Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Alappuzha

മുഖ്യമന്ത്രിയാകാൻ യോ​ഗ്യൻ കെസി; സന്തോഷ് പണ്ഡിറ്റ്

കൊച്ചി: പത്ത് വർഷത്തിന് ശേഷം കോൺഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫ് കേരളത്തിൽ വലിയ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയെങ്കിലും മുഖ്യമന്ത്രി ആരാകുമെന്ന കാര്യത്തിൽ ഇതുവരെ അന്തിമ തീരുമാനം ഉണ്ടായിട്ടില്ല. മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ.സി.വേണുഗോപാലും വി.ഡി.സതീശനും പ്രധാന പേരുകളായി ഉയർന്നുവരുന്ന സാഹചര്യത്തിലാണ് നടനും സാമൂഹിക നിരീക്ഷകനുമായ സന്തോഷ് പണ്ഡിറ്റ് പ്രതികരണവുമായി എത്തിയത്. കെ.സി. വേണുഗോപാൽ മുഖ്യമന്ത്രിയാകാൻ കൂടുതൽ യോഗ്യനല്ലേ എന്ന ചോദ്യമാണ് സന്തോഷ് പണ്ഡിറ്റ് ഉയർത്തിയത്. അതിനുള്ള ചില കാരണങ്ങളും അദ്ദേഹം സോഷ്യൽ മീഡിയ പോസ്റ്റിലൂടെ വിശദീകരിച്ചതായി റിപ്പോർട്ടുകൾ പറയുന്നു. മുഖ്യമന്ത്രി തിരഞ്ഞെടുപ്പിനെ […]
Read more

ആലപ്പുഴയിൽ വെസ്റ്റ് നൈൽ പനി; ജാഗ്രതാനിർദേശം പുറത്തിറക്കി ആരോഗ്യവകുപ്പ്

ആലപ്പുഴ: ജില്ലയിൽ ഈ വർഷത്തെ ആദ്യ വെസ്റ്റ് നൈൽ പനി കേസ് സ്ഥിരീകരിച്ചു. കഞ്ഞിക്കുഴി സ്വദേശിയായ 65-കാരിക്കാണ് രോഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. നിലവിൽ അവർ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ക്യൂലക്സ് കൊതുകുകൾ വഴി പകരുന്ന വൈറസ് രോഗമാണ് വെസ്റ്റ് നൈൽ പനി. ദേശാടന പക്ഷികളിൽ കാണുന്ന വൈറസ് കൊതുകുകടിയിലൂടെ മനുഷ്യരിലേക്ക് പകരുന്നതാണെന്ന് ആരോഗ്യ വിദഗ്ധർ വ്യക്തമാക്കി. രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് ജില്ലയിൽ ആരോഗ്യവകുപ്പ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. കൊതുക് നിവാരണവും വെള്ളം കെട്ടിക്കിടക്കുന്നത് […]
Read more

വെള്ളാപ്പള്ളി മുസ്‌ലിം വിരുദ്ധത പറഞ്ഞുകൊണ്ടേയിരുന്നു;എതിർപ്പുമായി ആരിഫ്

ആലപ്പുഴ: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ സിപിഐഎം നേതാവ് എ എം ആരിഫ്. വെള്ളാപ്പള്ളി മുസ്‌ലിം വിരുദ്ധത പറഞ്ഞുകൊണ്ടേയിരുന്നുവെന്നും അത് പാര്‍ട്ടി പ്രതിരോധിച്ചില്ലെന്നും ആരിഫ് പറഞ്ഞു. ആ സമയത്ത് ശക്തമായി എതിര്‍ക്കപ്പെടേണ്ടതായിരുന്നു എന്ന അഭിപ്രായം അന്തരീക്ഷത്തില്‍ നിലനില്‍ക്കുന്നുണ്ടായിരുന്നു. അപ്പോള്‍ അതിനെ ശക്തമായി പ്രതിരോധിക്കുന്ന കാര്യത്തില്‍ പോരായ്മ ഉണ്ടായിട്ടുണ്ട് എന്നും കൂട്ടിച്ചേർത്തു. സിപിഐഎമ്മിന്റെ സംഘടനാ സംവിധാനം അടിച്ചുടച്ച് വാര്‍ക്കണം. എല്‍ഡിഎഫ് പ്രതിരോധം ശക്തമാക്കിയാല്‍ മാത്രമേ തിരിച്ച് വരവിന് സാധ്യത ഉള്ളുവെന്നും ആരിഫ് പറഞ്ഞു. മുന്‍ മുഖ്യമന്ത്രി […]
Read more

