Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: G Sudhakaran

സത്യപ്രതിജ്ഞയ്ക്കു ശേഷം ജി. സുധാകരനെ അഭിവാദ്യം ചെയ്ത് പിണറായി

തിരുവനന്തപുരം: പതിനാറാം കേരളനിയമസഭയുടെ പ്രോടെം സ്പീക്കറായ ജി. സുധാകരനെ എംഎൽഎ ആയി സത്യപ്രതിജ്ഞ ചെയ്തിനു ശേഷം പിണറായി വിജയൻ അഭിവാദ്യം ചെയ്തു. സുധാകരനും തിരിച്ച് പിണറായിയെ അഭിവാദ്യം ചെയ്തു. സഭയിൽ 133-ാമത് അംഗമായാണ് പിണറായി സത്യപ്രജ്ഞ ചെയ്തത്. സത്യപ്രതിജ്ഞയ്ക്കു ശേഷം സ്പീക്കറുടെ ഡയസിലേക്കെത്തിയ പിണറായി, ജി. സുധാകരന് കൈകൊടുത്ത ശേഷം നിറപുഞ്ചിരിയോടെ തോളിൽ തട്ടുകയും ചെയ്തു. ബുധനാഴ്ച ലോക്ഭവനിൽ ഗവർണർ രാജേന്ദ്ര അർലേക്കർക്ക് മുൻപാകെയാണ് പതിനാറാം കേരളനിയമസഭയുടെ പ്രോടെം സ്പീക്കറായി ഭരണപക്ഷനിരയിലെ മുതിർന്ന അംഗം ജി. സുധാകരൻ […]
Read more

പിണറായി വിജയനും തന്നെപ്പോലെ ഒരു എംഎൽഎ മാത്രമെന്ന് ജി സുധാകരൻ

തിരുവനന്തപുരം: രാഷ്ട്രീയത്തില്‍ വ്യക്തിപരമായ ശത്രുതയ്‌ക്കോ വൈരാഗ്യങ്ങള്‍ക്കോ യാതൊരുവിധ സ്ഥാനവുമില്ലെന്ന് നിയമസഭയുടെ പ്രോടേം സ്പീക്കറായി ചുമതലയേറ്റ മുതിര്‍ന്ന നേതാവ് ജി. സുധാകരന്‍. സിപിഎമ്മിനോട് ഇടഞ്ഞ് പാര്‍ട്ടി വിട്ട് അമ്പലപ്പുഴ മണ്ഡലത്തില്‍ നിന്ന് യുഡിഎഫ് പിന്തുണയോടെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് വിജയിച്ച സുധാകരന്‍, മുന്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി തനിക്ക് യാതൊരുവിധ വ്യക്തിവൈരാഗ്യവുമില്ലെന്ന് വ്യക്തമാക്കി. വ്യാഴാഴ്ച നടക്കുന്ന നിയമസഭാംഗങ്ങളുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ മറ്റ് ജനപ്രതിനിധികളെപ്പോലെ തന്നെയാണ് താന്‍ പിണറായി വിജയനെയും കാണുന്നതെന്നാണ് സുധാകരന്‍ പറഞ്ഞത്. മറ്റേതൊരു എംഎല്‍എയെയും പോലെ മാത്രമാണ് […]
Read more

ജി. സുധാകരൻ പ്രോട്ടേം സ്പീക്കറായി സത്യപ്രതിജ്ഞ ചെയ്തു; മന്ത്രിസഭായോഗം ഇന്ന്

തിരുവനന്തപുരം: പതിനാറാം കേരള നിയമസഭയുടെ പ്രോട്ടേം സ്പീക്കറായി ജി സുധാകരൻ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. ലോക്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ അദ്ദേഹത്തിന് സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി വി ഡി സതീശൻ, മന്ത്രിമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. പതിനാറാം നിയമസഭയിലെ ആദ്യ അംഗമായാണ് ജി. സുധാകരൻ സത്യപ്രതിജ്ഞ ചെയ്തത്. വ്യാഴാഴ്ച നടക്കുന്ന എല്ലാ എംഎൽഎമാരുടെയും സത്യപ്രതിജ്ഞ ചടങ്ങുകൾ അദ്ദേഹത്തിന്റെ നേതൃത്വത്തിലായിരിക്കും നടക്കുക. പുതിയ സ്പീക്കർ തിരഞ്ഞെടുക്കുന്നതുവരെ സഭയുടെ പ്രവർത്തനങ്ങൾ അദ്ദേഹം നിയന്ത്രിക്കും. സ്പീക്കർ സ്ഥാനത്തേക്ക് തിരുവഞ്ചൂർ രാധാകൃഷ്ണനെയും ഡെപ്യൂട്ടി […]
Read more

