Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: G Sudhakaran

CPMനെ വിടാതെ ചൊറിഞ്ഞ് ജി സുധാകരൻ, ഇനി മിണ്ടിയാൽ വിവരം അറിയുമെന്ന് പാർട്ടിയും; സുധാകരന്റെ പ്രശ്നം എന്താണ്?

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രാഷ്ട്രീയ കേരളത്തിലെ പ്രധാന ഹോട് ടോപിക്കുകളിലൊന്നാണ് അമ്പലപ്പുഴ എംഎൽഎ ജി സുധാകരനും സിപിഎമ്മും തമ്മിൽ നടക്കുന്ന വാ​ഗ്വാദങ്ങൾ. തിരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് തുടങ്ങിയ ഈ രാഷ്ട്രീയ നാടകങ്ങളുടെ ബാക്കി തന്നെയാണ് ഇപ്പോൾ അരങ്ങേറുന്നതും. പലപ്പോഴും അതിർ വരമ്പുകൾ ഭേദിക്കുന്ന സുധാകരൻ എംഎൽഎ യുഡിഎഫിനും തലവേദനയാകുന്ന നിലയെത്താറുണ്ട്. പൊതിച്ചോർ വിതരണവുമായി ബന്ധപ്പെട്ട പരാമർശങ്ങളോടെയാണ് സുധാകരൻ-സിപിഎം പോരിന്റെ പുതിയ അധ്യായത്തിന് തുടക്കമാകുന്നതെന്ന് വേണമെങ്കിൽ പറയാം. മെഡിക്കൽ കോളേജുകളിൽ പൊതിച്ചോർ വിതരണത്തിന് ഒരു രാഷ്ട്രീയ പാർട്ടിയേയും അനുവദിക്കരുതെന്നും […]
Read more

‘മെഡിക്കല്‍ കോളജില്‍ ഒരു സംഘടനയും ഭക്ഷണം കൊടുക്കേണ്ട, പാര്‍ട്ടികളെ അങ്ങോട്ടു കയറ്റരുത്’

ആലപ്പുഴ: മെഡിക്കല്‍ കോളജ് കോമ്പൗണ്ടുകളില്‍ രാഷ്ട്രീയ പാര്‍ട്ടികളോ മറ്റ് സംഘടനകളോ ഭക്ഷണം വിതരണം ചെയ്യേണ്ടതില്ലെന്ന് അമ്പലപ്പുഴ എംഎല്‍എ ജി സുധാകരന്‍. രോഗികള്‍ക്കും കൂട്ടിരുപ്പുകാര്‍ക്കും ഭക്ഷണം നല്‍കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. മൂന്നാഴ്ച മുമ്പ് താനും കെ സി വേണുഗോപാലും കലക്ടറും സൂപ്രണ്ടും പങ്കെടുത്ത യോഗത്തില്‍ ആലപ്പുഴ മെഡിക്കല്‍ കോളജ് കോമ്പൗണ്ടില്‍ ഇത്തരത്തില്‍ ഒരു സംഘടനകളും ഭക്ഷണ വിതരണം നടത്തേണ്ടതില്ലെന്ന് തീരുമാനിച്ചിരുന്നുവെന്നും എന്നാല്‍ ആ തീരുമാനം പാലിക്കപ്പെട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ‘കോമ്പൗണ്ടില്‍ രാഷ്ട്രീയ പാര്‍ട്ടിയുടെ ഷെഡും വച്ച് കൊടിയും കെട്ടി […]
Read more

