Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Alappuzha

വെള്ളാപ്പള്ളി എനിക്കെതിരെ പ്രവർത്തിച്ചു; അതൃപ്‌തി പരസ്യമാക്കി യു പ്രതിഭ

ആലപ്പുഴ: കായംകുളം മണ്ഡലത്തിലെ തോൽവിയിൽ അസന്തോഷം പ്രകടിപ്പിച്ച് എൽഡിഎഫ് സ്ഥാനാർത്ഥി യു. പ്രതിഭ. തനിക്കെതിരെ ചിലർ പ്രവർത്തിച്ചതാണ് തോൽവിക്ക് കാരണമെന്ന് പ്രതിഭ ആരോപിച്ചു. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ തനിക്കെതിരെ പ്രവർത്തിച്ചുവെന്നാണ് പ്രതിഭയുടെ ആരോപണം. ഇതു കാരണം എസ്എൻഡിപി വോട്ടുകളിൽ ചോർച്ച ഉണ്ടായെന്നും അവർ പറഞ്ഞു. പാർട്ടിക്ക് ശക്തമായ കേന്ദ്രങ്ങളിലുപോലും വോട്ട് കുറഞ്ഞതായി പ്രതിഭ ചൂണ്ടിക്കാട്ടി. പത്തിയൂർ, ചെട്ടികുളങ്ങര പ്രദേശങ്ങളിൽ ഭൂരിപക്ഷം കുറഞ്ഞത് അമ്പരപ്പുണ്ടാക്കിയെന്നും അവർ വ്യക്തമാക്കി. കഴിഞ്ഞ തവണത്തേതുപോലെ പ്രവർത്തനം ശക്തമായിരുന്നില്ലെന്നും പ്രതിഭ […]
Read more

ഇടതുപക്ഷ തോൽവിയിൽ പ്രതികരണവുമായി വി.എ. അരുൺകുമാർ

ആലപ്പുഴ: സംസ്ഥാനത്ത് ഇടതുപക്ഷത്തിന് ഉണ്ടായ തിരിച്ചടിക്കിടെ പ്രതികരണവുമായി വി.എസ്. അച്യുതാനന്ദന്റെ മകൻ വി.എ. അരുൺകുമാർ. പരാജയങ്ങൾ നൽകുന്ന പാഠങ്ങൾ ഭാവിയിലെ വലിയ വിജയങ്ങൾക്ക് വഴിയൊരുക്കുമെന്ന് പറഞ്ഞ അദ്ദേഹം, ഇത്തരം തോൽവികൾ സ്വയംപരിശോധനയ്ക്കും തിരുത്തലുകൾക്കുമുള്ള അവസരങ്ങളാണെന്ന് ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി. ജനഹിതം തിരിച്ചറിയാനും കൂടുതൽ ശക്തമായി പ്രവർത്തിക്കാനും പാർട്ടിക്ക് സാധിക്കട്ടെയെന്ന പ്രതീക്ഷയും അദ്ദേഹം പ്രകടിപ്പിച്ചു. വിജയിച്ച സ്ഥാനാർത്ഥികൾക്ക് അഭിനന്ദനം നേർന്ന അരുൺകുമാർ, പരിസ്ഥിതി സംരക്ഷണവും സാമൂഹിക സൗഹൃദവും മുൻനിർത്തിയുള്ള വികസനമാണ് സംസ്ഥാനത്തിന് ആവശ്യമെന്നും അഭിപ്രായപ്പെട്ടു.ഇതിനിടെ അമ്പലപ്പുഴയിൽ വൻ ഭൂരിപക്ഷത്തിൽ […]
Read more