ജി സുധാകരൻ സഹോദരൻ ഭുവനേശ്വരന്റെ രക്തസാക്ഷി മണ്ഡപത്തിൽ എത്തി പുഷ്പാർച്ചന നടത്തി

ആലപ്പുഴ: ജി സുധാകരൻ സഹോദരൻ ഭുവനേശ്വരന്റെ രക്തസാക്ഷി മണ്ഡപത്തിൽ എത്തി പുഷ്പാർച്ചന നടത്തി. ചാരുംമൂട് ഏരിയ കമ്മിറ്റിയുടെ കീഴിലുള്ള മണ്ഡപത്തിൽ കുടുംബസമേതമാണ് അദ്ദേഹം എത്തിയത്. നിയമസഭാ തിരഞ്ഞെടുപ്പ് ചൂടുപിടിക്കുമ്പോൾ ആദ്യം ഉയർന്ന വിമത ശബ്ദങ്ങളിൽ ഒന്നായിരുന്നു സുധാകരന്റേത്. യുഡിഎഫ് പിന്തുണയോടെ സ്വതന്ത്രനായി മത്സരിച്ച അദ്ദേഹം സിറ്റിങ് എംഎൽഎയായ എച് സലാമിനെ പരാജയപ്പെടുത്തി ശ്രദ്ധേയ വിജയം നേടി. 19,000ത്തിലധികം വോട്ടുകൾക്ക് ജയിക്കുമെന്നായിരുന്നു സുധാകരന്റെ പ്രവചനം. എന്നാൽ അത് മറികടന്ന് 27,935 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് അദ്ദേഹം വിജയിച്ചത്. ആകെ 75,184 […]
Read more

ചേർത്തലയിൽ മജിസ്ട്രേറ്റിന് ക്വാർട്ടേഴ്സിൽവെച്ച് പാമ്പുകടിയേറ്റു

ആലപ്പുഴ: ചേർത്തലയിൽ മുൻസിഫ് മജിസ്ട്രേറ്റിന് പാമ്പുകടി. ചേർത്തല കോടതിക്ക് സമീപമുള്ള ക്വാർട്ടേഴ്സിൽ താമസിക്കുന്ന റോവിൻ റോഡ്രിഗസിനാണ് ചൊവ്വാഴ്ച രാത്രി പാമ്പുകടിയേറ്റത്. സംഭവത്തെ തുടർന്ന് ഉടൻ ചേർത്തലയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിനെ പിന്നീട് എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റി. നിലവിൽ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു.ഏത് ഇനത്തിലുള്ള പാമ്പാണ് കടിച്ചതെന്ന് വ്യക്തമല്ല.
Read more

തോറ്റ് കഴിയുമ്പോൾ എന്തും പറയാമെന്നാണോ? സഖാക്കൾ നല്ല രീതിയിൽ പണിയെടുത്തു; പ്രതിഭയ്‌ക്കെതിരെ നാസർ