എം വി ഗോവിന്ദൻ സിപിഎം സെക്രട്ടറി സ്ഥാനത്തിരിക്കാന്‍ യോഗ്യനല്ല: ജി സുധാകരന്‍

ആലപ്പുഴ: സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെതിരെ കടുത്ത വിമർശനവുമായി മുതിർന്ന നേതാവ് ജി സുധാകരൻ. എം വി ഗോവിന്ദൻ പ്രായോഗികമായും സൈദ്ധാന്തികമായും “വർഗവഞ്ചകൻ” ആണെന്നും അദ്ദേഹം സംസ്ഥാന സെക്രട്ടറി സ്ഥാനത്തിരിക്കാൻ യോഗ്യനല്ലെന്നും ജി സുധാകരൻ തുറന്നടിച്ചു. എം വി ഗോവിന്ദൻ തന്നെ “വർഗവഞ്ചകൻ” എന്ന് പരാമർശിച്ചതിന് മറുപടിയായാണ് ജി സുധാകരന്റെ പ്രതികരണം. ഗോവിന്ദന്റെ രാഷ്ട്രീയ നിലപാടുകളും പ്രസ്താവനകളും തെറ്റാണെന്നും അദ്ദേഹത്തിന് പാർട്ടിയെ കുറിച്ചുള്ള അടിസ്ഥാന ബോധം ഇല്ലെന്നും ജി സുധാകരൻ ആരോപിച്ചു. “തൊഴിലാളി വർഗവും […]
Read more

പിണറായിയുടെ കാരുണ്യമോ ജി സുധാകരന്റെ മുഖംമൂടി? ആരാണ് യഥാർത്ഥ രാഷ്ട്രീയ കോമാളി?

ജി സുധാകരൻ-സിപിഎം വാക്പോര് കൂടുതൽ രൂക്ഷമാകുന്നു. ഈ തെരഞ്ഞെടുപ്പ് കാലം മുഴുവനും സിപിഎമ്മിനേയും പിണറായി വിജയനേയും രൂക്ഷമായി വിമർശിച്ച് വിമതനായി മാറിയതാണ് ജി സുധാകരനെങ്കിലും അദ്ദേഹത്തിന്റെ കഴിഞ്ഞ ദിവസത്തെ പരാമർശങ്ങൾ അൽപം അതിര് കടന്നില്ലേ എന്ന് സംശയം. പാർട്ടി നേതൃത്വത്തെയും മുഖ്യമന്ത്രി പിണറായി വിജയനെയും രൂക്ഷമായി വിമർശിച്ചുകൊണ്ട് സുധാകരൻ നടത്തിയ പരാമർശങ്ങളാണ് വലിയ തർക്കങ്ങൾക്ക് വഴിവെച്ചത്. മുൻ മുഖ്യമന്ത്രിയും ഇപ്പോഴത്തെ പ്രതിപക്ഷന നേതാവുമായ പിണറായി വിജയനെ നനഞ്ഞ കോഴിയെന്ന് വിളിച്ചായിരുന്നു ആക്ഷേപം. വെള്ളത്തിൽ വീണ് നനഞ്ഞ അവസ്ഥയാണ് […]
Read more

‘പിണറായി വിജയന്റെ ചെരുപ്പിന്റെ വാറഴിക്കാൻ യോഗ്യതയുണ്ടോ’; ജി സുധാകരന് മറുപടിയുമായി എച്ച് സലാം

ആലപ്പുഴ: പിണറായി വിജയനെ നനഞ്ഞ കോഴിയെന്ന് വിളിച്ച ജി സുധാകരന് മറുപടിയുമായി എച്ച് സലാം. പിണറായി വിജയന്റെ ചെരുപ്പിന്റെ വാറഴിക്കാന്‍ യോഗ്യതയുണ്ടോ എന്ന് ചോദിക്കുന്ന എച്ച് സലാം ജി സുധാകരന്‍ രാഷ്ട്രീയ കോമാളിയാണെന്നും ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. ‘താനൊഴികെ നാട്ടില്‍ വേറെയാര്‍ക്കും ഒരു വിവരവും ഇല്ല എന്നാണ് അദ്ദേഹത്തിന്റെ വിചാരം. പാര്‍ട്ടിയെയും നേതാക്കളെയും നിരന്തരം അതിക്ഷേപിക്കുമ്പോഴും ഞങ്ങള്‍ കാണിക്കുന്ന അവധാനത ദൗര്‍ബല്യമാണെന്ന് കരുതരുത്. പിണറായി വിജയന്‍ എന്ന മനുഷ്യന്റെ കാരുണ്യം കൊണ്ടാണ് ജി സുധാകരന്റെ അഴിമതിവിരുദ്ധ മുഖംമൂടി […]
Read more

