ആലപ്പുഴ: ജി സുധാകരനെതിരെ രൂക്ഷ വിമർശനവുമായി അമ്പലപ്പുഴയിലെ ഇടതുപക്ഷ സ്ഥാനാത്ഥിയായ എച്ച് സലാം. ജി സുധാകരന്റെ യഥാര്‍ത്ഥ മുഖം നാട്ടിലെ ജനങ്ങള്‍ തിരിച്ചറിയണമെന്നും തങ്ങളുടെ മുന്നില്‍ എല്ലാ കാലവും മുഖംമൂടി വെച്ച് ജീവിക്കാനാവില്ല എന്നും എച്ച് സലാം പറഞ്ഞു. തിരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം ജി സുധാകരനെതിരെ ഇനിയും പ്രതികരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പുറക്കാട് പഞ്ചായത്ത് ഒഴികെ എല്ലായിടത്തും എല്‍ഡിഎഫ് ലീഡ് ചെയ്യും എന്നാണ് കണക്ക്. നേരത്തെയുളള ധാരണയുടെ ഭാഗമായി ബിജെപിയുടെ വോട്ടുകൾ വോട്ടുകൾ യുഡിഫിലേക്ക് പോയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. തനിക്കെതിരെ വ്യക്തി അധിക്ഷേപം നടത്തിയ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയ്ക്കും ബിജെപി നേതാക്കള്‍ക്കുമെതിരെ പരാതി നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.




