സമീപിച്ചിട്ടില്ല എന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ സന്ദർശിച്ചതുമായി ബന്ധപ്പെട്ട് ആരും തനിക്കെതിരെ വിമർശനം […]
Read more

ഓടയിലെ മലിന ജലത്തിൽ വീണ് യുവാവിന് ദാരുണാന്ത്യം

ആലപ്പുഴ: ആലപ്പുഴയിൽ ഓടയിലെ മലിനജലത്തിൽ വീണ് യുവാവ് മരിച്ചു. ചാത്തനാട് സ്വദേശി ബോബച്ചൻ തങ്കച്ചൻ ആണ് മരിച്ചത്. ഇന്നലെ രാത്രി പെയ്ത മഴയിൽ കാൽ വഴുതി ഓടയിൽ വീണതാണ് അപകടകാരണം. രാത്രിയിൽ സംഭവം ആരും ശ്രദ്ധിക്കാതെ പോയി. ഇന്ന് രാവിലെയാണ് നാട്ടുകാർ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് വിവരം അധികൃതരെ അറിയിച്ചു. മൃതദേഹം വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Read more

മന്ത്രിസഭയിൽ കൂടുതൽ വനിതാ പ്രാതിനിധ്യം ഉണ്ടാകണം: ഷാനിമോൾ

ആലപ്പുഴ: രമേശ്‌ ചെന്നിത്തല ഏറ്റവും മുതിർന്ന നേതാവാണ്. അദ്ദേഹം മന്ത്രി സഭയിൽ ഉണ്ടാകണം എന്നാണ് ആഗ്രഹമെന്ന് നിയുക്ത എംഎൽഎ ഷാനിമോൾ ഉസ്മാൻ. മന്ത്രിസഭയിൽ കൂടുതൽ വനിതാ പ്രാതിനിധ്യം ഉണ്ടാകണമെന്നും ഷാനിമോൾ കൂട്ടിച്ചേർത്തു. കുറഞ്ഞത് മൂന്ന് വനിതാ മന്ത്രിമാർ ഉണ്ടാകണമെന്നാണ് ആഗ്രഹമെന്ന് പറഞ്ഞ ഷാനിമോൾ മന്ത്രിസഭയിലേക്ക് തന്നെയും പരിഗണിക്കുന്നുണ്ടെന്നും വ്യക്തമാക്കി. രമേശ് ചെന്നിത്തല മന്ത്രിസഭയിൽ ഉണ്ടാകണമെന്നും അഖിലേന്ത്യാ നേതൃത്വം ഇടപെട്ട് പ്രശ്നം പരിഹരിക്കണമെന്നും ഷാനിമോൾ ഉസ്മാൻ കൂട്ടിച്ചേർത്തു.
Read more

തുണിക്കട കുത്തിപ്പൊളിച്ച് മോഷണം; മൂന്നംഗ സംഘം അറസ്റ്റിൽ

ആലപ്പുഴ: ചാരുംമൂട് ജംഗ്ഷന് സമീപത്തെ കട കുത്തിപ്പൊളിച്ച് തുണികൾ മോഷ്ടിച്ച കേസിൽ മൂന്ന് പേർ നൂറനാട് പൊലീസിന്റെ പിടിയിലായി. കൊല്ലം ശാസ്താംകോട്ട തച്ചന്റയ്യത്ത് വീട്ടിൽ ജയരാജ് (38), പത്തനംതിട്ട പള്ളിക്കൽ ആതിരാലയം വീട്ടിൽ ബിജു (54), കൊല്ലം കുളത്തൂപ്പുഴ ചരുവിള പുത്തൻ വീട്ടിൽ ‘കിച്ചു’ എന്നറിയപ്പെടുന്ന പ്രവീൺ എന്നിവരാണ് അറസ്റ്റിലായത്. ഈ മാസം 12-ാം തീയതി രാത്രിയോടെ ചാരുംമൂട് ജംഗ്ഷനിലെ ഫുട്പാത്തിന് സമീപമുള്ള കട കുത്തിപ്പൊളിച്ചാണ് പ്രതികൾ അകത്ത് കടന്നത്. തുടർന്ന് ഏകദേശം 60,000 രൂപ വിലവരുന്ന […]
Read more

