Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

യുഡിഎഫിന് 100 സീറ്റ് ലഭിച്ചാൽ രാജിവെക്കും; അങ്ങനെ പലതും പറഞ്ഞുകാണുമെന്ന് വെള്ളാപ്പള്ളി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ആലപ്പുഴ: യുഡിഎഫിന് 100 സീറ്റ് ലഭിച്ചാൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി സ്ഥാനം രാജിവെയ്ക്കുമെന്ന മുൻ പ്രഖ്യാപനത്തിൽ നിന്ന് മലക്കംമറിഞ്ഞ് വെള്ളാപ്പള്ളി നടേശൻ. ബുധനാഴ്ച നടത്തിയ വാർത്താസമ്മേളനത്തിൽ ഇതുസംബന്ധിച്ച ചോദ്യത്തിന് മറുപടിയായി “അങ്ങനെ പലരും പലതും പറഞ്ഞുകാണും” എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

2025 ജൂലൈയിൽ പറവൂരിൽ നടന്ന ഒരു ചടങ്ങിലായിരുന്നു വെള്ളാപ്പള്ളി ഈ വെല്ലുവിളി ഉയർത്തിയത്. അന്ന് അദ്ദേഹം വി.ഡി. സതീശനെ ലക്ഷ്യമാക്കി കടുത്ത വിമർശനങ്ങൾ ഉന്നയിക്കുകയും, യുഡിഎഫിന് 100 സീറ്റ് ലഭിച്ചാൽ ജനറൽ സെക്രട്ടറി സ്ഥാനം രാജിവെയ്ക്കുമെന്നും പറഞ്ഞിരുന്നു. യുഡിഎഫിന് 98 സീറ്റ് പോലും ലഭിക്കില്ലെന്നതും അദ്ദേഹം അന്ന് അവകാശപ്പെട്ടു.

വെള്ളാപ്പള്ളിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും മറുപടി നൽകി വെല്ലുവിളി ഏറ്റെടുത്തിരുന്നു. യുഡിഎഫിനെ വലിയ ഭൂരിപക്ഷത്തോടെ വിജയിപ്പിക്കാനായില്ലെങ്കിൽ താൻ വനവാസത്തിന് പോകുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. അതേസമയം വെള്ളാപ്പള്ളിയോട് നേരിട്ട് വെല്ലുവിളിയില്ലെന്നും സതീശൻ വ്യക്തമാക്കിയിരുന്നു. യുഡിഎഫിന് 100 സീറ്റ് കടന്നുകിട്ടുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചും അദ്ദേഹം പ്രതികരിച്ചിരുന്നു.

Recent News

Advertisement
WhiteswanTV Footer