ആലപ്പുഴ: കായംകുളത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി യു പ്രതിഭയ്‌ക്കെതിരെ രംഗത്ത് വന്നിരിക്കുകയാണ് ജില്ലാ സെക്രട്ടറി ആര്‍ നാസര്‍. കായംകുളത്ത് പാര്‍ട്ടി സഖാക്കള്‍ തനിക്കെതിരെ പ്രവര്‍ത്തിച്ചെന്ന പ്രതിഭയുടെ ആരോപണത്തിനെതിരെയാണ് നാസറിന്റെ പരാമർശം. സഖാക്കള്‍ കായംകുളത്ത് നല്ല രീതിയില്‍ പണിയെടുത്തെന്നും തോറ്റു കഴിയുമ്പോള്‍ എന്തും പറയാമെന്നാണോയെന്നും ആര്‍ നാസര്‍ ചോദിച്ചു. പ്രതിഭ പ്രചരിപ്പിക്കുന്നത് അസംബന്ധമാണെന്ന് ആര്‍ നാസര്‍ കൂട്ടിച്ചേർത്തു. തങ്ങള്‍ക്ക് ഒപ്പം നിന്ന ജനങ്ങള്‍ തന്നെ തങ്ങള്‍ക്കെതിരെ വോട്ട് ചെയ്‌തെന്നും, പാര്‍ട്ടിയുടെ കണക്കുക്കൂട്ടലുകള്‍ തെറ്റിയെന്നും പാര്‍ട്ടിയുടെ അടിസ്ഥാന വോട്ടുകള്‍ ചോര്‍ന്നെന്നും ആര്‍ […]
Read more

യുഡിഎഫിന് 100 സീറ്റ് ലഭിച്ചാൽ രാജിവെക്കും; അങ്ങനെ പലതും പറഞ്ഞുകാണുമെന്ന് വെള്ളാപ്പള്ളി

ആലപ്പുഴ: യുഡിഎഫിന് 100 സീറ്റ് ലഭിച്ചാൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി സ്ഥാനം രാജിവെയ്ക്കുമെന്ന മുൻ പ്രഖ്യാപനത്തിൽ നിന്ന് മലക്കംമറിഞ്ഞ് വെള്ളാപ്പള്ളി നടേശൻ. ബുധനാഴ്ച നടത്തിയ വാർത്താസമ്മേളനത്തിൽ ഇതുസംബന്ധിച്ച ചോദ്യത്തിന് മറുപടിയായി “അങ്ങനെ പലരും പലതും പറഞ്ഞുകാണും” എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 2025 ജൂലൈയിൽ പറവൂരിൽ നടന്ന ഒരു ചടങ്ങിലായിരുന്നു വെള്ളാപ്പള്ളി ഈ വെല്ലുവിളി ഉയർത്തിയത്. അന്ന് അദ്ദേഹം വി.ഡി. സതീശനെ ലക്ഷ്യമാക്കി കടുത്ത വിമർശനങ്ങൾ ഉന്നയിക്കുകയും, യുഡിഎഫിന് 100 സീറ്റ് ലഭിച്ചാൽ ജനറൽ സെക്രട്ടറി സ്ഥാനം […]
Read more

കായംകുളത്ത് കുപ്രസിദ്ധ ഗുണ്ടയെ കാപ്പ ചുമത്തി കരുതൽ തടങ്കലിലാക്കി

കായംകുളം: വധശ്രമം ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കുപ്രസിദ്ധ ഗുണ്ടയെ കാപ്പ നിയമപ്രകാരം അറസ്റ്റ് ചെയ്ത് കരുതൽ തടങ്കലിലാക്കി. കായംകുളം പൊലീസ് സ്‌റ്റേഷൻ പരിധിയിലെ കുപ്രസിദ്ധ ഗുണ്ടയായ കീരിക്കാട് വില്ലേജിൽ കീരിക്കാട് തെക്ക് മുറിയിൽ കുളങ്ങരേത്ത് ചിറയിൽ വീട്ടിൽ ഉനൈസിനെയാണ് (28) ആറുമാസക്കാലത്തേക്ക് കരുതൽ തടങ്കലിലാക്കിയത്. വധശ്രമത്തിന് പുറമെ സ്ഥാപനങ്ങൾക്ക് നേരെ സ്‌ഫോടകവസ്തു എറിയുക, നരഹത്യാശ്രമം തുടങ്ങിയ കേസുകളിലും ഇയാൾ പ്രതിയാണ്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിന്റെ ഭാഗമായി സാമൂഹിക വിരുദ്ധർക്കെതിരെ കാപ്പ ഉൾപ്പെടെയുള്ള […]
Read more