മാസങ്ങൾക്ക് ശേഷം കമന്റ് ബോക്സ് ഒന്ന് തുറന്നു; രക്ഷയില്ല, വീണ്ടും പൂട്ടി ജി സുധാകരൻ

ആലപ്പുഴ: മാസങ്ങൾക്ക് ശേഷമാണ് അമ്പലപ്പുഴ എം എൽ എ ജി സുധാകരൻ തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലെ കമന്റ് ബോക്സ് തുറന്നത്. തുറന്നത് മാത്രമേ ഓര്മ കാണുള്ളൂ, അപ്പോഴേക്കും തുടങ്ങി വൻ സൈബർ ആക്രമണം. ആലപ്പുഴയിൽ നാളെ തുറക്കുന്ന തന്റെ എം എൽ എ ഓഫീസ് ഉദ്ഘാടന ചടങ്ങുമായി ബന്ധപ്പെട്ട വിവരങ്ങൾ പങ്കുവെച്ചുകൊണ്ടുള്ള പോസ്റ്റിന് താഴെയാണ് വലിയ രീതിയിലുള്ള വിമർശനങ്ങളും ചീത്തവിളികളും ഉയർന്നത്. സി പി എമ്മുമായുള്ള ബന്ധം അവസാനിപ്പിച്ചത് മുതൽ തുടങ്ങിയ തെറിവിളി കാരണമാണ് മുൻ […]
Read more

‘സജി ചെറിയാൻറെ നാട്ടിൽ അടുക്കളയിൽ വരെ മഞ്ഞ കുറ്റിയിട്ടു’; വിമർശനം കടുപ്പിച്ച് ജി സുധാകരൻ

തിരുവനന്തപുരം: കഴിഞ്ഞ ദിവസങ്ങളിലെ വാക്പോര് നിയമസഭയിലും തുടർന്ന് ജി സുധാകരൻ. കഴിഞ്ഞ സർക്കാർ മഞ്ഞകുറ്റിയിൽ ഒരടി മുന്നോട്ട് വെച്ചതു കൊണ്ടാണ് രണ്ടടി പുറകോട്ട് വെയ്ക്കേണ്ടി വന്നത്. സജി ചെറിയാൻറെ നാട്ടിൽ അടുക്കളയിൽ വരെ മഞ്ഞ കുറ്റിയിട്ടു. അന്നേ തിരിച്ചടി ഓർമിപ്പിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഈ സമയം കയ്യടിച്ച ഭരണപക്ഷ അംഗങ്ങളെ സുധാകരൻ വിലക്കി. താൻ സ്വതന്ത്ര എംഎൽഎ ആണെന്നും അദ്ദേഹം ഭരണപക്ഷ അംഗങ്ങളെ ഓർമിപ്പിച്ചു. ”നവകേരളം, നവോത്ഥാന കേരളം എന്ന് പറഞ്ഞിട്ട് കാര്യമില്ല .സാംസ്കാരിക നായകർ കാലുനക്കികളാണ്. […]
Read more

വ്യക്തി അധിക്ഷേപം നടത്തിയിട്ടില്ല; റെജി ചെറിയാനുമായുള്ള വാക്പോരിൽ അയഞ്ഞ് ജി സുധാകരൻ

ആലപ്പുഴ: തോട്ടപ്പള്ളി സ്പിൽവെ സന്ദർശനവുമായി ബന്ധപ്പെട്ട് കുട്ടനാട് എംഎൽഎ റെജി ചെറിയാനുമായുണ്ടായ വാക്‌പോരിൽ അയഞ്ഞ് അമ്പലപ്പുഴ എംഎൽഎ ജി. സുധാകരൻ. ആരെയും വ്യക്തിപരമായി അധിക്ഷേപിച്ചിട്ടില്ലെന്നും വിഷയത്തിൽ കൂടുതൽ പ്രതികരിക്കാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. “നിയമങ്ങളും കീഴ്‌വഴക്കങ്ങളും എന്താണെന്ന് നിങ്ങൾ പരിശോധിക്കണം. ഒരാളെയും അധിക്ഷേപിച്ചിട്ടില്ല,” എന്നായിരുന്നു ജി. സുധാകരന്റെ പ്രതികരണം. തോട്ടപ്പള്ളി സ്പിൽവെയിലേക്കുള്ള സന്ദർശനത്തിൽ സ്ഥലം എംഎൽഎയായ തന്നെ അറിയിക്കാത്തതിനെച്ചൊല്ലിയാണ് ജി. സുധാകരൻ മുൻപ് രൂക്ഷ വിമർശനം ഉന്നയിച്ചത്. ഇതിന് മറുപടിയായി “എംഎൽഎമാരുടെ രാജാവാകാൻ വരണ്ട” എന്ന് റെജി ചെറിയാനും […]
Read more

