Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കായംകുളത്ത് കുപ്രസിദ്ധ ഗുണ്ടയെ കാപ്പ ചുമത്തി കരുതൽ തടങ്കലിലാക്കി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കായംകുളം: വധശ്രമം ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കുപ്രസിദ്ധ ഗുണ്ടയെ കാപ്പ നിയമപ്രകാരം അറസ്റ്റ് ചെയ്ത് കരുതൽ തടങ്കലിലാക്കി. കായംകുളം പൊലീസ് സ്‌റ്റേഷൻ പരിധിയിലെ കുപ്രസിദ്ധ ഗുണ്ടയായ കീരിക്കാട് വില്ലേജിൽ കീരിക്കാട് തെക്ക് മുറിയിൽ കുളങ്ങരേത്ത് ചിറയിൽ വീട്ടിൽ ഉനൈസിനെയാണ് (28) ആറുമാസക്കാലത്തേക്ക് കരുതൽ തടങ്കലിലാക്കിയത്.

വധശ്രമത്തിന് പുറമെ സ്ഥാപനങ്ങൾക്ക് നേരെ സ്‌ഫോടകവസ്തു എറിയുക, നരഹത്യാശ്രമം തുടങ്ങിയ കേസുകളിലും ഇയാൾ പ്രതിയാണ്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിന്റെ ഭാഗമായി സാമൂഹിക വിരുദ്ധർക്കെതിരെ കാപ്പ ഉൾപ്പെടെയുള്ള നടപടികൾ ഊർജിതമായി നടപ്പിലാക്കുമെന്ന് കായംകുളം പൊലീസ് അറിയിച്ചു.

Recent News

Advertisement
WhiteswanTV Footer