Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Alappuzha

ചെട്ടികുളങ്ങരയിൽ നടന്ന വാഹനാപകടത്തിൽ രണ്ട് പേർക്ക് ദാരുണാന്ത്യം

ആലപ്പുഴ: ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിന് സമീപം ഉണ്ടായ വാഹനാപകടത്തിൽ രണ്ട് പേർ മരിച്ചു. ഭഗവതിപ്പടി മങ്ങാട്ടുശ്ശേരിൽ അനന്തൻ (26), ചെട്ടികുളങ്ങര ഈരേഴ വടക്ക് ചെറുകര തെക്കേതിൽ ചെല്ലപ്പൻ നായർ (74) എന്നിവരാണ് മരിച്ചത്. രാവിലെ 9.30ഓടെയായിരുന്നു അപകടം. ഫെഡറൽ ബാങ്ക് മാവേലിക്കര ശാഖയിലെ ഉദ്യോഗസ്ഥനായ അനന്തൻ ഓടിച്ചിരുന്ന ബൈക്ക്, വഴിയാത്രക്കാരനായ ചെല്ലപ്പൻ നായരെ ഇടിച്ച ശേഷം നിയന്ത്രണം വിട്ട് റോഡരികിലെ മതിലിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി തലയ്ക്ക് പരിക്കേറ്റ അനന്തൻ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. ഇടിയുടെ ആഘാതത്തിൽ തെറിച്ചുവീണ ചെല്ലപ്പൻ […]
Read more

ചെട്ടികുളങ്ങരയിൽ നിയന്ത്രണം വിട്ട ബൈക്ക് മതിലിൽ ഇടിച്ച് യുവാവ് മരിച്ചു

ആലപ്പുഴ: ചെട്ടികുളങ്ങരയിൽ നിയന്ത്രണം വിട്ട ബൈക്ക് മതിലിൽ ഇടിച്ച് യുവാവ് മരിച്ചു. കായംകുളം പത്തിയൂർ സ്വദേശി അനന്തൻ (26) ആണ് മരിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അനന്തനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Read more

64 കാരനെ തെങ്ങിൽ കെട്ടിയിട്ട് മർദിച്ചു; ഒരു കുടുംബത്തിലെ 6 പേർക്കെതിരെ കേസ്

ആലപ്പുഴ: ആലപ്പുഴ പാണാവള്ളിയിൽ 64 കാരനെ തെങ്ങിൽ കെട്ടിയിട്ട് മർദിച്ച സംഭവത്തിൽ ഒരു കുടുംബത്തിലെ ആറുപേർക്കെതിരെ പൊലീസ് കേസെടുത്തു. തൃച്ചാറ്റുകുളം സ്വദേശി വിജയനാണ് ആക്രമണത്തിനിരയായത്. അയൽവാസികൾ തമ്മിലുള്ള പഴയ തർക്കമാണ് സംഭവത്തിന് പിന്നിലെന്ന് പൊലീസ് വ്യക്തമാക്കി. വിജയനെ തെങ്ങിൽ കെട്ടിയിട്ട് മർദിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. മുൻപ് ഉണ്ടായ ആക്രമണക്കേസിന്റെ വിചാരണ നടക്കുന്നതിനിടെ കേസ് നൽകിയതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണമെന്ന് ആരോപണം. അയൽവാസിയായ സത്താറും ഭാര്യയും മക്കളും ചേർന്നാണ് വിജയനെ ആക്രമിച്ചതെന്ന് പരാതിയിൽ പറയുന്നു. […]
Read more

വേമ്പനാട്ടു കായൽ ട്രഡ്ജിങ് വിരുദ്ധ സമരം രണ്ടാംഘട്ടം; പ്രമുഖ മനുഷ്യാവകാശ പ്രവർത്തകൻ ഹാഷിം ചെന്നാമ്പിള്ളി ഉത്ഘാടനം ചെയ്യും

ആലപ്പുഴ🙁 പള്ളിപ്പുറം ) ചേർത്തല പള്ളിപ്പുറം തവണക്കടവ് കായലിലെ ഡ്രജിംഗിനെതിരെ തീര സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ സമരം ശക്തമാവുന്നു. രണ്ടാം ഘട്ട സമരം ഇന്ന് ആരംഭിക്കും. പ്രമുഖ മനുഷ്യാവകാശ പ്രവർത്തകൻ ഹാഷിം ചെന്നാമ്പിള്ളി സമരം ഉത്ഘാടനം ചെയ്യും.വിശാലമായ വേമ്പനാട്ട് കായലിൽ പലയിടങ്ങളിൽ നിന്ന് ശാസ്ത്രീയമായി എടുക്കേണ്ട മണൽ സകല അതിർവരമ്പുകളും ലംഘിച്ച് ഒരിടത്തുനിന്ന് തന്നെ വലിയ അളവിൽ കുഴിക്കുന്നത് മാസങ്ങളായി തുടരുകയാണ്. 500 മീറ്റർ ചുറ്റളവിൽ മൂന്നാമത്തെ ഡ്രജറും വന്നതോടെയാണ് നാട്ടുകാർ ശക്തമായ പ്രതിഷേധവുമായി രംഗത്ത് വന്നത്. […]
Read more