അറിയിപ്പ് ഇല്ലാതെ മണ്ഡലത്തിൽ വന്നതെന്തിന്? കുട്ടനാട് എംഎൽഎ റെജി ചെറിയാന് രൂക്ഷ വിമർശനവുമായി ജി സുധാകരൻ

അമ്പലപ്പുഴ: തന്റെ മണ്ഡലത്തിൽ മുൻകൂട്ടി അറിയിക്കാതെ സന്ദർശനം നടത്തിയെന്നാരോപിച്ച് കുട്ടനാട് എംഎൽഎ റെജി ചെറിയാനെ പൊതുവേദിയിൽ രൂക്ഷമായി വിമർശിച്ച് അമ്പലപ്പുഴ എംഎൽഎ ജി. സുധാകരൻ. അമ്പലപ്പുഴ മണ്ഡല പരിധിയിലുള്ള തോട്ടപ്പള്ളി സ്പിൽവേ സന്ദർശിക്കാൻ റെജി ചെറിയാൻ എത്തിയതാണ് വിവാദത്തിന് വഴിവെച്ചത്. ഒരു എംഎൽഎ മറ്റൊരു മണ്ഡലത്തിൽ ഔദ്യോഗിക സന്ദർശനം നടത്തുമ്പോൾ ബന്ധപ്പെട്ട ജനപ്രതിനിധിയെ അറിയിക്കേണ്ട മര്യാദ പാലിച്ചില്ലെന്നാണ് ജി. സുധാകരന്റെ ആരോപണം. ഇതുസംബന്ധിച്ച് നിയമസഭയുടെ പ്രിവിലേജ് കമ്മിറ്റിയിൽ പരാതി നൽകിയാൽ നടപടി നേരിടേണ്ടി വരാമെന്നും, ആദ്യമായി എംഎൽഎയായ […]
Read more

ജി സുധാകരനെ പിണക്കരുതായിരുന്നു; സിപിഎമ്മിൽ വിമർശനം

ആലപ്പുഴ: സിപിഎം ആലപ്പുഴ ഏരിയ കമ്മിറ്റി യോഗത്തിൽ പാർട്ടി നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം. കായംകുളം, അരൂർ മണ്ഡലങ്ങളിൽ പുതിയ സ്ഥാനാർഥികളെ പരീക്ഷിക്കേണ്ടതായിരുന്നുവെന്ന അഭിപ്രായമാണ് പ്രധാനമായും ഉയർന്നത്. മുൻ മന്ത്രി ജി. സുധാകരൻയെ നേരത്തെ തന്നെ പാർട്ടിയിൽ സജീവമായി നിലനിർത്തേണ്ടതായിരുന്നുവെന്നും, അദ്ദേഹത്തെ കായംകുളത്ത് മത്സരിപ്പിച്ചിരുന്നെങ്കിൽ കായംകുളവും അമ്പലപ്പുഴയും ജയിക്കുമായിരുന്നുവെന്നും ഒരു അംഗം അഭിപ്രായപ്പെട്ടു. ജില്ലാ കമ്മിറ്റി യോഗം പൂർത്തിയായതിന് പിന്നാലെയാണ് ഏരിയ കമ്മിറ്റി യോഗങ്ങൾ ആരംഭിച്ചത്. സംസ്ഥാന നേതൃത്വത്തെ പ്രതിനിധീകരിച്ച് എം. വിജയകുമാർ യോഗത്തിൽ പങ്കെടുത്തു. പ്രതിസന്ധി ഘട്ടങ്ങളിൽ […]
Read more
Advertisement
WhiteswanTV Footer