ഹരിപ്പാടിൽ രമേശ് ചെന്നിത്തലയ്ക്ക് വമ്പൻ വിജയം

ആലപ്പുഴ: ഹരിപ്പാട് നിയോജക മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥി രമേശ് ചെന്നിത്തല വമ്പൻ വിജയം നേടി. ആകെ പോൾ ചെയ്ത വോട്ടുകളിൽ 68,184 വോട്ടുകൾ നേടി അദ്ദേഹം വ്യക്തമായ മുൻതൂക്കം നേടി. എൽഡിഎഫ് സ്ഥാനാർഥി ടി.ടി. ജിസ്മോൻ 44,807 വോട്ടുകളും എൻഡിഎ സ്ഥാനാർഥി സന്ദീപ് വാചസ്പതി 31,022 വോട്ടുകളും നേടി. ഇതിനുമുമ്പും യുഡിഎഫിന്റെ ശക്തികേന്ദ്രമായിരുന്ന ഹരിപ്പാട്, 2021ലെ ഇടതുതരംഗത്തിനിടയിലും കോൺഗ്രസിന് ഒപ്പമുണ്ടായ മണ്ഡലമായിരുന്നു. അന്നും രമേശ് ചെന്നിത്തല വിജയിച്ചിരുന്നു. 2011 മുതൽ തുടർച്ചയായി മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന അദ്ദേഹത്തിന് ഹരിപ്പാട് […]
Read more

സൈക്കിളിൽ നിന്ന് വീണുമരിച്ച അതിഥി തൊഴിലാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു; സഹായഹസ്തവുമായി കെ.സി വേണുഗോപാൽ എം.പി

ആലപ്പുഴ: മാന്നാറിൽ സൈക്കിളിൽ നിന്ന് വീണുമരിച്ച ബിഹാർ സ്വദേശിനിയായ അതിഥി തൊഴിലാളിയുടെ മൃതദേഹം കെ.സി വേണുഗോപാൽ എം.പിയുടെ ഇടപെടലിലൂടെ ജന്മനാട്ടിലെത്തിച്ച് സംസ്കരിച്ചു. സ്വകാര്യ ജലവിതരണ ലോറിയിലെ ഡ്രൈവറായ ലഡുവിന്റെ ഭാര്യ സൈറ ഹാത്തൂരാണ് അപകടത്തിൽ മരിച്ചത്. മാന്നാറിലെ ചെന്നിത്തലയിൽ വാടകയ്ക്ക് താമസിച്ചിരുന്ന ലഡുവിനും മൂന്ന് മക്കൾക്കും മൃതദേഹം നാട്ടിലെത്തിക്കാൻ വേണ്ട സാമ്പത്തിക സ്ഥിതി ഉണ്ടായിരുന്നില്ല. മൃതദേഹം നാട്ടിലെത്തിക്കണമെന്ന ലഡുവിന്റെ ആഗ്രഹം പ്രാദേശിക കോൺഗ്രസ് പ്രവർത്തകർ അറിയിച്ചതിനെ തുടർന്ന് എം.പി വിമാനയാത്രയ്ക്കുള്ള മുഴുവൻ ചിലവുകളും ഏറ്റെടുക്കുകയായിരുന്നു. പോസ്റ്റ്‌മോർട്ടത്തിന് ശേഷം […]
Read more

ഇറാനിൽ കപ്പലിൽ കുടുങ്ങിയ ആലപ്പുഴ സ്വദേശി ജെറിൻ നാട്ടിൽ തിരിച്ചെത്തി

ആലപ്പുഴ: ഇറാനിൽ കപ്പലിൽ കുടുങ്ങിയിരുന്ന ആലപ്പുഴ സ്വദേശി ജെറിൻ നാട്ടിൽ തിരിച്ചെത്തി. നെടുമ്പാശേരിയിൽ വിമാനം ഇറങ്ങിയ ജെറിനെ മാതാപിതാക്കൾ സ്വീകരിച്ചു. ഇന്ത്യൻ എംബസിയും കെ സി വേണുഗോപാൽയും നൽകിയ സഹായത്തോടെയാണ് നാട്ടിലെത്താൻ കഴിഞ്ഞതെന്ന് ജെറിൻ പറഞ്ഞു. ഇറാനിലെ സാഹചര്യം ഗുരുതരമാണെന്നും അദ്ദേഹം പ്രതികരിച്ചു. ആലപ്പുഴ പള്ളിപ്പാട് സ്വദേശിയായ ജെറിൻ ഇറാനിയൻ കപ്പലിൽ എഞ്ചിൻ ടെക്നീഷ്യനായി ജോലി ചെയ്തുവരികയായിരുന്നു. ജെറിൻ ഉൾപ്പെടെ 12 മലയാളികൾ കപ്പലിൽ കുടുങ്ങിയതായി മുൻപ് വിവരം പുറത്തുവന്നിരുന്നു. ഇവരെ കൊണ്ടുപോയ ഏജൻസിയും കപ്പൽ കമ്പനിയും […]
Read more