സിപിഐഎം ഏരിയാ സെക്രട്ടറിയെ ശുംഭനെന്ന് വിളിച്ച് ജി സുധാകരൻ

ആലപ്പുഴ: സിപിഐഎം ചാരുംമൂട് ഏരിയാ സെക്രട്ടറി ബിനുവിനെ ശുംഭനെന്ന് വിളിച്ച് ജി സുധാകരൻ. ഭുവനേശ്വരൻ്റെ രക്തസാക്ഷി മണ്ഡപത്തിൽ ജി സുധാകരൻ എത്തിയത് പ്രഹസനമാണെന്ന് നേരത്തെ സിപിഐഎം ചാരുംമൂട് ഏരിയാ സെക്രട്ടറി ബി ബിനു വിമർശിച്ചിരുന്നു. അതിന് പിന്നാലെയാണ്, അനുജൻ ഭുവനേശ്വരൻ്റെ രക്തസാക്ഷി മണ്ഡപത്തിൽ ഇനിയും പോകുമെന്നും തന്നെ തടയുമെന്ന് ഒരു ശുംഭൻ പറഞ്ഞുവെന്നുമായിരുന്നു ജി സുധാകരൻ്റെ പ്രതികരണം. അമ്പലപ്പുഴയിലെ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെയാണ് ജി സുധാകരൻ ജി ഭുവനേശ്വരൻ്റെ രക്തസാക്ഷി മണ്ഡപത്തിൽ എത്തിയത്. തനിക്ക് മന്ത്രിസ്ഥാനം ആവശ്യമില്ലെന്നും […]
Read more

ഒരുപാട് ചിരിക്കുന്ന രാഷ്ട്രീയക്കാരെ സൂക്ഷിക്കണം: ജി സുധാകരൻ

ആലപ്പുഴ: സിപിഎം നേതൃത്വത്തെയും പാർട്ടിയിലെ നിലവിലെ സാഹചര്യങ്ങളെയും വിമർശിച്ച് മുൻ നേതാവ് ജി സുധാകരൻ രംഗത്ത്. പാർട്ടിയിൽ ആത്മാർഥത കുറവാണെന്നും ജനങ്ങളിൽ നിന്ന് പാർട്ടി അകന്നുപോയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 63 വർഷം പാർട്ടിക്കായി പ്രവർത്തിച്ചെങ്കിലും ഇന്ന് ആ രീതിയിൽ പ്രവർത്തിക്കാൻ കഴിയാത്ത അന്തരീക്ഷമാണ് പാർട്ടിയിലുള്ളതെന്നും അദ്ദേഹം പറഞ്ഞു. “സാധാരണ കഷായം കൊണ്ട് നന്നാവുന്നതല്ല സിപിഎം” എന്നും അദ്ദേഹം വിമർശിച്ചു. കാൽനൂറ്റാണ്ട് മുൻപ് മരിച്ച തന്റെ പിതാവിനെ പോലും വ്യക്തിപരമായി അധിക്ഷേപിക്കുന്ന സാഹചര്യമുണ്ടെന്ന് സുധാകരൻ ആരോപിച്ചു. പാർട്ടിക്കുള്ളിൽ മുതലാളിത്ത […]
Read more

ജി സുധാകരന് മുന്നില്‍ പിണറായി വിജയന്‍ സത്യപ്രതിജ്ഞ ചെയ്യുമോ? ആദ്യ നിയമസഭയില്‍ കൗതുകങ്ങളേറെ

തിരുവനന്തപുരം: പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനം മേയ് 21 വ്യാഴാഴ്ച്ച ആരംഭിക്കും. ആദ്യം നടക്കുക എംഎല്‍എമാരുടെ സത്യപ്രതിജ്ഞയാണ്. പ്രോടെം സ്പീക്കര്‍ ആയി യുഡിഎഫ് തീരുമാനിച്ചിരിക്കുന്നത് അമ്പലപ്പുഴയില്‍ നിന്നും സ്വതന്ത്രനായി ജയിച്ച മുതിര്‍ന്ന നേതാവ് ജി സുധാകരനെയാണ്. സഭയില്‍ ഏറ്റവും കൂടുതല്‍ കാലം എംഎല്‍എയായിരുന്ന മുതിര്‍ന്ന അംഗമെന്ന നിലയിലാണ് സുധാകരന് ഈ സ്ഥാനം നല്‍കുന്നത്. മെയ് 21-ന് പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞാ ചടങ്ങിന്റെ പൂര്‍ണ്ണ ചുമതല ജി സുധാകരനായിരിക്കും. ചട്ടപ്രകാരം ആദ്യദിനം പ്രോടെം സ്പീക്കര്‍ക്ക് മുന്നില്‍ സത്യപ്രതിജ്ഞ ചെയ്യാത്തവര്‍ക്ക്, […]
Read more

ജി സുധാകരന്‍ പ്രോടേം സ്പീക്കര്‍; ജൈജു ബാബു അഡ്വക്കേറ്റ് ജനറല്‍

തിരുവനന്തപുരം: ആദ്യ മന്ത്രിസഭാ യോഗത്തിന് പിന്നാലെ ജനപ്രിയ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി വിഡി സതീശന്‍. സൗജന്യ യാത്രയും ആശമാരുടെ ഓണറേറിയം കൂട്ടിയതിനും പിന്നാലെ ചില നിര്‍ണായക സ്ഥാനങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. നിയമസഭയിലെ മുതിര്‍ന്ന അംഗമായ ജി സുധാകരന്‍ പ്രോടേം സ്പീക്കറാകും. ജൈജു ബാബുവിനെ അഡ്വക്കേറ്റ് ജനറലായി നിയമിച്ചു. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ആയി ടി അസഫലിയെ നിയമിച്ചു. നവകേരള യാത്രയിലെ പൊലീസ് മര്‍ദനത്തില്‍ സ്പെഷ്യല്‍ അന്വേഷണം നടത്തും.
Read more

