Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

‘സജി ചെറിയാൻറെ നാട്ടിൽ അടുക്കളയിൽ വരെ മഞ്ഞ കുറ്റിയിട്ടു’; വിമർശനം കടുപ്പിച്ച് ജി സുധാകരൻ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: കഴിഞ്ഞ ദിവസങ്ങളിലെ വാക്പോര് നിയമസഭയിലും തുടർന്ന് ജി സുധാകരൻ. കഴിഞ്ഞ സർക്കാർ മഞ്ഞകുറ്റിയിൽ ഒരടി മുന്നോട്ട് വെച്ചതു കൊണ്ടാണ് രണ്ടടി പുറകോട്ട് വെയ്ക്കേണ്ടി വന്നത്. സജി ചെറിയാൻറെ നാട്ടിൽ അടുക്കളയിൽ വരെ മഞ്ഞ കുറ്റിയിട്ടു. അന്നേ തിരിച്ചടി ഓർമിപ്പിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഈ സമയം കയ്യടിച്ച ഭരണപക്ഷ അംഗങ്ങളെ സുധാകരൻ വിലക്കി. താൻ സ്വതന്ത്ര എംഎൽഎ ആണെന്നും അദ്ദേഹം ഭരണപക്ഷ അംഗങ്ങളെ ഓർമിപ്പിച്ചു.

”നവകേരളം, നവോത്ഥാന കേരളം എന്ന് പറഞ്ഞിട്ട് കാര്യമില്ല .സാംസ്കാരിക നായകർ കാലുനക്കികളാണ്. കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ വായിച്ച എത്ര പേരുണ്ട്. ധനസ്ഥിതി ധവളപത്രം ഇറക്കണം . നാലാള് അറിയട്ടെ . മുഖ്യമന്ത്രി സുസ്മേര വദനനാണ്. സർക്കാരിനെ കുറിച്ച് തുടക്കത്തിൽ നല്ല അഭിപ്രായമാണ്. മഞ്ഞ കുറ്റി മാറ്റിയത് നന്നായി , ജനം അത് തിരിച്ചറിയും . കരിമണൽ കൊള്ളക്കെതിരെ നടപടി വേണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Advertisement
WhiteswanTV Footer