അമീബിക് മസ്തിഷ്‌കജ്ജ്വരം ബാധിച്ച് ആലപ്പുഴയിൽ രണ്ടുപേർ മരിച്ചു

ആലപ്പുഴ: അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് ജില്ലയിൽ രണ്ടിടങ്ങളിലായി രണ്ട് പേർ മരിച്ചു. അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്തിലെ നീർക്കുന്നം സ്വദേശിനിയായ ആര്യമോൾ (26)യും മാവേലിക്കര വഴുവാടി സ്വദേശിയായ ബിനു വർഗീസ് എന്നിവരാണ് മരിച്ചത്. ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ നഴ്‌സായിരുന്ന ആര്യമോൾ വിദേശത്തേക്ക് പോകുന്നതിനായി രണ്ട് മാസം മുൻപ് ജോലി രാജിവെച്ച് നാട്ടിലെത്തിയിരുന്നു. ഒരു മാസം മുൻപ് രോഗലക്ഷണങ്ങൾ പ്രകടമായതിനെ തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി. പിന്നീട് ആരോഗ്യനില മോശമായതോടെ പരുമലയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് […]
Read more

കാണിക്കവഞ്ചികളും സൈക്കിളുകളും മോഷ്ടിച്ച കേസിലെ പ്രതി ബാബു പിടിയിൽ

ആലപ്പുഴ: നഗരത്തിലെ നിരവധി കാണിക്കവഞ്ചികളും സൈക്കിളുകളും മോഷ്ടിച്ച കേസിലെ പ്രതി ബാബു പോലീസിന്റെ പിടിയിൽ. ആലപ്പുഴ സൗത്ത് പൊലീസാണ് ബാബുവിനെ അറസ്റ്റ് ചെയ്തത്. കുന്നയ്ക്കാ പള്ളി ക്ഷേത്രത്തിലെ കാണിക്കവഞ്ചി മോഷ്ടിച്ചതുമായി ബന്ധപ്പെട്ടാണ് ബാബുവിന്റെ അറസ്റ്റ്. ഏപ്രിൽ 28 പുലർച്ചെ 2.30-നാണ് കേസിനാസ്പദമായ മോഷണം നടന്നത്. മോഷ്ടിച്ചെടുത്ത കാണിക്കവഞ്ചിയും പണവും ഇയാളുടെ വീട്ടിൽനിന്നും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. നഗരത്തിലെ വിവിധ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മണിക്കൂറുകൾക്കുള്ളിൽ ബാബു പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.
Read more