വേമ്പനാട്ടു കായൽ ട്രഡ്ജിങ്; ജനകീയ സമര വിജയത്തിലേക്ക്

പ്രദേശവാസികളുടെആവശ്യങ്ങൾ പരിഹരിക്കാൻ തിരുമാനം. ആലപ്പുഴ: പള്ളിപ്പുറം- തവണ ക്കടവ്: വേമ്പനാട്ടു കായലിൽ നടന്നു വരുന്ന അശാസ്ത്രീയ ട്രഡ്ജിങ്ങിന് എതിരെ പ്രദേശവാസികൾ ദിവസങ്ങളായി നടത്തിവരുന്ന ജനകീയ സമര വിജയത്തിലേക്ക് അടുക്കുകയാണ്. പ്രദേശവാസികളുടെ ആവലാതികൾ പരിഹരിച്ച് മുന്നോട്ട് പോകുമെന്ന ട്രസ്ജിങ്ങ് ചുമതലയുള്ള എക്സിക്യൂട്ടിവ് എൻജീനിയർ വിനോദ് പി.എസ് അറിയിപ്പിനെ കയ്യടികളോടെയാണ് നാട്ടുകാർ സ്വീകരിച്ചത്. ട്രഡ്ജിങ്ങ് പ്രദേശം സന്ദർശിച്ച് സമര സമതി പ്രവർത്തകരുമായി ചർച്ച നടത്തിയശേഷം സംസാരിക്കുകയായിരുന്നു ചീഫ് എൻജീനയർ. തീരത്തിന്ന് നിന്ന് നിശ്ചിത മീറ്റർ അകലം, ട്രഡ്ജിംങ്ങിന്റെ ആഴം, വീതി, […]
Read more

വി.ഡി. സതീശന് വേണ്ടി ശത്രുസംഹാരപൂജ

ആലപ്പുഴ: ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിൽ നിയുക്ത എം.എൽ.എ. വി.ഡി. സതീശന്റെ പേരിൽ ശത്രുസംഹാര പൂജ നടത്തി. ചതയം നക്ഷത്രപ്രകാരമാണ് വഴിപാട് സമർപ്പിച്ചത്. സംസ്ഥാനത്തെ മുഖ്യമന്ത്രി സ്ഥാനവുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിക്കുന്നതിനിടെ അദ്ദേഹത്തിന് അനുകൂലമായ തീരുമാനം ഉണ്ടാകണമെന്ന പ്രാർത്ഥനയോടെയാണ് അനുയായികൾ ക്ഷേത്രത്തിൽ വഴിപാട് നടത്തിയതെന്നാണ് വിവരം. രാഷ്ട്രീയ-സാമൂഹിക മേഖലകളിൽ അനുകൂല ഫലങ്ങൾക്കും ദോഷനിവാരണത്തിനുമായി ഇത്തരം പൂജകൾ നടത്തുന്നത് പതിവാണെന്നും ഭക്തർ പറയുന്നു.
Read more

അമ്പലപ്പുഴ പേട്ട സംഘം മുൻ സമൂഹപ്പെരിയോൻ കളത്തിൽ ചന്ദ്രശേഖരൻ നായർ അന്തരിച്ചു

ആലപ്പുഴ: ശബരിമല തീർത്ഥാടന സംഘത്തിന്റെ രക്ഷാധികാരിയും മുൻ സമൂഹപ്പെരിയോനുമായ കളത്തിൽ ചന്ദ്രശേഖരൻ നായർ (93) അന്തരിച്ചു. ദീർഘകാലമായി ശബരിമല തീർത്ഥാടന രംഗത്ത് സജീവമായിരുന്ന അദ്ദേഹം 21 വർഷം അമ്പലപ്പുഴ തീർത്ഥാടന സംഘത്തെ നയിച്ചു. 350-ൽ അധികം തവണ ശബരിമല ദർശനം നടത്തിയിട്ടുള്ള അദ്ദേഹം അധ്യാപകനായും സേവനം അനുഷ്ഠിച്ചിരുന്നു. മക്കൾ: കെ.സി. ഹരികുമാർ (വി.എച്ച്.എസ്.എസ് കണിച്ചുകുളങ്ങര അധ്യാപകൻ), കെ.സി. കൃഷ്ണകുമാർ (മാതൃഭൂമി കോഴിക്കോട് അസിസ്റ്റന്റ് എഡിറ്റർ). മരുമക്കൾ: മജുഷ എസ്. (ഹരിപ്പാട് മജിസ്‌ട്രേറ്റ് കോടതി), ജയദേവി ടി.ആർ. (ഭാരതീയ […]
Read more
Advertisement
WhiteswanTV Footer