മന്ത്രിസ്ഥാനം ആവശ്യപ്പെട്ടിട്ടില്ല, പരിഗണിച്ചാൽ സ്വീകരിക്കും: ജി സുധാകരൻ

ആലപ്പുഴ: മുഖ്യമന്ത്രി പ്രഖ്യാപനത്തിന് ശേഷം മന്ത്രിമാർ ആരെല്ലാമാണെന്ന ചോദ്യത്തിനാണ് ഇനി ഉത്തരം ലഭിക്കാനുള്ളത്. പുതിയ സംഭവ വികാസങ്ങൾ അരങ്ങേറുമ്പോൾ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് ജി സുധാകരൻ. താൻ ഇതുവരെ മന്ത്രിസ്ഥാനം ആവശ്യപ്പെട്ടിട്ടില്ലെന്നും മുൻപും ആവശ്യപ്പെട്ടിട്ടല്ല തന്നെ മന്ത്രിയാക്കിയതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുകയാണെങ്കിൽ അത് സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ ആരും തന്നെ ഇതിനായി സമീപിച്ചിട്ടില്ല എന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ സന്ദർശിച്ചതുമായി ബന്ധപ്പെട്ട് ആരും തനിക്കെതിരെ വിമർശനം […]
Read more

കേരളത്തിലെ മുസ്ലീങ്ങള്‍ നൂറ് ശതമാനം സെക്യുലര്‍; പാണക്കാടെത്തി ജി സുധാകരന്‍

മലപ്പുറം: അമ്പലപ്പുഴയിലെ തന്റെ വിജയത്തിന് നന്ദി രേഖപ്പെടുത്താനായി പാണക്കാട് തങ്ങളെയും പികെ കുഞ്ഞാലിക്കുട്ടിയെയും സന്ദര്‍ശിച്ച് മുതിര്‍ന്ന നേതാവ് ജി സുധാകരന്‍. തങ്ങള്‍ കുടുംബത്തിന്റെയും മുസ്ലിം ലീഗ് നേതൃത്വത്തിന്റെയും പിന്തുണ തന്റെ വിജയത്തില്‍ വലിയ പങ്കുവഹിച്ചുവെന്ന് സന്ദര്‍ശനത്തിന് ശേഷം അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. അമ്പലപ്പുഴയിലെ 195 ബൂത്തുകളില്‍ 72 ബൂത്തുകള്‍ മുസ്ലിം ഭൂരിപക്ഷ മേഖലകളായിരുന്നുവെന്നും, അവിടെ 60 മുതല്‍ 95 ശതമാനം വരെ വോട്ടുകള്‍ തനിക്ക് ലഭിച്ചുവെന്നും പറഞ്ഞ സുധാകരന്‍, ഇതിനുകാരണം പാണക്കാട് തങ്ങളും കുഞ്ഞാലിക്കുട്ടിയും നടത്തിയ ഇടപെടലുകളാണെന്നും […]
Read more

ആര്‍ക്കാണ് ഭ്രാന്ത് പിടിച്ചതെന്ന് ആലപ്പുഴക്കാര്‍ക്ക് മനസിലായി; ജി സുധാകരനെതിരെ സലാം

ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പിൽ അമ്പലപ്പുഴ മണ്ഡലത്തിൽ തോൽക്കുമെന്ന് ഉറപ്പായ എൽഡിഎഫ് സ്ഥാനാർഥി എച്ച്. സലാം ഭ്രാന്തുപിടിച്ചു നടക്കുകയാണോയെന്ന് യുഡിഎഫ് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർഥി ജി.സുധാകരന്റെ പരാമർശത്തിന് മറുപടിയുമായി സലാം. ആർക്കാണു ഭ്രാന്തു പിടിച്ചതെന്നു തിരഞ്ഞെടുപ്പു കാലത്ത് ആലപ്പുഴക്കാർ നന്നായി മനസ്സിലാക്കിയിട്ടുണ്ടെന്നു സലാം പറയുന്നു. സുധാകരനെതിരെ നിയമനടപടിയെടുക്കുന്നതു പാർട്ടിയുമായി ആലോചിച്ചു തീരുമാനിക്കും. സമൂഹ മാധ്യമത്തിലൂടെയായിരുന്നു സലാമിന്റെ പ്രതികരണം. ‘‘സുധാകരൻ എന്റെ നേരെ ഭ്രാന്തെടുത്തു തുള്ളാൻ വരേണ്ട. തൊപ്പി വച്ചു ചെണ്ട കൊട്ടിത്തന്നവരുടെ അടുത്തുപോയി ആകാം. പഴയതു പോലെ സിപിഎമ്മുകാർക്കു […]
Read more
Advertisement
WhiteswanTV Footer