വെള്ളാപ്പള്ളി നടേശൻ എനിക്കെതിരെ പ്രവർത്തിച്ചു; യു. പ്രതിഭ

ആലപ്പുഴ: കായംകുളത്തെ തോൽവിക്ക് പിന്നാലെ സിപിഎമ്മിൽ പൊട്ടിത്തെറി. തോൽവിയിൽ നേതൃത്വത്തിനെതിരെ വിമർശനവുമായി ലോക്കൽ കമ്മിറ്റി അംഗങ്ങളും, ബ്രാഞ്ച് മെമ്പർമാരും രംഗത്തെത്തി. പ്രതിഭയുടെ തോൽവി വർഷങ്ങളായി നേതാക്കൾ ‘കാത്തുവച്ച പ്രതികാരം’ആണ്. പ്രതിഭയെ തോൽപ്പിക്കാൻ ഒരു വിഭാഗം സിപിഎം നേതാക്കൾ ശ്രമിച്ചു. സംസ്ഥാന കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെയുള്ള നേതാക്കളുടെ പേര് പറഞ്ഞാണ് സമൂഹമാധ്യമങ്ങളിലെ വിമർശനം. ബോർഡുകൾ, പോസ്റ്ററുകൾ പതിച്ചില്ല, അനൗൺസ്മെൻ്റ് വാഹനങ്ങൾ എത്തിയില്ലെന്നും ഫെയ്സ്ബുക്ക് പോസ്റ്റ്. തോൽവിക്ക് പിന്നാലെ അതൃപ്‌തി പരസ്യമാക്കി എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന യു. പ്രതിഭയും രം​ഗത്തെത്തി. വെള്ളാപ്പള്ളി […]
Read more

മന്ത്രിസഭയില്‍ വനിതാ പ്രാതിനിധ്യം വേണം; പാര്‍ട്ടിയുടെ കരുതല്‍ ഉണ്ടാകും: ഷാനിമോള്‍ ഉസ്മാന്‍

ആലപ്പുഴ: മന്ത്രിസഭയിൽ മതിയായ പ്രാതിനിധ്യം വനിതകള്‍ക്ക് വേണമെന്ന് അരൂര്‍ നിയുക്ത എംഎല്‍എ ഷാനിമോള്‍ ഉസ്മാന്‍. എല്ലാ കാലത്തും ഞാന്‍ അടക്കമുള്ള കോണ്‍ഗ്രസിലെ വനിതകള്‍ പാര്‍ട്ടിക്കകത്ത് കലാപമുണ്ടാക്കുന്ന കാര്യമാണ് വനിതകള്‍ക്ക് മതിയായ സീറ്റ് നല്‍കണമെന്നത്. അതുകൊണ്ടുതന്നെ ഇത്തവണ വനിതകൾക്ക് പ്രാധാന്യം നൽകണമെന്നുമാണ് ആവശ്യം. എണ്ണയിട്ട യന്ത്രം പോലെയുള്ള പ്രവര്‍ത്തനം തന്നെയാണ് വിജയത്തിന്റെ പ്രധാന കാരണമെന്ന് ഷാനിമോള്‍ ഉസ്മാന്‍ പറഞ്ഞു. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ വനിതാ മുഖ്യമന്ത്രി പരാമര്‍ശത്തിലും ഷാനിമോള്‍ ഉസ്മാന്‍ പ്രതികരിച്ചു. രാഹുല്‍ ഗാന്ധി പറഞ്ഞതിനെ […]
Read more
Advertisement
WhiteswanTV Footer