ആലപ്പുഴയിൽ സ്കൂട്ടർ യാത്രക്കാരിയെ ആക്രമിച്ച് താലിമാല കവർന്നു

ആലപ്പുഴ: ബൈക്കിലെത്തിയ യുവാവ് സ്കൂട്ടർ യാത്രക്കാരിയെ ആക്രമിച്ച് മൂന്നു പവന്റെ താലിമാല കവർന്ന് രക്ഷപ്പെട്ടു. കറ്റാനം ചാത്തവന സ്വദേശി അബുവിന്റെ ഭാര്യ വസന്തകുമാരിയുടെ മാലയാണ് നഷ്ടമായത്. ആക്രമണത്തിൽ സ്കൂട്ടറിൽ നിന്ന് തെറിച്ചുവീണ വസന്തകുമാരിക്ക് കൈക്കും തലയ്ക്കും പരിക്കേറ്റതോടൊപ്പം പല്ലിനും ക്ഷതമായി. ഇവർ വെട്ടിക്കോട്ടുള്ള സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. ശനിയാഴ്ച ഉച്ചയോടെ കറ്റാനം–മാവേലിക്കര റോഡിലെ ഭരണിക്കാവ് ഇല്ലത്തുമുക്കിന് സമീപത്തായിരുന്നു സംഭവം. മാവേലിക്കര കല്ലുമലയിലുള്ള കുടുംബവീട്ടിൽ നിന്ന് സ്കൂട്ടറിൽ മടങ്ങുകയായിരുന്ന വസന്തകുമാരിയെ ഹെൽമെറ്റ് ധരിച്ച് ബൈക്കിലെത്തിയ യുവാവ് പിന്തുടർന്ന് […]
Read more

സഹോദരിയെയും ഭർത്താവിനെയും കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി പിടിയിൽ

ആലപ്പുഴ: കുടുംബവഴക്കിനെ തുടർന്ന് സഹോദരിയെയും ഭർത്താവിനെയും കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. പുതുപ്പള്ളി സ്വദേശികളായ രാജേന്ദ്രൻ, ഭാര്യ ഷീജ എന്നിവരെ ആക്രമിച്ച കേസിൽ ഷീജയുടെ സഹോദരനായ ഷാജി (52) യെയാണ് കായംകുളം പൊലീസ് പിടികൂടിയത്. ഇരുകുടുംബങ്ങളും തമ്മിൽ നേരത്തെ മുതൽ തർക്കം നിലനിന്നിരുന്നു. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ ഷാജി കരിയില രാജേന്ദ്രന്റെ പുരയിടത്തിൽ കൊണ്ടിട്ടത് ഷീജ ചോദ്യം ചെയ്തതിനെ തുടർന്നാണ് ആക്രമണമുണ്ടായത്. പിന്നാലെ അരയിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് ഷീജയെ വയറിന്റെ ഇടത് ഭാഗത്ത് […]
Read more

മുഖ്യമന്ത്രി ചർച്ച; ഒന്നിലധികം പേരുകൾ ഉയരുന്നത് ജനാധിപത്യത്തിന്റെ സ്വാതന്ത്ര്യം: എം ലിജു

ആലപ്പുഴ: കോൺഗ്രസിനുള്ളിൽ മുഖ്യമന്ത്രി ചർച്ചകൾ ചൂടുപിടിക്കുകയാണ്. ഫലം പ്രഖ്യാപനത്തിന് ശേഷം 24 മണിക്കൂറിനുള്ളിൽ മുഖ്യമന്ത്രി ആരെന്ന് തീരുമാനിക്കുമെന്ന് പറഞ്ഞ നേതൃത്വത്തിന് ദിവസങ്ങൾ കഴിഞ്ഞിട്ടും അതിന് കഴിഞ്ഞിട്ടില്ല. ചർച്ചകൾ നീളുന്നതിനിടെ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് നിയുക്ത എംഎല്‍എ എം ലിജു. മുഖ്യമന്ത്രി സ്ഥാനത്തേക്ക് കോണ്‍ഗ്രസില്‍ നിന്ന് ഒന്നിലധികം പേരുകള്‍ ഉയരുന്നത് ജനാധിപത്യത്തിന്റെ സ്വാതന്ത്ര്യവും മനോഹാരിതയുമാണെന്ന് എം ലിജു പറഞ്ഞു. വി ഡി സതീശന്‍ അനുകൂലികളുടെ പ്രതിഷേധത്തിലും എം ലിജു പ്രതികരിച്ചു. ഫ്‌ളക്‌സ് വെയ്ക്കുന്നതും കീറുന്നതും തുപ്പുന്നതുമൊന്നും നല്ല പ്രവണതയല്ലെന്ന് […]
Read more

