ആലപ്പുഴ: ജി സുധാകരൻ സഹോദരൻ ഭുവനേശ്വരന്റെ രക്തസാക്ഷി മണ്ഡപത്തിൽ എത്തി പുഷ്പാർച്ചന നടത്തി. ചാരുംമൂട് ഏരിയ കമ്മിറ്റിയുടെ കീഴിലുള്ള മണ്ഡപത്തിൽ കുടുംബസമേതമാണ് അദ്ദേഹം എത്തിയത്.
നിയമസഭാ തിരഞ്ഞെടുപ്പ് ചൂടുപിടിക്കുമ്പോൾ ആദ്യം ഉയർന്ന വിമത ശബ്ദങ്ങളിൽ ഒന്നായിരുന്നു സുധാകരന്റേത്. യുഡിഎഫ് പിന്തുണയോടെ സ്വതന്ത്രനായി മത്സരിച്ച അദ്ദേഹം സിറ്റിങ് എംഎൽഎയായ എച് സലാമിനെ പരാജയപ്പെടുത്തി ശ്രദ്ധേയ വിജയം നേടി.
19,000ത്തിലധികം വോട്ടുകൾക്ക് ജയിക്കുമെന്നായിരുന്നു സുധാകരന്റെ പ്രവചനം. എന്നാൽ അത് മറികടന്ന് 27,935 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് അദ്ദേഹം വിജയിച്ചത്. ആകെ 75,184 വോട്ടുകൾ സുധാകരന് ലഭിച്ചപ്പോൾ എച്ച്. സലാം 47,249 വോട്ടുകൾ നേടി.
2021ലെ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് 11,125 വോട്ടിന്റെ ഭൂരിപക്ഷം ഉണ്ടായിരുന്ന സാഹചര്യത്തിൽ, അതിന്റെ ഇരട്ടിയിലധികം ഭൂരിപക്ഷമാണ് ഇത്തവണ സുധാകരൻ സ്വന്തമാക്കിയത്.