ജി സുധാകരന്റെ മുഖം ജനം തിരിച്ചറിയണം, മുഖംമൂടി വെച്ച് ജീവിക്കാനാവില്ല: എച്ച് സലാം

ആലപ്പുഴ: ജി സുധാകരനെതിരെ രൂക്ഷ വിമർശനവുമായി അമ്പലപ്പുഴയിലെ ഇടതുപക്ഷ സ്ഥാനാത്ഥിയായ എച്ച് സലാം. ജി സുധാകരന്റെ യഥാര്‍ത്ഥ മുഖം നാട്ടിലെ ജനങ്ങള്‍ തിരിച്ചറിയണമെന്നും തങ്ങളുടെ മുന്നില്‍ എല്ലാ കാലവും മുഖംമൂടി വെച്ച് ജീവിക്കാനാവില്ല എന്നും എച്ച് സലാം പറഞ്ഞു. തിരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം ജി സുധാകരനെതിരെ ഇനിയും പ്രതികരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പുറക്കാട് പഞ്ചായത്ത് ഒഴികെ എല്ലായിടത്തും എല്‍ഡിഎഫ് ലീഡ് ചെയ്യും എന്നാണ് കണക്ക്. നേരത്തെയുളള ധാരണയുടെ ഭാഗമായി ബിജെപിയുടെ വോട്ടുകൾ വോട്ടുകൾ യുഡിഫിലേക്ക് പോയിട്ടുണ്ടെന്നും […]
Read more

ലേഡീസ് കമ്പാർട്ട്മെന്റിൽ തെരുവുനായയുടെ യാത്ര

ആലപ്പുഴ: റെയിൽവേ പ്ലാറ്റ്ഫോമുകളിൽ തെരുവുനായ ശല്യം പതിവായിരിക്കെ, ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിനുള്ളിലേക്കും നായ കയറുന്ന സംഭവം യാത്രക്കാരുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്ക ഉയർത്തുന്നു. കഴിഞ്ഞ ദിവസം എറണാകുളം–കായംകുളം പാസഞ്ചർ ട്രെയിനിലെ ലേഡീസ് കമ്പാർട്ട്മെന്റിലേക്കാണ് തെരുവുനായ കയറിയത്. വൈകുന്നേരം 6 മണിക്ക് എറണാകുളത്തിൽ നിന്ന് പുറപ്പെട്ട ട്രെയിൻ ഏകദേശം ഏഴരയോടെ മാരാരിക്കുളം സ്റ്റേഷനിൽ എത്തിയപ്പോഴാണ് സംഭവം. സ്ത്രീകൾ മാത്രം ഉണ്ടായിരുന്ന കമ്പാർട്ട്മെന്റിൽ അപ്രതീക്ഷിതമായി നായ കയറിയത് യാത്രക്കാരിൽ പരിഭ്രാന്തി സൃഷ്ടിച്ചു. നായ ശാന്തമായിരുന്നുവെങ്കിലും, ഏത് നിമിഷവും ആക്രമിക്കാമെന്ന ഭയം യാത്രക്കാരിൽ ഉണ്ടായിരുന്നു. […]
Read more

ആലപ്പുഴയില്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ചു; രണ്ടുപേര്‍ മരിച്ചു

ആലപ്പുഴ: വണ്ടാനത്ത് ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ രണ്ട് യുവാക്കൾ മരിച്ചു. അര്‍ത്തുങ്കല്‍ അരീപ്പറമ്പ് സ്വദേശി ബിനുവിന്റെ മകൻ അഖില്‍ കൃഷ്ണന്‍, ചേര്‍ത്തല കുറുപ്പന്‍ കുളങ്ങര സുനില്‍ദാസിന്റെ മകൾ അച്ചു എസ്. ദാസ് എന്നിവരാണ് മരിച്ചത്. ഇരുവരും അയൽവാസികളും അടുത്ത സുഹൃത്തുക്കളുമാണ്. ഇന്നലെ രാത്രി ഏകദേശം 11.30ഓടെയാണ് അപകടം ഉണ്ടായത്. മാർത്താണ്ഡത്ത് മൂന്നാം വർഷ നഴ്സിങ് വിദ്യാർത്ഥിനിയായിരുന്ന അച്ചു വീട്ടിലേക്ക് മടങ്ങിയെത്തിയതായിരുന്നു. റെയിൽവേ സ്റ്റേഷനിൽ നിന്ന് അച്ചുവിനെ കൂട്ടിക്കൊണ്ട് വരാനായി എത്തിയ അഖിലാണ് ബൈക്ക് ഓടിച്ചിരുന്നത്. […]
Read more
Advertisement
WhiteswanTV Footer