ഒന്നും ഇച്ഛിക്കാതെ കർമം ചെയ്യണമെന്നു എന്നെ പഠിപ്പിച്ചത് ഭഗവദ്ഗീത: സജി ചെറിയാൻ

ആലപ്പുഴ: ഒന്നും ആഗ്രഹിക്കാതെ കർമം ചെയ്യണമെന്ന പഠനം ഭഗവദ്ഗീതയിൽ നിന്നാണ് ലഭിച്ചതെന്ന് നിയുക്ത എംഎൽഎ സജി ചെറിയാൻ പറഞ്ഞു. നമ്മുടെ വിശ്വാസങ്ങളുടെയും ബോധ്യങ്ങളുടെയും അടിസ്ഥാനത്തിലാണ് കർമങ്ങൾ ചെയ്യേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. വൈശാഖ മാസാചരണത്തിന്റെയും പഞ്ചദിവ്യദേശ തീർഥാടനത്തിന്റെയും ഭാഗമായി തിരുവിതാംകൂർ ദേവസ്വം ബോർഡും പഞ്ചദിവ്യദേശ ദർശനും ചേർന്ന് സംഘടിപ്പിച്ച ആറാം പർവം അഖില ഭാരത പാണ്ഡവീയ മഹാവിഷ്ണു സത്രത്തിന്റെ അഭിവാദന സഭ മുണ്ടൻകാവ് തൃച്ചിറ്റാറ്റ് മഹാവിഷ്ണു ക്ഷേത്രത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് […]
Read more

വെസ്റ്റ് നൈൽ പനിക്കെതിരേ ജാഗ്രത പാലിക്കണം; ആലപ്പുഴ ജില്ലാ മെഡിക്കൽ ഓഫീസർ

ആലപ്പുഴ: കൊതുക് വഴി പകരുന്ന വെസ്റ്റ് നൈൽ പനിക്കെതിരേ ജാഗ്രത പാലിക്കണമെന്ന് ആലപ്പുഴ ജില്ലാ മെഡിക്കൽ ഓഫീസർ അഭ്യർത്ഥിച്ചു. ദേശാടനപ്പക്ഷികളിൽ കാണുന്ന ഫ്ലാവി വൈറസ് വിഭാഗത്തിൽപ്പെട്ട വൈറസ്, ക്യൂലക്സ് കൊതുകുകളുടെ കടിയിലൂടെ മനുഷ്യരിലേക്കാണ് പകരുന്നത്. കെട്ടിനിൽക്കുന്ന മലിനജലം, ഓവുചാലുകൾ, സെപ്റ്റിക് ടാങ്കുകൾ, ചതുപ്പുകൾ, പാടങ്ങൾ, പുൽച്ചെടികൾ തഴച്ചുവളരുന്ന പ്രദേശങ്ങൾ എന്നിവിടങ്ങളിലാണ് ഇത്തരം കൊതുകുകൾ കൂടുതലായി വളരുന്നത്. വെള്ളം കെട്ടിനിൽക്കുന്ന ടയറുകൾ, പാത്രങ്ങൾ തുടങ്ങിയവയും കൊതുക് വർധനയ്ക്ക് കാരണമാകുന്നുവെന്ന് അധികൃതർ പറയുന്നു. കൊതുകുകടി ഒഴിവാക്കാൻ വ്യക്തിഗത പ്രതിരോധ നടപടികൾ […]
Read more

കണ്ടല്ലൂരിൽ അനധികൃത മദ്യവിൽപന നടത്തിയ മധ്യവയസ്കൻ പിടിയിൽ

ആലപ്പുഴ: കണ്ടല്ലൂർ ഭാഗത്ത് അനധികൃത മദ്യവിൽപനയ്ക്കിടെ മധ്യവയസ്കനെ എക്സൈസ് പിടികൂടി. കണ്ടല്ലൂർ തെക്ക് പുളിമൂട്ടിൽ കിഴക്കതിൽ രതീഷ് കുമാർ (44) ആണ് അറസ്റ്റിലായത്. ഇയാളിൽ നിന്ന് മൂന്നര ലിറ്റർ മദ്യം പിടികൂടിയതായി എക്സൈസ് അറിയിച്ചു. വീട്ടിലും പരിസര പ്രദേശങ്ങളിലും അനധികൃതമായി മദ്യവിൽപന നടത്തുന്നതായി ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. ഇൻസ്പെക്ടർ ഇ. മുഹമ്മദ് മുസ്തഫയുടെ നേതൃത്വത്തിൽ അസി. ഇൻസ്പെക്ടർ അബ്ദുൽ ഷുക്കൂർ, സിവിൽ ഓഫീസർമാരായ രാഹുൽ കൃഷ്ണൻ, ഇമ്മാനുവൽ, വാണി സുരേഷ് എന്നിവർ ചേർന്നാണ് റെയ്ഡ് […]
Read more
Advertisement
WhiteswanTV Footer